മാത്യു മങ്കുഴിക്കരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളകത്തോലിക്കാസഭയിൽ ധ്യാനഗുരു, ഗ്രന്ഥകാരൻ എന്നീ നിലകളിൽ പേരെടുത്ത മോൺസിഞ്ഞോർ പദവിയുള്ള വൈദികനായിരുന്നു മാത്യു മങ്കുഴിക്കരി. ആദ്ധ്യാത്മികാചാര്യൻ എന്ന നിലയിൽ ചെയ്ത സേവനങ്ങളുടേയും ജീവിതവിശുദ്ധിയുടേയും പേരിൽ അദ്ദേഹം ബഹുമാനിക്കപ്പെട്ടു.[1] സീറോ മലബാർ കത്തോലിക്കാ സഭയിൽ ഏറണാകുളം അതിരൂപതയുടെ സഹായമെത്രാനും താമരശേരി രൂപതയുടെ ആദ്യമെത്രാനുമായിരുന്ന സെബാസ്റ്റ്യൻ മങ്കുഴിക്കരിയുടെ പിതൃസഹോദരനായിരുന്നു അദ്ദേഹം.[2]

ആലപ്പൂഴ ജില്ലയിലെ കോക്കമംഗലത്ത് ജനിച്ച് എറണാകുളം അതിരൂപതയിൽ പുരോഹിതനായി മാറിയ മങ്കുഴിക്കരി, ഇടവകവികാരി ആയാണ് സേവനം ആരംഭിച്ചത്. അസാമാന്യമായ പ്രബോധന വൈഭവത്തിന്റെ ബലത്തിൽ താമസിയാതെ ധ്യാനപ്രസംഗകനായി മാറിയ അദ്ദേഹം, തുടർന്ന് വടവാതൂർ സെമിനാരിയിൽ വൈദികവിദ്യാർത്ഥികളുടെ ആദ്ധ്യാത്മികഗുരുവായി നിയമിക്കപ്പെട്ടു. ആ പദവിയിൽ മങ്കുഴിക്കരി 31 വർഷം സേവനമനുഷ്ടിച്ചു. ആദ്ധ്യാത്മികജീവിതം, അജപാലനധർമ്മം, ധ്യാനപ്രസംഗങ്ങൾ, പ്രവാചകധർമ്മം, ആദ്ധ്യാത്മികപാഠങ്ങൾ എന്നീപുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.[3]

അവലംബം[തിരുത്തുക]

  1. മോൺസിഞ്ഞോർ മാത്യൂ മങ്കുഴിക്കരി വിശുദ്ധിയുടെ മാതൃക, മാർ ജോസഫ് പൗവ്വത്തിൽ, ദീപിക ദിനപത്രത്തിലെ വാർത്ത
  2. ജോസ് ഫിലിപ്പ് ഓലിക്കൻ എഴുതിയ "ബിഷപ് മങ്കുഴിക്കരി: മനുഷ്യസ്നേഹിയും ദാർശനികനും" എന്ന പുസ്തകം
  3. മോൺസിഞ്ഞോർ മാത്യൂ മങ്കുഴിക്കരി ജന്മശതാബ്ദി കോക്കമംഗലത്ത്, ദീപിക ദിനപത്രത്തിലെ വാർത്ത
"https://ml.wikipedia.org/w/index.php?title=മാത്യു_മങ്കുഴിക്കരി&oldid=3091070" എന്ന താളിൽനിന്ന് ശേഖരിച്ചത്