മാനാ പട്ടേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Maana Patel
Maana Patel at the 12th South Asian Games 2016 in Guwahati
വ്യക്തിവിവരങ്ങൾ
National team ഇന്ത്യ
ജനനം (2000-03-18) 18 മാർച്ച് 2000  (24 വയസ്സ്)[1]
Alma materUdgam School, Ahmedabad
Sport
രാജ്യം ഇന്ത്യ
കായികയിനംBackstroke Swimming
പരിശീലിപ്പിച്ചത്Peter Carswell

ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നുള്ള ഇന്ത്യൻ ബാക്ക്‌സ്‌ട്രോക്ക് നീന്തൽക്കാരിയാണ് മാനാ പട്ടേൽ (ജനനം: 18 മാർച്ച് 2000). യൂണിവേഴ്‌സാലിറ്റി ക്വോട്ടയിൽ 2021 ടോക്യോ ഒളിമ്പിക്സ് യോഗ്യത നേടിയ അവർ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ നീന്തൽ താരമാണ്.[2]

നീന്തൽ ജീവിതം[തിരുത്തുക]

ഏഴാമത്തെ വയസ്സിൽ മാനാ പട്ടേൽ നീന്താൻ തുടങ്ങി.[3]

13 വയസുള്ളപ്പോൾ ഹൈദരാബാദിൽ നടന്ന 40 മത് ജൂനിയർ നാഷണൽ അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിൽ 200 മീറ്റർ ബാക്ക്‌സ്‌ട്രോക്കിൽ 2: 23.41 സെക്കൻഡിൽ ക്ലോക്ക് ചെയ്ത് 2009 ഓഗസ്റ്റിൽ ടോക്കിയോയിൽ നടന്ന ഏഷ്യൻ ഏജ് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിൽ ശിഖ ടാൻഡൻ നേടിയ 2: 26.41 സെക്കൻഡിന്റെ ദേശീയ റെക്കോർഡ് മറികടന്നു.[3] ദേശീയ ഗെയിംസിൽ 50 മീ. ബാക്ക്‌സ്‌ട്രോക്കിലും 200 മീറ്റർ ബാക്ക്‌സ്‌ട്രോക്കിലും സ്വർണം നേടിയിട്ടുണ്ട്. 60-ാമത് ദേശീയ സ്‌കൂൾ ഗെയിംസിൽ (2015) 100 മീറ്റർ ബാക്ക്‌സ്‌ട്രോക്കിൽ സ്വർണ്ണ മെഡലും മാനാ നേടിയിട്ടുണ്ട്. അറുപതാമത് ദേശീയ സ്‌കൂൾ ഗെയിംസിൽ 4 X 100 മീറ്റർ ഫ്രീ സ്റ്റൈൽ റിലേയിൽ മാനാ പട്ടേൽ, രാശി പട്ടേൽ, ഗീതാഞ്ജലി പാണ്ഡെ, ദിൽ‌പ്രീത് കൌർ എന്നിവർ വെള്ളി നേടി.[4]

2015 ൽ ഒളിമ്പിക് ഗോൾഡ് ക്വസ്റ്റിലേക്ക് അവർ തിരഞ്ഞെടുക്കപ്പെട്ടു.[3][5] പന്ത്രണ്ടാമത് ദക്ഷിണേഷ്യൻ ഗെയിംസിൽ (2016) 4 × 100 മീറ്റർ മെഡ്‌ലി റിലേ 4 × 100 മീറ്റർ ഫ്രീസ്റ്റൈൽ റിലേ എന്നിവയിൽ സ്വർണം; 50 മീറ്റർ, 100 മീറ്റർ, 200 മീറ്റർ ബാക്ക്‌സ്‌ട്രോക്ക് എന്നിവയിൽ വെള്ളി; 50 മീറ്റർ ഫ്രീ സ്റ്റൈലിൽ വെങ്കലം എന്നിവ നേടിയിരുന്നു.[1]

