മാധവി പരേഖ്
മാധവി പരേഖ് | |
---|---|
ജനനം | മാധവി |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചിത്രകാരി |
ഒരു ഇന്ത്യൻ ചിത്രകാരിയാണ് മാധവി പരേഖ്(ജനനം. 1942). ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി പ്രദർശനങ്ങൾ അവർ നടത്തി. ലളിതകലാ അക്കാദമിയുടെ ദേശീയ പുരസ്ക്കാരമുൾപ്പെടെ മാധവിയ്ക്ക് ലഭിച്ചിട്ടുണ്ട്. സ്വയം ചിത്രം വര പഠിച്ച മാധവി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു.
ജീവിതരേഖ
[തിരുത്തുക]അഹമ്മദാബാദിനടുത്ത് സഞ്ജയ എന്ന ഗ്രാമത്തിലാണ് മാധവി പരേഖ് ജനിച്ചത്. സ്കൂൾ അധ്യാപകനായിരുന്നു അച്ഛൻ. പതിനാറാം വയസിൽ ആർട്ടിസ്റ്റ് മനു പരേഖുമായുള്ള വിവാഹശേഷം ഗുജറാത്തിൽ നിന്നും കൊൽക്കത്തയിലേക്ക് മാറി. ജെ ജെ സ‌്കൂൾ ഓഫ‌് ആർട്ടിൽനിന്ന‌് കലാപരിശീലനം കഴിഞ്ഞയാളായിരുന്നു മനു പരേഖ‌്. അദ്ദേഹത്തിന്റെ പ്രോത്സാഹനത്തിൽ മറ്റൊരു ശിക്ഷണവും ഇല്ലാതെതന്നെ മാധവി വരച്ചുതുടങ്ങി. ആദ്യമായി മാധവി വരയ‌്ക്കാനായി പെൻസിൽ കൈയിലെടുക്കുന്നതുപോലും മൂത്തമകൾ മനീഷയെ ഗർഭം ധരിച്ചിരിക്കുമ്പോഴാണ‌്. കുട്ടികൾ വരയ്ക്കുന്ന രൂപങ്ങൾക്ക് സമാനമാണ് മാധവിയുടെ രചനകൾ. കൊൽക്കത്തയിലെ കെമൗൾഡ് ആർട്ട് ഗാലറിയിലാണ് മാധവി തൻറെ ആദ്യ പ്രദർശനം നടത്തിയത്. ഭോപ്പാൽ ഭാരത‌് ഭവനിലും മൂംബൈ ജഹാംഗീർ ആർട്ട‌് ഗ്യാലറിയിലും ന്യൂഡൽഹി ആർട്ട‌് ഗ്യാലറിയിലുമെല്ലാം മാധവിയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട‌്.
പുരസ്കാരങ്ങൾ
[തിരുത്തുക]Year | പുരസ്കാരം /അംഗീകാരം |
---|---|
2003 | വേൾപൂൾ വിമൻസ് അച്ചീവ്മെന്റ് ഇൻ ദ വേൾഡ് ഓഫ് ഫൈൻ ആർട് |
1989-91 | ഗവൺമെന്റ് ഓഫ് ഇന്ത്യ സീനിയർ ഫെലോഷിപ്പ് |
1989 | റസിഡൻസി ഫെലോഷിപ്പ്, ഫൈൻ ആർട്സ് വർക്ക് സെന്റർ, പ്രോവിൻസ് ടൗൺ |
1989 | യു.എസ്.ഐ.എ ഫെലോഷിപ്പ് |
1979 | ലളിതകലാ അക്കാദമി ദേശീയ പുരസ്കാരം |
1970-72 | പാരീസിൽ പഠനത്തിനായി ഫ്രഞ്ച് സർക്കാരിന്റെ സ്കോളർഷിപ്പ് |
ശൈലി
[തിരുത്തുക]ഗ്രാമത്തിലെ നാടോടിക്കഥകളാണ് മാധവി ക്യാൻവാസിലാക്കിയത്. ഗ്രാമക്കാഴ്ചകൾ, അവിടുത്തെ മൃഗങ്ങളും മനുഷ്യരും, ദൈനംദിന ജീവിതത്തിലെ കാഴ്ചകൾ, ഗുജറാത്തിലെ ഗ്രാമങ്ങളിൽ വീടുകളിലെ പ്രത്യേക ചടങ്ങുകളിൽ കാണുന്ന ചിത്രങ്ങൾ, രംഗോലി, പരമ്പരാഗത രൂപങ്ങൾ എന്നിവയും കൊച്ചുപൂവുകൾ, കിളികൾ, മരങ്ങൾ, വള്ളിച്ചെടികൾ എന്നിവയൊക്കെയാണ‌് മാധവി വരയ്ക്കുന്നത‌്. മുറങ്ങളിലും പലകകളിലും കുടത്തിലും കലത്തിലുമൊക്കെയാണ് രൂപങ്ങൾ വരയ്ക്കുന്നത്.[2]
കൊച്ചി മുസിരിസ് ബിനാലെ 2018
[തിരുത്തുക]പ്രധാനവേദിയായ ഫോർട്ട്കൊച്ചി ആസ്പിൻവാൾ ഹൗസിലാണ് മാധവി തന്റെ സൃഷ്ടികൾ പ്രദർശിപ്പിച്ചിരുന്നത്. കരിയും അക്രലിക് നിറങ്ങളും ഈ സൃഷ്ടികളിൽ ഉപയോഗിച്ചിരിക്കുന്നു. ഗ്രാമത്തിലെ നാടോടിക്കഥകളാണ് മാധവി ക്യാൻവാസിലാക്കുന്നത്. ഗ്രാമക്കാഴ്ചകൾ, അവിടുത്തെ മൃഗങ്ങളും മനുഷ്യരും, ദൈനംദിന ജീവിതത്തിലെ കാഴ്ചകൾ തുടങ്ങിയവ വ്യത്യസ്തമായ ദൃശ്യഭാഷയാണ് രചിക്കുന്നത്. ഇവയെല്ലാം സ്വയാർജ്ജിതമായ ചിത്രരചനാ രീതികളിലൂടെ അവർ പകർത്തുന്നു. പ്രതലത്തിൽ കൃത്യമായ ഇടത്തു നിന്നല്ല ചിത്രം വരച്ച് തുടങ്ങുന്നത്. ക്യാൻവാസിന്റെ ഏതെങ്കിലും സ്ഥലത്തു നിന്നും തുടങ്ങിയാണ് ചിത്രം രൂപാന്തരപ്പെടുന്നത്. ചിത്രങ്ങളിലധികവും ഗ്രാമീണ കാഴ്ചകളാണ് വർണിച്ചിരിക്കുന്നത്. വെള്ളനിറത്തിലുള്ള ചെറുതൂണുകൾ പോലുള്ള രൂപങ്ങളാണ്. തികച്ചും പരമ്പരാഗത ചിത്രരചനാ രീതിയിൽ തയ്യാറാക്കിയിരിക്കുന്ന ഈ വരകളും പ്രതിമാരൂപങ്ങളും ഏറ്റവും ആധുനികമായ വിഷയങ്ങളെയാണ് കൈകാര്യം ചെയ്യുന്നത്. മുളയിൽ കടലാസ് കുഴച്ച് നിർമ്മിച്ചിരിക്കുന്ന നാല് പ്രതിമാരൂപങ്ങൾ, ഗ്രാമീണ മൂല്യങ്ങളാണ് ഇതിലൂടെ അവർ വരച്ച് കാട്ടുന്നത്.[3][4]
അവലംബം
[തിരുത്തുക]- ↑ "Madhvi Parekh".
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ അന്യതയിൽ നിന്നും അന്യോന്യതയിലേക്ക്, ബിനലെ കൈപ്പുസ്തകം, 2018
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2019-03-12.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-06. Retrieved 2019-03-12.