മാനിറ്റോൾ-ഉപ്പ് അഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാക്ടീരിയൽ വളർച്ച അടങ്ങിയ മാനിറ്റോൾ-ഉപ്പ് അഗർ പ്ലേറ്റ്

സൂക്ഷ്മജീവികളെ വളർത്താൻ ഉപയോഗിക്കുന്ന സംവർധക മാധ്യമമാണ് മാനിറ്റോൾ-ഉപ്പ് അഗർ (Mannitol-salt medium). ഈ മാധ്യമം ചില ബാക്ടീരിയയുടെ വളർച്ചയെ സഹായിക്കുകയും, ചിലവയുടെ വളർച്ചയെ മുരടിപ്പിക്കുകയും ചെയ്യുന്നു. രോഗകാരികളായ ബാക്ടീരിയയെ വളരെക്കുറച്ച് സമയത്തിനുള്ളിൽ വളർത്താൻ ഈ മാധ്യമം ഉപയോഗിക്കുന്നു. കൂടിയ ഗാഡതയിൽ (~7.5%-10%) കറിയുപ്പുള്ളതുകൊണ്ട് ഇത് സ്റ്റഫൈലോകോക്കൈ ബാക്ടീരിയത്തിനുള്ള തിരഞ്ഞെടുത്ത മാധ്യമമാണ്.[1]. മാനിറ്റോൾ പുളിപ്പിക്കുന്ന ബാക്ടീരിയയ്ക്കും ഇത് തിരഞ്ഞെടുത്ത മാധ്യമമാണ്. മാനിറ്റോളും, അടയാളവസ്തു ആയ ഫീനൈൽ ചുവപ്പും ഇതിൽ അടങ്ങിയിരിക്കുന്നതുകൊണ്ടാണിത്. മാനിറ്റോൾ അഗറിൽ കൊയാഗുലേസ് പോസിറ്റീവ് സ്ട്രെപ്റ്റോകോക്കെ മഞ്ഞ സോണുകളുള്ള മഞ്ഞ കോളനികൾ ഉണ്ടാക്കുന്നു. എന്നാൽ കൊയാഗുലേസ് നെഗറ്റീവ് സ്ട്രെപ്റ്റോക്കോക്കെ ചെറിയ, ചുവന്ന കോളനികളാണുണ്ടാക്കുന്നത്.[2]

ചേരുവകൾ[തിരുത്തുക]

  • 5.0 g/L കെസീൻ രാസാഗ്നിയാൽ ദഹിപ്പിച്ചത്
  • 5.0 g/L മൃഗകലകൾ രാസാഗ്നിയാൽ ദഹിപ്പിച്ചത്
  • 1.0 g/L ബീഫ് എക്സ്ട്രാക്ട്
  • 10.0 g/L ഡി-മാനിറ്റോൾ
  • 75.0 g/L കറിയുപ്പ്
  • 0.025 g/L ഫീനോൾ ചുവപ്പ്
  • 15.0 g/L അഗർ[3]

അവലംബം[തിരുത്തുക]

  1. "Mannitol salt agar" (PDF). Becton, Dickinson and Company. 2005. Archived (PDF) from the original on 2009-01-26. Retrieved 2012-09-29.
  2. "Mannitol salt agar (7143)" (PDF). Neogen Corp. 2008. Archived from the original (PDF) on 2012-06-17. Retrieved 2012-09-29.
  3. The United States Pharmacopeia (23rd ed.). Rockville, MD: The United States Pharmacopeial Convention. 1995.
"https://ml.wikipedia.org/w/index.php?title=മാനിറ്റോൾ-ഉപ്പ്_അഗർ&oldid=3942542" എന്ന താളിൽനിന്ന് ശേഖരിച്ചത്