മാതരങ്ക, നോർത്തേൺ ടെറിട്ടറി
മാതരങ്ക Mataranka നോർത്തേൺ ടെറിട്ടറി | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
നിർദ്ദേശാങ്കം | 14°57′18″S 133°03′04″E / 14.9549°S 133.0512°E[1] | ||||||||||||||
ജനസംഖ്യ | 350 (2016 census)[2] | ||||||||||||||
സ്ഥാപിതം | 24 മേയ് 1928 (നഗരം) 4 ഏപ്രിൽ 2007 (പ്രദേശം)[3][1] | ||||||||||||||
പോസ്റ്റൽകോഡ് | 0852 | ||||||||||||||
സമയമേഖല | ACST (UTC+9:30) | ||||||||||||||
സ്ഥാനം | |||||||||||||||
LGA(s) | റോപ്പർ ഗൾഫ് റീജിയൻ | ||||||||||||||
Territory electorate(s) | Barkly[4] | ||||||||||||||
ഫെഡറൽ ഡിവിഷൻ | Lingiari[5] | ||||||||||||||
| |||||||||||||||
| |||||||||||||||
അടിക്കുറിപ്പുകൾ | സമീപപ്രദേശങ്ങൾ[7][8] |
ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി ഒരു പട്ടണവും പ്രദേശവുമാണ് മാതരങ്ക. ഇത് ടെറിട്ടറിയുടെ തലസ്ഥാനമായ ഡാർവിനു തെക്കുകിഴക്കായി 420 കിലോമീറ്ററും കാതറിനു തെക്ക് 107 കിലോമീറ്ററും അകലെയായി സ്ഥിതി ചെയ്യുന്നു. 2016-ലെ സെൻസസ് പ്രകാരം മാതരങ്കയിൽ 350 ജനസംഖ്യ രേഖപ്പെടുത്തി. 29.5% തദ്ദേശ ആദിവാസികളും കൂടാതെ ടോറസ് സ്ട്രെയിറ്റ് ഐലാന്റേഴ്സുമാണ്.
റോപ്പർ നദിക്കും മാതരങ്ക ഹോട്ട് സ്പ്രിംഗ്സിനും സമീപമാണ് നഗരം സ്ഥിതി ചെയ്യുന്നത്. ചാൾസ് ഡാർവിൻ സർവകലാശാലയിലെ കാതറിൻ റൂറൽ കോളേജിന്റെ ഭാഗമാണ് മാതരങ്ക സ്റ്റേഷൻ.
ചരിത്രം
[തിരുത്തുക]നഗരം
[തിരുത്തുക]മാത്തരങ്ക എന്ന പേരിന്റെ അർത്ഥം പ്രദേശത്തെ ആദിവാസികളുടെ യാങ്‌മാനിക് ഭാഷയിൽ "പാമ്പിന്റെ വീട്" എന്നാണ്. 1915 ഓടെ നോർത്തേൺ ടെറിട്ടറിയുടെ അഡ്‌മിനിസ്‌ട്രേറ്ററായിരുന്ന ജോൺ എ. ഗിൽറൂത്ത് ആടുകളുടെ ഒരു ഫാമിന് ഈ പേര് നൽകി. നോർത്ത് ഓസ്‌ട്രേലിയ റെയിൽവേയുടെ വരവിന് ശേഷം 1928 മേയ് 24-നാണ് മാതരങ്ക പട്ടണം ആദ്യമായി ഗസറ്റ് ചെയ്തത്. പട്ടണവും പരിസര പ്രദേശങ്ങളും ഉൾപ്പെടുന്ന മാതരങ്കയുടെ പ്രദേശം 2007 ഏപ്രിൽ 4-ന് വീണ്ടും ഗസറ്റ് ചെയ്തു.[3][9][1]
രണ്ടാം ലോകമഹായുദ്ധം
[തിരുത്തുക]മാതരങ്കയ്ക്ക് സമീപം ഓസ്‌ട്രേലിയൻ ആർമി 42-ാം നമ്പർ ഓസ്‌ട്രേലിയൻ ക്യാമ്പ് ഹോസ്പിറ്റൽ സ്ഥാപിച്ചു. പേപ്പർ ബാർക്ക് മരങ്ങളിൽ നിന്ന് നിർമ്മിച്ച കെട്ടിടങ്ങളിൽ പത്താമത്തെ ഓസ്‌ട്രേലിയൻ അഡ്വാൻസ്ഡ് ഓർഡനൻസ് വർക്ക്‌ഷോപ്പുകൾ തമ്പടിച്ചു. ഇതിലൂടെ, തകർന്നതും കേടായതുമായ വാഹനങ്ങൾ സർവീസ് ചെയ്തു. ഒരു വെടിമരുന്ന് ഡിപ്പോയും പ്രദേശത്തുണ്ടായിരുന്നു. ഈ ഡിപ്പോകൾക്ക് പ്രധാന ലൈനിൽ നിന്ന് റെയിൽവേ സൈഡിംഗുകൾ നൽകി.
റെയിൽവേ
[തിരുത്തുക]1976-ൽ ചുഴലിക്കാറ്റിനെത്തുടർന്ന് അടച്ച യഥാർത്ഥ ഇടുങ്ങിയ ഗേജ് റെയിൽവേയാണ് മാതരങ്കയ്ക്ക് സേവനം നൽകിയത്. പുതിയ സ്റ്റാൻഡേർഡ് ഗേജ് റെയിൽവേ 2003-ൽ ആരംഭിച്ചു. ഇത് പട്ടണത്തിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് 20 കിലോമീറ്റർ സഞ്ചരിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Place Names Register Extract for Mataranka (locality)". NT Place Names Register. Northern Territory Government. Retrieved 10 May 2019.
- ↑ Australian Bureau of Statistics (27 June 2017). "Mataranka (State Suburb)". 2016 Census QuickStats. Retrieved 28 January 2018.
- ↑ 3.0 3.1 Howse, Neville (24 May 1928). "PROCLAMATION (re the Town of Mataranka)". Commonwealth of Australia Gazette. No. 48. Australia, Australia. p. 991. Retrieved 27 April 2019 – via National Library of Australia.
- ↑ "Division of Daly". Northern Territory Electoral Commission. 2018-05-15. Archived from the original on 2020-03-20. Retrieved 25 April 2019.
- ↑ "Federal electoral division of Lingiari". Australian Electoral Commission. Retrieved 25 April 2019.
- ↑ 6.0 6.1 6.2 "Summary statistics LARRIMAH (nearest weather station)". Bureau of Meteorology, Australian government. Retrieved 27 April 2019.
- ↑ "Mataranka (locality)". NT Atlas and Spatial Data Directory. Northern Territory Government. February 2005. Retrieved 27 April 2019.
- ↑ "Roper Gulf Shire (map)" (PDF). Northern Territory Government. 2 April 2007. Archived from the original (PDF) on 2019-03-18. Retrieved 27 April 2019.
- ↑ "Place Names Register Extract for Mataranka (village)". NT Place Names Register. Northern Territory Government. Retrieved 27 April 2019.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- https://web.archive.org/web/20140528073257/http://www.auinfo.com/mataranka-Northern-Territory.html
- http://www.smh.com.au/news/Northern-Territory/Mataranka/2005/02/17/1108500201643.html
- http://www.wilmap.com.au/nt/nttowns/mataranka.html
- Street-directory.com Map Archived 2011-06-11 at the Wayback Machine.