മാത്തൂർ കുഞ്ഞുപിള്ളപണിക്കർ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
1048 - 1104. സ്വദേശം-നെടുമുടി, അമ്പലപ്പുഴ (മാത്തൂർകുടുംബം) അഖിലകേരള പ്രശസ്തി സമ്പാദിച്ച ഒരു വിദഗ്ദ്ധകഥകളി നടനായിരുന്നു. മാത്തൂർ. ഇദ്ദേഹത്തിന്റെ ചൊല്ലിയാട്ടത്തിന്റെ മേന്മ സുപ്രസിദ്ധമാണ്. അഭ്യാസത്തികവുകൊണ്ട്, മെയ്യുംകയ്യും, താളസ്ഥിതിയും മറ്റും എത്രയും ശുദ്ധമായിരുന്നു. നടാഗ്രണിയായ തകഴി കൊച്ചുനീലകണ്ഠപ്പിള്ളയുടെ സമകാലികനും, വില്പന്നമതിയുമായിരുന്ന ഈ പ്രശസ്ത നടൻ കിൎമ്മീരവധത്തിൽ ധമ്മപുത്രർ,കാർത്തവീര്യവിജയത്തിൽ രാവണൻ, രുഗ്മിണീസ്വയംവരത്തിൽ ബ്രാഹ്മണൻ, കാലകേയവധത്തിൽ അജ്ജുനൻ,മുതലായ വേഷങ്ങൾ പ്രസിദ്ധങ്ങളാണ്. മൂന്നാംദിവസത്തെ നളൻ (ബാഹുകൻ) ആട്ടം വളരെ വിശേഷമാണ്. ബാഹുകന്റെ ആട്ടത്തിന് പ്രത്യേകമായ ചിട്ടകൾ മാത്തൂർ തന്നെ ഏപ്പെടുത്തിയിട്ടുണ്ട്. മാത്തൂരിന്റെ കാലം മുതലാണ് നളചരിതം മൂന്നാംദിവസത്തെ കഥയ്ക്ക് പ്രചുരപ്രചാരം സിദ്ധിച്ചത്. അന്തസ്സും ആഭിജാത്യവും തോന്നിക്കുന്ന ആകാരഭംഗിയും, സ്വഭാവവിശേഷവും മാത്തൂരിന്റെ നൈസർഗ്ഗികമായ പ്രത്യേകതകളായിരുന്നു. ഇദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥൻ ചമ്പക്കുളം ശങ്കുപ്പിള്ളയാണു്. ചെങ്ങന്നൂർ രാമൻപിള്ള, കീരിക്കാട്ടു വേലുപ്പിള്ള, തോട്ടം പോറ്റി എന്നിവരെ മാത്തൂർ അഭ്യസിപ്പിച്ചിട്ടുണ്ടു്. [1]