ഉള്ളടക്കത്തിലേക്ക് പോവുക

മാതു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാതു
തൊഴിൽ(s)Actress, Dancer
സജീവ കാലം1989–1999
ജീവിതപങ്കാളി(s)Dr.Jacob (Div)
Anpalagan George(m.2018)
Parent(s)Venkat,Shantha

1980 കളിലും 1990 കളിലും മലയാള സിനിമയിൽ സജീവമായിരുന്ന നടിയാണ് മാതു. 1977-ൽ പ്രദർശനത്തിനെത്തിയ സന്നദി അപ്പന്ന എന്ന കന്നട ചിത്രത്തിൽ ബാലതാരമായാണ് മാതു സിനിമയിലേക്ക് എത്തുന്നത്. ആ സിനിമയിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കാർണാടക സർക്കാരിന്റെ പുരസ്‌കാരം മാതുവിന് കിട്ടിയിരുന്നു.

1989-ൽ നെടുമുടി വേണു സംവിധാനം ചെയ്ത പൂരം എന്ന സിനിമയിലൂടെയാണ് മലയാളചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് മലയാളസിനിമയിലെ ഒട്ടനവധി ഹിറ്റു ചിത്രങ്ങളിലൂടെ  ചലച്ചിത്രരംഗത്ത് സജീവമായി. മമ്മൂട്ടി നായകനായി എത്തിയ അമരം എന്ന ചിത്രം മാതുവിന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്. ചിത്രത്തിൽ മമ്മൂട്ടിയുടെ മകളുടെ വേഷമാണ് അവതരരിപ്പിച്ചത്.

സിനിമയിലെത്തിയപ്പോൾ മാധവി എന്ന പേര് മാറ്റി മാതുവായി. പിന്നീട് ഡോക്ടർ ജേക്കബുമായുള്ള വിവാഹത്തിന് ശേഷം മീന എന്ന പേരും മാതു സ്വീകരിച്ചിരുന്നു. വിവാഹത്തിന് വേണ്ടി ക്രിസ്തുമതം സ്വീകരിച്ചെന്നായിരുന്നു നടിയെ കുറിച്ച് വന്ന വാർത്തകൾ എന്നാൽ അങ്ങനെയല്ലെന്ന് നടി തന്നെ വ്യക്തമാക്കിയിരുന്നു. വീട്ടുകാരുടെ എതിർപ്പുമായുള്ള വിവാഹത്തിന് ശേഷം നടി ഭർത്താവിനൊപ്പം അമേരിക്കയിൽ സ്ഥിരതാമസമാക്കുകയായിരുന്നു. 2012-ൽ വിവാഹമോചനം നേടിയതിന് ശേഷം താരം ന്യൂയോർക്കിൽ ഒരു നൃത്തവിദ്യാലയം നടത്തി വന്നിരുന്നു. 2018 ഫെബ്രുവരിയിൽ വീണ്ടും വിവാഹിതയായി.

പുരസ്കാരങ്ങൾ

[തിരുത്തുക]

ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷംചലച്ചിത്രംകഥാപാത്രംഭാഷ
2019അനിയൻ കുഞ്ഞും തന്നാലായാത്-മലയാളം
2011ഉപ്പുകണ്ടം ബ്രദേഴ്സ്: ബാക്ക് ഇൻ ആക്ഷൻലീന
ആർക്കൈവ് ഫൂട്ടേജ് കാമിയോ
മലയാളം
2000എന്റെ പ്രിയപ്പെട്ട മുത്തുവിന്മലയാളം
1999ടോക്കിയോ നഗറിലെ വിശേഷങ്ങൾഗംഗമലയാളം
1999ആനമുറ്റത്തെ ആങ്ങളമാർജയലക്ഷ്മി മേനോൻമലയാളം
1999ആയിരം മേനിലക്ഷ്മിമലയാളം
1999മോഹക്കൊട്ടാരംലക്ഷ്മിമലയാളം
1998രക്തസാക്ഷികൾ സിന്ദാബാദ്കുഞ്ഞിമലയാളം
1998മന്ത്രി മാളികയിൽ മനസമ്മതംറെക്സിമലയാളം
1998മാട്ടുപ്പെട്ടി മച്ചാൻപാർവതിമലയാളം
1998സമാന്തരങ്ങൾആമിനമലയാളം
1997കല്യാണ ഉണ്ണികൾസുഗന്ധിമലയാളം
1997മുദ്ദിന കണ്മണിഅംബികകന്നഡ
1997രാജണ്ണസുമകന്നഡ
1997സങ്കീർത്തനം പോലെതുളസിമലയാളം
1997വാചാലംമീനാക്ഷിമലയാളം
1996 ഹാർബർപഞ്ചമിമലയാളം
1996കാഞ്ഞിരപ്പള്ളി കറിയാച്ചൻആനിമലയാളം
1995മാണിക്യചെമ്പഴുക്കശ്രീദേവി / രാജവല്ലിമലയാളം
1995ഒരു അഭിഭാഷകന്റെ കേസ് ഡയറിശാലിനിമലയാളം
1995കാട്ടിലേ തടി തേവരുടെ ആനസിന്ധുമലയാളം
1995ഇന്ത്യൻ മിലിട്ടറി ഇന്റലിജൻസ്മലയാളം
1995രഥോൽസവംമീനുമലയാളം
1995സമുദായംസതിമലയാളം
1994 നെപ്പോളിയൻഗീതമലയാളം
1994ഗമനംശ്യാമമലയാളം
1994പ്രദക്ഷിണംറാഹേൽമലയാളം
1994മലപ്പുറം ഹാജി മഹാനായ ജോജിഗൗരിമലയാളം
1994രുദ്രാക്ഷംരേവതിമലയാളം
1994വാരഫലംഅഞ്ജലിമലയാളം
1994അവൻ അനന്തപദ്മനാഭൻ-മലയാളം
1994മൂന്നം ലോക പട്ടാളംഗോപികമലയാളം
1993അദ്ദേഹം എന്ന ഇദ്ദേഹംനാൻസിമലയാളം
1993ഡോളർമിനിമലയാളം
1993എന്റെ ശ്രീക്കുട്ടിയ്ക്ക്ശ്രീക്കുട്ടിമലയാളം
1993ഉപ്പുകണ്ടം ബ്രദേഴ്സ്ലീനമലയാളം
1993ഒരു കടങ്കഥ പോലെസന്ധ്യമലയാളം
1993സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണിമായമലയാളം
1993ആഗ്നേയംഎമിമലയാളം
1993 ഏകലവ്യൻമാലുമലയാളം
1993പാടലീപുത്രംമലയാളം
1992കള്ളൻ കപ്പിലിൽ തന്നെസാവിത്രിമലയാളം
1992സവിധംറീനമലയാളം
1992ബാബാ ഹോട്ടൽസ്വപ്‌നതെലുങ്ക്
1992സദയംജയമലയാളം
1992പ്രമാണികൾമലയാളം
1992ചെപ്പടിവിദ്യഇന്ദുലേഖമലയാളം
1992ആയുഷ്കാലംശോഭമലയാളം
1991സന്ദേശംലതികമലയാളം
1991പാരലൽ കോളേജ്ഇന്ദുമലയാളം
1991കടലോരക്കാറ്റ്ജയന്തിമലയാളം
1991തുടർക്കഥലക്ഷ്മി തമ്പുരാട്ടിമലയാളം
1991അമരംരാധമലയാളം
1991നാഥു നട്ടാച്ചു-തമിഴ്
1990കുട്ടേട്ടൻഇന്ദുമലയാളം
1990കലിയുഗ കൃഷ്ണജ്യോതികന്നഡ
1990നീനെ നന്നാ ജീവ-കന്നഡ
1989അദ്രുസ്ത രേഖശ്യാമളകന്നഡ
1989 പൂരംമാതുമലയാളം
1989മൻമദ സാമ്രാജ്യം- തെലുങ്ക്
1988ജാദിക്കേത മൂഡിഉമതമിഴ്
1988കോയിൽ മണി ഓശൈതമിഴ്
1979നീയാ?ബാല താരംതമിഴ്
1978ബൈരവിബാല താരം തമിഴ്
1977സനാദി അപ്പന്നബാല താരംകന്നഡ
"https://ml.wikipedia.org/w/index.php?title=മാതു&oldid=4502724" എന്ന താളിൽനിന്ന് ശേഖരിച്ചത്