മാധ്യമം.കോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
www.madhyamam.com
Madhyamamweb.png
യു.ആർ.എൽ.www.madhyamam.com
സൈറ്റുതരംവാർത്താധിഷ്ടിതം
ലഭ്യമായ ഭാഷകൾമലയാളം, ഇംഗ്ലീഷ്
ഉടമസ്ഥതഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ്
തുടങ്ങിയ തീയതി2003
നിജസ്ഥിതിസജീവം

മാധ്യമം ദിനപത്രത്തിന്റെ ഓൺലൈൻ എഡിഷനാണ് മാധ്യമം ഡോട്ട് കോം.(www.madhyamam.com) 2003 ൽ ആണ് ഓൺലൈൻ എഡിഷൻ ആരംഭിക്കുന്നത്. ദിനപത്രത്തിലെ ഉള്ളടക്കത്തിന് പുറമെ വിവിധമേഖലകളിലുള്ള പ്രത്യേക താളുകൾ സൈറ്റിലുണ്ട്. സമയാസമയ വാർത്താപുതുക്കൽ നടപ്പിലാക്കപ്പെടുന്നുവെന്നതാണ് ഓൺലൈൻ എഡിഷന്റെ സവിശേഷത. [1]

മെനുകൾ[തിരുത്തുക]

വിവിധ മെനുകളിലായി കേരളം, ദേശീയം, അന്തർദേശീയം, ഗൾഫ്, വീക്ഷണം, ബിസിനസ്, ഫോട്ടോസ്, സേവനങ്ങൾ, കായികം, വിനോദം, രാഷ്ട്രീയം, വിദ്യാഭ്യാസം, ആരോഗ്യം, ഐ.ടി, സിനിമ, സംഗീതം, കരിയർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് മെനുസംവിധാനിച്ചിരിക്കുന്നത്. കൂടാതെ അച്ചടി പത്രം അതേ രൂപത്തിൽ ലഭ്യമാവുന്ന മാധ്യമം ഇ-പേപ്പറും സൈറ്റിലുണ്ട്. അനുബന്ധപ്രസിദ്ധീകരണങ്ങളായ സ്‌പെഷ്യൽ പതിപ്പുകൾ, ആഴ്ചപ്പതിപ്പ്, വെളിച്ചം എന്നിവയും പൂർണ്ണരൂപത്തിൽ സൈറ്റിൽ ലഭ്യമാണ്. ഇംഗ്ലീഷ് എഡിഷനും സൈറ്റിൽ സജ്ജമാണ്.

റാങ്കിങ്[തിരുത്തുക]

ഔദ്വേഗിക വെബ്സൈറ്റ് റാങ്കിങ് മാനദണ്ഡമായ അലക്സാ റാങ്കിങ് അനുസരിച്ച് 2012 ആഗസ്തിൽ ലോക തലത്തിൽ 18000 നടുത്തും ഇന്ത്യയിൽ രണ്ടായിരത്തിനടുത്തുമാണ് മാധ്യമം ഡോട്ട് കോമിന്റെ സ്ഥാനം. [2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാധ്യമം.കോം&oldid=3091076" എന്ന താളിൽനിന്ന് ശേഖരിച്ചത്