മാഥേരാൻ
മാഥേരാൻ माथेरान | |
---|---|
സുഖവാസകേന്ദ്രം | |
മാപ്പ് | |
Coordinates: 18°59′12″N 73°16′04″E / 18.9866°N 73.2679°E | |
Country | ഇന്ത്യ |
State | മഹാരാഷ്ട്ര |
District | റായ്ഗഡ് |
• ഭരണസമിതി | മാഥേരാൻ ഹിൽ സ്റ്റേഷൻ മുനിസിപ്പൽ കൗൺസിൽ |
• ആകെ | 7 ച.കി.മീ.(3 ച മൈ) |
ഉയരം | 800 മീ(2,600 അടി) |
(2001) | |
• ആകെ | 5,139 |
• ജനസാന്ദ്രത | 730/ച.കി.മീ.(1,900/ച മൈ) |
• Official | മറാഠി |
• Spoken | മറാഠി |
സമയമേഖല | UTC+5:30 (IST) |
PIN | 410102 |
Telephone code | 02148 |
വാഹന റെജിസ്ട്രേഷൻ | MH-46 |
Nearest city | കർജത് |
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു സുഖവാസകേന്ദ്രമാണ് മാഥേരാൻ. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്നും 800 മീറ്റർ ഉയരത്തിൽ നിലകൊള്ളുന്നു. മുംബൈയിൽ നിന്നും 90 കിലോമീറ്ററും പൂനെയിൽ നിന്നും 120 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. വാഹനഗതാഗതം നിരോധിക്കപ്പെട്ട ഏഷ്യയിലെ ഏക മലയോരവിനോദസഞ്ചാരകേന്ദ്രമാണ് മാഥേരാൻ[1][2]. ടാർ ചെയ്യാത്ത ചെമ്മൺ റോഡുകളിലൂടെ കുതിര, കുതിരവണ്ടി എന്നിവ കൂടാതെ മനുഷ്യർ വലിക്കുന്ന റിക്ഷകളും ഗതാഗതത്തിനായി ഉപയോഗിക്കപ്പെടുന്നു.ഇതൊരു പരിസ്ഥിതിലോലപ്രദേശം കൂടിയാണ്.
ചരിത്രം
[തിരുത്തുക]1850 മേയിൽ, അന്ന് താനെ ജില്ലാ കളക്റ്ററായിരുന്ന ഹ്യൂ പോയിന്റ്സ് മാലറ്റ് ആണ് മാഥേരാന്റെ സാധ്യതകൾ ആദ്യമായി തിരിച്ചറിഞ്ഞത്. അന്നത്തെ ബോംബേ ഗവർണർ ആയിരുന്ന എൽഫിൻസ്റ്റൺ പ്രഭു ഈ പ്രദേശത്തെ ഒരു മലയോരവിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുവാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന വീർ ഭായ് കോത്വാൾ ഇവിടെയാണ് ജനിച്ചത്. 1912 ഡിസംബർ 1-ന് മാഥേരാനിലെ ഒരു ക്ഷുരകകുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1907-ൽ സർ ആദംജി പീർബോയ് പണികഴിപ്പിച്ചതാണ് നെരൾ മുതൽ മാഥേരാൻ വരെ നീളുന്ന, 20 കിലോമീറ്റർ ദൈർഘ്യമുള്ള മാഥേരാൻ ഹിൽ റെയിൽവേ. ഇത് മാഥേരാൻ ലൈറ്റ് റെയിൽവേ (MLR) എന്നും അറിയപ്പെടുന്നു.[3] ഇതിനെ ലോകപൈതൃകപ്പട്ടികയിലേക്ക് പരിഗണിച്ചിരുന്നുവെങ്കിലും ആ ബഹുമതി ലഭിക്കുകയുണ്ടായില്ല. .[4]
പ്രശസ്ത നടനും സംവിധായകനുമായ ഗിരീഷ് കർണാട് ഇവിടെയാണ് ജനിച്ചത്.[5]
ജനസംഖ്യ
[തിരുത്തുക]2001-ലെ സെൻസസ് പ്രകാരം മാഥേരാനിലെ ജനസംഖ്യ 5139 ആണ്.[6] 58% പുരുഷൻമാരും 42% സ്ത്രീകളുമാണ്. ശരാശരി സാക്ഷരത 71% ആണ്. ജനസംഖ്യയുടെ 11% ആറു വയസ്സിൽ താഴെയുള്ളവരാണ്. മറാഠി, ഹിന്ദി, ഇംഗ്ലീഷ് എന്നിവയാണ് സംസാരഭാഷകൾ.
വന്യജീവികൾ
[തിരുത്തുക]തൊപ്പിക്കുരങ്ങ്, ഹനുമാൻ കുരങ്ങ് എന്നീ കുരങ്ങുവർഗ്ഗങ്ങൾ മാഥേരാനിൽ ധാരാളമായി കാണപ്പെടുന്നു. പുള്ളിപ്പുലി, മലയണ്ണാൻ, കേഴമാൻ, കുറുക്കൻ, കാട്ടുപന്നി, കീരി എന്നിവയും ഈ വനമേഖലയിൽ ഉണ്ട്.
ചിത്രശാല
[തിരുത്തുക]-
മാഥേരാനിലെ ചെമ്മൺ പാതകൾ
-
ഷാർലറ്റ് തടാകം
-
കാട്
-
മാഥേരാൻ ലൈറ്റ് റെയിൽവേ
-
വീർ കോത്വാൾ ഉദ്യാനം
-
സൺസെറ്റ് പോയിന്റ്
-
മലഞ്ചെരിവുകൾ
അവലംബം
[തിരുത്തുക]- ↑ Seminar. R. Thapar. 2003. Retrieved 8 July 2013.
- ↑ Shyam Kishor Agarwal (1991). Automobile pollution: concerns, priorities, and challenges. APH Publishing. p. 91. ISBN 978-81-7024-414-1. Retrieved 8 July 2013.
- ↑ "Neral-Matheran Toy Train Tour". www.irctcTourism.com. Retrieved 30 October 2017.
- ↑ Rangnekar, Prashant (3 August 2010). "Neral-Matheran misses world heritage site target". The Indian Express. Retrieved 9 September 2012.
- ↑ ഗിരീഷ് കർണാഡ് - എൻസൈക്ലോപീഡിയ ഓഫ് ഇന്ത്യൻ സിനിമ
- ↑ മാഥേരാൻ - എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക