മാമ്പുഴക്കരി
ദൃശ്യരൂപം
മാമ്പുഴക്കരി | |
---|---|
ഗ്രാമം | |
2010 നെഹ്രുട്രോഫി വള്ളംകളിക്ക് മുന്നോടിയായി മാമ്പുഴക്കരിയിൽ നടന്ന പരിശീലനം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ആലപ്പുഴ |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 689595 |
Telephone code | 0477 |
വാഹന റെജിസ്ട്രേഷൻ | KL- |
Nearest city | ചങ്ങനാശേരി |
സാക്ഷരത | 98.8% |
ആലപ്പുഴ ജില്ലയിൽ കുട്ടനാട്ടിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മാമ്പുഴക്കരി. ആലപ്പുഴ- ചങ്ങനാശേരി റോഡരികിൽ ആലപ്പുഴയിൽ നിന്നും 20 കിലോമീറ്റർ കിഴക്കുമാറിയാണ് ഈ ഗ്രാമം നിലകൊള്ളുന്നത്[1]. വെളിയനാട് ബ്ലോക്ക് പഞ്ചായത്തിന്റെയും രാമങ്കരി ഗ്രാമപ്പഞ്ചായത്തിന്റെ ഭാഗമാണീ ഗ്രാമം.കൃഷിയാണ് ഇവിടൗത്തെ പ്രധാന വരുമാനമാർഗം. ഈ ഗ്രാമത്തിന്റെ വടക്കേ അതിരിലൂടെ പമ്പാനദി ഒഴുകുന്നു. കുട്ടനാട് വാഹനഗതാഗതവകുപ്പ് ഓഫീസ് സ്ഥിതി ചെയ്യുന്നത് മാമ്പുഴക്കരിയിലാണ്. ആലപ്പുഴ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും മാമ്പുഴക്കരിക്ക് ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്ന പട്ടണം കോട്ടയം ജില്ലയിലെ ചങ്ങനാശേരിയാണ് (7 കി.മീ ). തിരുവല്ല(15 കി.മീ), ആലപ്പുഴ (19 കി.മീ) എന്നിവയാണ് മാമ്പുഴക്കരിക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന മറ്റ് പട്ടണങ്ങൾ[2].
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-01. Retrieved 2016-09-24.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-23. Retrieved 2016-09-24.