72-ാമത് സീനിയർ നാഷണൽ അക്വാട്ടിക് ചാമ്പ്യൻഷിപ്പ് -2018 ൽ 3 സ്വർണ്ണ മെഡലുകൾ നേടി.[6]

മാന ബാംഗ്ലൂരിൽ നടന്ന പത്താമത് ഏഷ്യൻ ഏജ് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് -2019 ൽ ആറ് മെഡലുകൾ (1 സ്വർണം, 4 വെള്ളി, 1 വെങ്കലം) നേടി.[7][8]

2016 ഓഗസ്റ്റ് വരെ അവർ 11 അന്താരാഷ്ട്ര, 61 ദേശീയ, 75 സംസ്ഥാന തല മെഡലുകൾ നേടിയിട്ടുണ്ട്.[9]

സ്വകാര്യ ജീവിതം[തിരുത്തുക]

അഹമ്മദാബാദിലെ ഉഡ്ഗാം സ്‌കൂൾ ഫോർ ചിൽഡ്രനിൽ കൊമേഴ്‌സ് പഠിച്ചു.[3] ഗുജറാത്ത് വിദ്യാപീത് നീന്തൽ കേന്ദ്രത്തിൽ കമലേഷ് നാനാവതി പരിശീലകനായിരുന്നു.[10][11] നിലവിൽ കോച്ച് പീറ്റർ കാർസ്വെല്ലിന്റെ കീഴിൽ മുംബൈയിലെ ഗ്ലെൻമാർക്ക് അക്വാട്ടിക് ഫൌണ്ടേഷനിൽ പരിശീലനം നടത്തുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 "MAANA PATEL – Swimming Federation of India". swimming.org.in (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2018-05-14. Retrieved 2018-05-13.
  2. "Tokyo Olympics|ഒളിമ്പിക് യോഗ്യത നേടി മാന പട്ടേൽ; നീന്തൽക്കുളത്തിൽ നിന്നും യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം". News18 Malayalam. 2 ജൂലൈ 2021.
  3. 3.0 3.1 3.2 3.3 "Maana Patel, the 15-year-old girl who is making waves". dna (in അമേരിക്കൻ ഇംഗ്ലീഷ്). 2015-07-21. Retrieved 2018-05-12.
  4. "Swimmer Manna Patel clinches gold setting new record at 60th National School Games". The Indian Express (in അമേരിക്കൻ ഇംഗ്ലീഷ്). 2015-02-17. Retrieved 2018-05-13.
  5. "Teenage Indian swimmer Maana Patel aims for Rio Olympics berth". mid-day. 2015-07-21. Retrieved 2018-05-13.
  6. "Maana's comeback from injury". epaper.timesgroup.com (in അമേരിക്കൻ ഇംഗ്ലീഷ്). 2018-08-10. Retrieved 2018-08-10.
  7. "After six medals Maana feels she is back". mumbaimirror.indiatimes.com (in അമേരിക്കൻ ഇംഗ്ലീഷ്). 2019-09-30. Retrieved 2019-09-30.
  8. "Maana makes comeback". sportstar.thehindu.com (in അമേരിക്കൻ ഇംഗ്ലീഷ്). 2019-09-26. Retrieved 2019-09-26.
  9. "A new generation of Gujarati athletes - Maana Patel". SBS Your Language (in ഇംഗ്ലീഷ്). Retrieved 2018-05-13.
  10. "Maana Patel, 15-year-old national swimming champion targets 2016 Rio Olympics". Zee News (in ഇംഗ്ലീഷ്). 2015-07-22. Archived from the original on 2018-09-19. Retrieved 2018-05-13.
  11. SiliconIndia. "Maana Patel, The Girl With A Swing!". siliconindia. Retrieved 2018-05-13.
"https://ml.wikipedia.org/w/index.php?title=മാനാ_പട്ടേൽ&oldid=3788840" എന്ന താളിൽനിന്ന് ശേഖരിച്ചത്