ആർ. മാധവൻ
ആർ. മാധവൻ | |
---|---|
ഗുരു എൻ ആലു എന്ന ചിത്രത്തിന്റെ സെറ്റിൽ മാധവൻ | |
ജനനം | മാധവൻ രംഗനാഥൻ |
മറ്റ് പേരുകൾ | മാഡ്ഡി |
ജീവിത പങ്കാളി(കൾ) | സരിത |
ഫിലിംഫെയർ പുരസ്കാരം ലഭിച്ചിട്ടുള്ള ഒരു ഇന്ത്യൻ ചലച്ചിത്രനടനാണ് മാധവൻ എന്നറിയപ്പെടുന്ന മാധവൻ രംഗനാഥൻ[1] (ജനനം: ജൂൺ 1, 1970). തന്റെ വിവാഹത്തിനു ശേഷം 29ആമത്തെ വയസ്സിലാണ് മാധവൻ തന്റെ അഭിനയജീവിതം തുടങ്ങിയത്.
അഭിനയ ജീവിതം[തിരുത്തുക]
2000 ലാണ് മാധവൻ ഒരു പ്രധാന ചിത്രമായ അലൈപ്പായുതെ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. 2002 ൽ പ്രശസ്ത ചിത്രമായ കണ്ണത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിൽ അഭിനയിച്ചു. 2003 ൽ റൺ, ആയിതു എഴുതു എന്നീചിത്രങ്ങളിൽ അഭിനയിച്ചു. ആയിഹു എഴുതു എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയപുരസ്കാരത്തിന് നിർദ്ദേശം ലഭിച്ചു. 1997 ൽ മാധവൻ ചില പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. പിന്നീട് മണിരത്നത്തിന്റെ ചില ചിത്രങ്ങൾക്ക് വേണ്ടിയും ശ്രമിച്ചു.[2]
ആദ്യ ജീവിതം[തിരുത്തുക]
ടാറ്റ സ്റ്റീൽ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന രംഗന്നാഥന്റെ മകനായി ജാംഷഡ്പൂരിലാണ് മാധവൻ ജനിച്ചത്. മാധവന്റെ സഹോദരി ലണ്ടനിൽ താമസമാണ്.[3]
സ്വകാര്യ ജീവിതം[തിരുത്തുക]
മാധവൻ വിവാഹം ചെയ്തിരിക്കുന്നത് ഒരു എയർ ഹോസ്റ്റസ് ആയ സരിതയെയാണ്. ഇവരുടെ വിവാഹം 1999 ൽ കഴിഞ്ഞു.[4] 2005 ൽ ഇവർക്ക് ഒരു മകനുണ്ടായി.[5]
അവലംബം[തിരുത്തുക]
- ↑ Pronounced Maa-tha-ven.
- ↑ Priya Ganapati (2000). "'People remember scenes, not episodes'". Rediff.com. ശേഖരിച്ചത് 2000-03-08. Check date values in:
|accessdate=
(help) - ↑ Malathi Rangarajan (2004). "He loves challenges". The Hindu. ശേഖരിച്ചത് 2004-10-22.
- ↑ Express News Service (1998). "The man who acts Pricey". Indian Express. ശേഖരിച്ചത് 1998-08-11. Check date values in:
|accessdate=
(help) - ↑ Subhash K Jha (2005). "Madhavan has a baby boy". Indiaglitz.com. ശേഖരിച്ചത് 2005-08-23.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
പുരസ്കാരങ്ങൾ | ||
---|---|---|
Filmfare Awards South | ||
Preceded by Surya Sivakumar for Pithamagan |
Best Supporting Actor for Aayitha Ezhuthu 2004 |
Succeeded by Rajkiran for Thavamai Thavamirundhu |