Jump to content

മാനുവെൽ ഡി ഒലിവേറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാനുവെൽ ഡി ഒലിവേറ
മാനുവെൽ ഡി ഒലിവേറ
തൊഴിൽചലച്ചിത്ര സംവിധായകൻ
സജീവ കാലം1931 - present

ഒരു പോർച്ചുഗീസ് ചലച്ചിത്ര സം‌വിധായകനാണ്‌‍ മാനുവെൽ ഡി ഒലിവേറ(ജനനം:ഡിസംബർ 11 1908). പോർച്ചുഗലിലെ ഒപോർത്തോ നഗരത്തിൽ ജനിച്ചു. നടനായി ജീവിതം തുടങ്ങി. സാധാരണ ചിത്രങ്ങളിൽ അഭിനയിച്ചു. ദുവോറോ, ദ വർക്ക് ഓൺ ദ റിവർ (1931) എന്ന ആദ്യ ചിത്രം മൊണ്ടാഷിലുള്ള പരീക്ഷണമായിരുന്നു. ആദ്യത്തെ മുഴുനീള ചിത്രം അനികി ബോബോ (1942) സമകാലിക പോർച്ചുഗീസ് സിനിമയിൽ നിന്ന് വ്യത്യസ്തമായ ശൈലി പുലർത്തി. മിക്ക യൂറോപ്യൻ രാജ്യങ്ങളിലും പ്രദർശിപ്പിച്ച ഈ ചിത്രത്തിന് ഇറ്റാലിയൻ നിയോ റിയലിസവുമായുള്ള സാദൃശ്യങ്ങൾ കാണാം. 1930-50 കാലത്തായി നിരവധി ഡോക്യുമെന്ററികൾ ഒലിവേറ സംവിധാനം ചെയ്തു. ഒരേ സമയം ഫിക്ഷനും ഡോക്യുമെന്ററിയുമാണ് അവ. 1985-ൽ ക്ലോഡ്വെലിന്റെ ലെ സൗളിയർ ഡേ സാറ്റിൻ ഏഴു മണിക്കൂറുള്ള ചലച്ചിത്രമാക്കി, വെനീസ് ചലച്ചിത്രോത്സവത്തിൽ `ഗോൾഡൻ ലയൺ' നേടി.

ചിത്രങ്ങൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മാനുവെൽ_ഡി_ഒലിവേറ&oldid=1766190" എന്ന താളിൽനിന്ന് ശേഖരിച്ചത്