മാതംഗാനനമബ്‌ജവാസരമണീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കഥകളിയിലെ വന്ദനശ്ലോകമായ മാതംഗാനനമബ്ജവാസരമണീം... കോട്ടയത്തുതമ്പുരാൻ രചിച്ച നാല് ആട്ടക്കഥകളിൽ രണ്ടാമത്തെ ആട്ടകഥയായ ‘കിർമ്മീരവധത്തിൽ നിന്നുള്ളതാണ്.

ആട്ടക്കഥ : കിർമ്മീരവധം

ശ്ലോകം[തിരുത്തുക]

മാതംഗാനനമബ്‌ജവാസരമണീം ഗോവിന്ദമാദ്യം ഗുരും
വ്യാസം പാണിനി ഗർഗ്ഗനാരദ കണാദാദ്യാൻമുനീന്ദ്രാൻ ബുധാൻ
ദുർഗ്ഗാം ചാപി മൃദംഗശൈലനിലയാം ശ്രീ പോർക്കലീമിഷ്ടദാം
ഭക്ത്യാ നിത്യമുപാസ്മഹേ സപദി നഃ കുർവ്വന്ത്വമീ മംഗളം

അർത്ഥം[തിരുത്തുക]

ഗണപതി, സരസ്വതി, ഗോവിന്ദനെന്ന ആദ്യഗുരു, വ്യാസൻ, പാണിനി, ഗർഗ്ഗൻ, നാരദൻ, കണാദൻ തുടങ്ങിയ മുനിശ്രേഷ്ഠന്മാർ, സജ്ജനങ്ങൾ, മിഴാക്കുന്നമ്പലത്തിൽ വാഴുന്ന ദുർഗാദേവി, അഭീഷ്ടങ്ങൾ നല്കുന്ന ശ്രീപോർക്കലീദേവി ഇവരെയെല്ലാം ഭക്തിയോടുകൂടി എന്നും നമ്മൾ ഉപാസിയ്ക്കുന്നു. ഇവർ നമുക്ക് വേഗം മംഗളം വരുത്തട്ടെ.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാതംഗാനനമബ്‌ജവാസരമണീം&oldid=3935562" എന്ന താളിൽനിന്ന് ശേഖരിച്ചത്