മാനന്തേരി മഠത്തിൽ ചന്തു നമ്പ്യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനു സമീപമുള്ള മാനന്തേരി സ്വദേശിയാണ് മാനന്തേരി മഠത്തിൽ ചന്തുനമ്പ്യാർ. സംസ്കൃതം, ജ്യോതിഷം, തന്ത്രശാസ്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം എന്നിവയിൽ നിപുണനായിരുന്നു ചന്തു നമ്പ്യാർ. മണത്തണ ഗ്രാമത്തിൽ കരിമ്പന ഗോപുരത്തിൽ നൂറ്റാണ്ടുകളായി പ്രവർത്തിച്ചു വന്ന ഗ്രാമീണ പാഠശാലയിലെ കഴിഞ്ഞ നൂറ്റാണ്ടിലെ ഗുരുക്കൻമാരിൽ പ്രധാനിയായിരുന്നു ഇദ്ദേഹം. ശ്രീ വൈശാഖ ഷഷ്ഠി സ്തവം, മഹിളാ മഹിമ അഥവാ ഉൽപലാക്ഷി, രാമരത്നമാലാസ്തവം, പറശ്ശിനി മഠപ്പുര ശ്രീ മുത്തപ്പൻകാവ് ഐതിഹ്യങ്ങളും ചരിത്രങ്ങളും, സ്വപ്നശാസ്ത്രം, അണ്ടലൂർ മാഹാത്മ്യം തുടങ്ങി ഒട്ടേറെ കൃതികൾ രചിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ കൃതികളിൽ പ്രസിദ്ധി നേടിയത് കൊട്ടിയൂർ ക്ഷേത്രത്തെപ്പറ്റി സമഗ്രമായി പ്രതിപാദിക്കുന്ന ദക്ഷിണ കാശീമാഹാത്മ്യം എന്ന കൃതിയാണ്. 1912 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി 2014ൽ പുന:പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.[അവലംബം ആവശ്യമാണ്]