മാനന്തവാടി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാനന്തവാടി
Map of India showing location of Kerala
Location of മാനന്തവാടി
മാനന്തവാടി
Location of മാനന്തവാടി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) വയനാട്
ജനസംഖ്യ
ജനസാന്ദ്രത
37 (2001)
472/km2 (1,222/sq mi)
സ്ത്രീപുരുഷ അനുപാതം 983 /
സാക്ഷരത
• പുരുഷൻ
• സ്ത്രീ
85.77%
• 88.89%
• 82.79%
സമയമേഖല IST (UTC+5:30)

Coordinates: 11°48′N 76°00′E / 11.8°N 76.0°E / 11.8; 76.0

മാനന്തവാടി (1900)

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ മാനന്തവാടി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ മാനന്തവാടി ഗ്രാമപഞ്ചായത്ത് . ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 80.1 ചതുരശ്രകിലോമീറ്ററാണ്‌.അതിരുകൾ :വടക്കുഭാഗത്ത് തിരുനെല്ലി പഞ്ചായത്തും, തെക്കുഭാഗത്ത് കബനീനദിയും, പടിഞ്ഞാറുഭാഗത്ത് തവിഞ്ഞാൽ പഞ്ചായത്തും, കിഴക്കുഭാഗത്ത് കബനി നദിയുമാണ്.കേരളത്തിലെ വടക്കൻ മലയോര ജില്ലയായ വയനാട്ടിലെ ഒരു ചെറിയ പട്ടണമായ മാനന്തവാടി കബനീ നദിയുടെ ഉപനദിയായ മാനന്തവാടി പുഴയോട് ചേർന്ന് കിടക്കുന്നു. ഒരു കാലത്ത്‌ പഴശ്ശി രാജവംശം ഭരിച്ചിരുന്ന ഇവിടെയാണ്‌ പഴശ്ശി രാജാവിനെ അടക്കം ചെയ്തിരിക്കുന്നത്. ആദിവാസി മഹാ സഭയുടെ ആസ്ഥാനം ഇവിടെയാണ്‌. വയനാട്ടിലെ ഗോത്രവർഗങ്ങളും, പാവപ്പെട്ട രോഗികളും പ്രധാനമായി ആശ്രയിക്കുന്ന വയനാട്‌ ജില്ലാ ആശുപത്രി ഈ പട്ടണത്തിലാണ്. പ്രസിദ്ധമായ ഹിന്ദു തീർഥാടന കേന്ദ്രമായ തിരുനെല്ലി ക്ഷേത്രം ഇവിടെ നിന്നും മുപ്പത്തി അഞ്ചു കിലോമീറ്റർ ദൂരെയാണ്.

2001 ലെ സെൻസസ് പ്രകാരം മാനന്തവാടി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 37836 ഉം സാക്ഷരത 85.77% ഉം ആണ്‌.

Commons:Category
വിക്കിമീഡിയ കോമൺസിലെ Mananthavady എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: