മാണ്ഡ്വി, ഗുജറാത്ത്

Coordinates: 22°50′00″N 69°21′20″E / 22.83333°N 69.35556°E / 22.83333; 69.35556
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mandvi
നഗരം
മാണ്ഡ്വി ബീച്ച്
മാണ്ഡ്വി ബീച്ച്
Mandvi is located in Gujarat
Mandvi
Mandvi
Mandvi is located in India
Mandvi
Mandvi
Coordinates: 22°50′00″N 69°21′20″E / 22.83333°N 69.35556°E / 22.83333; 69.35556
CountryIndia
Stateഗുജറാത്ത്
Districtകച്ച് ജില്ല
Established1580
സ്ഥാപകൻKhengarji I
ഉയരം
15 മീ(49 അടി)
ജനസംഖ്യ
 (2011)
 • ആകെ51,376
Languages
 • Officialകച്ചി ഭാഷ, ഗുജറാത്തി, [ഹിന്ദി]]
സമയമേഖലUTC+5:30 (IST)
PIN
370465
Telephone code2834
വാഹന റെജിസ്ട്രേഷൻGJ-12
Sex ratio0.970 / 0.930
source:Census of India[1]

ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ഒരു മുനിസിപ്പാലിറ്റിയാണ് മാണ്ഡ്വി. മഹാറാവു രാജാക്കന്മാരുടെ വേനൽക്കാല വസതി എന്നനിലക്ക് അത് പ്രസിദ്ധമാണ്. കോട്ടമതിലിനകത്ത് ഇപ്പോഴും പഴയനഗരാവശിഷ്ടങ്ങൾ കാണാം. ഇവിടെ 400 വർഷം പഴക്കമുള്ള ഒരു കപ്പൽ നിർമ്മാണശാല സ്ഥിതിചെയ്യുന്നു. കാർവ ഗോത്രക്കാരുടെ പാരമ്പര്യപരമായ ജോലിയെന്ന നിലയിൽ ഇവിടെ ഇപ്പോഴും ചെറിയ മരക്കപ്പലുകൾ നിർമ്മിക്കുന്നുണ്ട്.

കോട്ട[തിരുത്തുക]

റാവുശ്രീ ഭർമാൽജി 1549-ൽ നിർമ്മിച്ചതാണ് ഈ കോട്ട. എട്ടു കിലോമീറ്റർ നീളവും രണ്ടരമീറ്റർ വീതിയും മൂന്നു മീറ്റർ ഉയരവും ഇതിനുണ്ട്. അഞ്ച് കോട്ടവാതിലുകൾ മൂന്നു ജനലുകൾ, ഏഴു സ്തംഭങ്ങൾ എന്നിവയും ഇതിനുണ്ട്. 1978-ൽ മാണ്ഡ്വി മുനിസിപ്പാലിറ്റിക്ക് കോട്ട കൈമാറി. 1992-ൽ മുനിസിപ്പാലിറ്റി 290 മീറ്റർ പൊളിച്ച് തുറസ്സാക്കൻ തീരുമാനിച്ചു. എന്നാൽ ബഹുജനപ്രക്ഷോഭം കാരണം ഇതു നിർത്തി വച്ചു എങ്കിലും പിന്നീട് കോടതി നിർദ്ദേശപ്രകാരം 1993-ൽ മുന്നൂറു മീറ്റർ പൊളിച്ചുമാറ്റി. 1999-ൽ പുരാവസ്തുവകുപ്പ് ഈ കോട്ട ഏറ്റെടുത്തു. 2001-ൽ നാലു വാതിലുകളും ആറു സ്തംഭങ്ങളും ഒഴികെ മറ്റെല്ലാം ഒഴിവാക്കി.[2]

ഭൂമിശാസ്ത്രം[തിരുത്തുക]

മാണ്ഡ്വി ഒരു തുറമുഖനഗരം ആണ്. 22°49′N 69°22′E / 22.81°N 69.36°E / 22.81; 69.36 രുക്മാവതി നദി കച്ച് ഉൾക്കടലിൽ പതിക്കുന്നതിവിടെ ആണ്. അഹമ്മദാബാദിൽ നിന്നും 446 കിമി അകലെ ആണിത്. 56 കിമി അകലെ ഉള്ള ഭുജ് ആണ് അടുത്ത തീവണ്ടി നിലയം.

കാലാവസ്ഥ[തിരുത്തുക]

ഉഷ്ണമേഖലാ കാലാവസ്ഥ ആണ് ഉള്ളത്. 1539 മില്ലിമീറ്റർ മഴകിട്ടും. ശരാശരി ചൂട് 27 ഡിഗ്രി ആണ്.

ചരിത്രം[തിരുത്തുക]

ഖെങർജി ഇ എന്ന കച്ചിലെ റാവു 1580ൽ ആണ് മാണ്ഡ്വി നഗരം സ്ഥാപിച്ചത് ..[3]

ബ്രഹ്മപുരിയുടെ പരിസരത്തെ കോട്ടയുടേയും കോട്ടവാതിലിന്റേയും നഷ്ടാവശിഷ്ടങ്ങൾ.
രുക്മാവതി നദിയ്ക്കു മുകളിലെ മാണ്ഡ്വി പാലം.
  • ആം ബാബ എന്നറിയുന്ന മാണ്ഡവ്യമഹർഷിയുടെ പേരിൽ ആണ് ഈ നഗരം അറിയുന്നത്. മഹാഭാരതത്തിൽ ഇദ്ദേഹം ഇവിടെ താമസിച്ചിരുന്നതായി വർണ്ണിക്കപ്പെട്ടിരിക്കുന്നു.
  • കച്ച് ഗുജർ ക്ഷത്രിയരുടെ കാലാനുസൃത വിവരണ പ്രകാരം - അവരുടെ സമുദായത്തിലെ പല വംശജരും, പ്രത്യേകിച്ച്, ഗോഹിൽ, ഭട്ടി, ജെത്വ, സോളങ്കി, റാത്തോഡ് വംശജർ, കൂടാതെ വിസാവരിയ ബ്രാഹ്മണരും പതിനഞ്ചും പതിനാറാം നൂറ്റാണ്ടിനും ഇടയിൽ ധാനെട്ടിയിൽ നിന്ന് മാണ്ഡവിയിലേക്ക് മാറിയിരുന്നു.[4]
  • പതിനാറാം നൂറ്റാണ്ടിൻറെ അവസാനമാണ് (1581 AD) ഈ നഗരം സ്ഥാപിക്കപ്പെട്ടത്. കച്ചിലെ ആദ്യ ജഡേജ ഭരണാധികാരിയായിരുന്ന റാവു ഖേൻഗാർജി ഒന്നാമൻറെ പേരിലാണ് ഈ നഗരം അറിയപ്പെടുന്നത്.
  • പതിനെട്ടാം നൂറ്റാണ്ടിൽ, മാണ്ഡവി വ്യാപാരികൾക്ക് കിഴക്കൻ ആഫ്രിക്ക, മലബാർ തീരം, പേർഷ്യൻ ഗൾഫ് എന്നീ പ്രദേശങ്ങളിൽ വ്യാപാരം നടത്താനുള്ള 400 കപ്പലുകളുള്ള ഒരു നാവികശക്തി സ്വന്തമായുണ്ടായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, മാൾവ, മാർവാർ, സിന്ധ് എന്നിവിടങ്ങളുമായി ആഭ്യന്തര വ്യാപാരം നടത്തുന്നതിനുള്ള ഒരു പ്രധാന തുറമുഖമായിരുന്നു മാണ്ഡവി.
  • കടൽമാർഗ്ഗമുള്ള സുഗന്ധ വ്യാപാരവും മരുഭൂമിയിലൂടെ ഒട്ടകങ്ങളുടെ പുറത്ത് സഞ്ചരിക്കുന്ന വ്യാപാരികളുടെയും ഒരു പ്രധാന വ്യാപാര കേന്ദ്രമായി മാണ്ഡവി രണ്ട് വ്യാപാര പാതകളുടെ സംഗമസ്ഥാനമായി പ്രവർത്തിച്ചിരുന്നു.
  • 8 മീറ്റർ ഉയരവും 1.2 മീറ്റർ വീതിയുമുള്ള കൽക്കെട്ടുകളാൽ നിർമ്മിക്കപ്പെട്ട കോട്ടകെട്ടിയുറപ്പിച്ച ഒരു പട്ടണമായിരുന്നു യഥാർത്ഥത്തിൽ മാണ്ഡ്വി. കോട്ടയ്ക്ക് നിരവധി വാതായനങ്ങളും 25 കൊത്തളങ്ങളുമുണ്ടായിരുന്നു. എന്നാൽ ഇന്ന് കോട്ടമതിലിന്റെ ഭൂരിഭാഗവും അപ്രത്യക്ഷമായിരിക്കുന്നു. തെക്കുപടിഞ്ഞാറൻ കൊത്തളം ഏറ്റവും വലുതും ഒരു വിളക്കുമാടം പോലെ പ്രവർത്തിക്കുന്നതുമായിരുന്നു.
  • സമുദ്രവ്യാപാരത്തിന്റെ പുഷ്കലകാലത്ത്, ആവിക്കപ്പലുകൾ പ്രയോഗത്തിലാകുന്നതിനുംമുമ്പ്, മാണ്ഡ്വി അതിസമ്പന്നവും അഭിവൃദ്ധി പ്രാപിച്ചതുമായ ഒരു പട്ടണമായിരുന്നു. ഇറക്കുമതി ചെയ്യുന്നതിനേക്കാൾ നാലിരട്ടി കൂടുതൽ വരുമാനം കയറ്റുമതിയിൽനിന്നു ലഭിച്ചിരുന്ന ഈ പട്ടണം സമ്പത്തിന്റെ കാര്യത്തിൽ തലസ്ഥാനനഗരിയായ ഭുജ് നഗരത്തെ കടത്തിവെട്ടി കുച്ച് സംസ്ഥാനത്തെ ഒരു ലാഭസമ്പാദന കേന്ദ്രമായി മാറിയിരുന്നു. ഒരു പ്രാദേശിക സാമൂഹ്യ നേതാവായിരുന്ന ഡോ. മനുഭായ് പാന്ഥി രേഖപ്പെടുത്തിയ ഇവിടുത്തെ കപ്പൽനിർമ്മാണ കലയുടെ പഴയ രേഖകളും മറ്റം ശേഖരിക്കിപ്പെട്ടത് ഇപ്പോൾ മുംബൈയിലെ പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
  • ഇന്ത്യയിലെ ഏറ്റവും മികച്ച തുറമുഖങ്ങൾ യൂറോപ്യന്മാർ നിയന്ത്രിച്ചിരുന്നു. പ്രത്യേകിച്ച് പോർച്ചുഗീസുകാർ. മക്കയിലേയ്ക്കുള്ള തീർഥാടനത്തിനും കയറ്റുമതി, ഇറക്കുമതി എന്നിവയ്ക്കും മാണ്ഡ്വി തുറമുഖം ആവശ്യമായതിനാൽ മുഗളന്മാർ പോലും കച്ചിലെ മഹാരാവോസിനെ വളരെയധികം ബഹുമാനിച്ചിരുന്നു.
  • 1960-ന്റെ പതിറ്റാണ്ടുകളിൽ, കേശവ്ജി ഗഭാ ചുദാസാമ (മാലം) ആണ് ഡാബേലി കണ്ടെത്തിയതെന്ന് പറയപ്പെടുന്നു.

ജനസംഖ്യാകണക്കുകൾ[തിരുത്തുക]

51,000 ജനങ്ങൾ അധിവസിക്കുന്ന മാണ്ഡവിയിലെ ജനസംഖ്യയിലെ സാമുദായികമായ തരംതിരിവനുസരിച്ച് ഏറിയകൂറും ബ്രാഹ്മണർ, ബ്രഹ്മക്ഷത്രിയർ, ഭട്ടാലാസ്, ലോഹാനാസ്, ഖർവാസ് മഹേശ്വരി ദാവൂദി ബോറ, മുസ്ലീം (മേമൻ, ഖത്രി, സുമാറ, സലാത്ത് തുടങ്ങിയവർ), ജൈനമതക്കാർ, കണ്ഡോയ്, പാടിദാർ, മിസ്ട്രീസ് തുടങ്ങിയവരാണ്.

യഥാർത്ഥ ഗുജറാത്ത്, കച്ചി സംസ്കാരം സ്വന്തമാക്കിയ സവിശേഷമായ ഒരു പട്ടണമാണ് മാണ്ഡ്വി. അതിനാൽ മാണ്ഡ്വി നാഗൽപൂർ, മോട്ടി റയാൻ തുടങ്ങിയ അയൽ ഗ്രാമങ്ങളുമായും ഇണങ്ങിച്ചേർന്നിരുന്നു. മാണ്ഡ്വി പരസ്പരം പ്രയോജനപ്പെടുന്ന കച്ചവടക്കാരുടെയും കപ്പലിൽ പണിയെടുക്കുന്നവരുടെയും ഒരു പട്ടണമാണ്.

ഖെൻഗാർജി III നിർമ്മിച്ച ലാൽ ബംഗ്ലാവ് / അരിഹന്ത് ബംഗ്ലാവ് മാണ്ഡ്വിയിലാണുണ്ടായിരുന്നത്. ഈ കൊട്ടാരം പണിയാൻ 16 വർഷമെടുത്തിരുന്നു. അദ്വിതീയ വാസ്തുവിദ്യയും വിശാലമായ 55 മുറികളും 5 നിലകളും ഇവയിലെല്ലാം തേക്കുകൊണ്ടുള്ള മച്ചുമുണ്ടായിരുന്നു ഈ കൊട്ടാരത്തിന്. ലാൽ ബംഗ്ലാവ് നിലനിന്നിരുന്ന സ്ഥലം ഇപ്പോൾ ഒരു പൈതൃക സൈറ്റാണ്. നിലവിൽ ഇത് സാങ്കറ്റ് ഷായുടെ ഉടമസ്ഥതയിലുള്ളതാണ്. 2011-2012 കാലയളവിൽ ഇത് നിലംപരിശാക്കുകയും തൽസ്ഥാനത്ത് ഇപ്പോൾ ഒരു പുതിയ നിർമ്മിതിയായ ഷോപ്പിങ്, റെസിഡൻഷ്യൽ കോംപ്ലക്സ് നിലനിൽക്കുകയും ചെയ്യുന്നു.

2001-ലെ ഗുജറാത്ത് ഭൂകമ്പം ആഴത്തിൽ നാശനഷ്ടങ്ങൾ വരുത്തിയ പട്ടണങ്ങളിലൊന്നായിരുന്നു മാണ്ഡ്വി.

1950-ൽ കച്ച് ജില്ലയിൽ പ്രശസ്ത സോഷ്യൽ വർക്കർ ഛോട്ടാലാൽ ജെ. മേത്ത (1911-1982) അദ്ദേഹത്തിൻറെ സഹോദരൻ പ്രബുദാസ് ജെ. മേത്ത എന്നിവർ ചേർന്ന് (1925-1959) ആദ്യത്തെ സൗജന്യ ടി.ബി. ഹോസ്പിറ്റലും ബധിരരും മൂകരുമായ കുട്ടികൾക്കുള്ള സ്കൂളും ലോകത്തിലെ 1000-ാമത്തെ റോട്ടറി ക്ലബ്ബും, മിസ്സിസ് ഹിരാബെൻ സി മേത്ത (1916-2011) ആദ്യമായി ബാൽ മന്ദിർ, ഭാഗിനി മണ്ഡൽ എന്നിവയും ആരംഭിച്ചു.

വീരസുതന്മാർ[തിരുത്തുക]

വ്യവസായം[തിരുത്തുക]

മാണ്ഡ്വിയിൽ തടിയിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഉരു.

മാണ്ഡ്വിയിലെ ഭൂരിഭാഗം വ്യവസായങ്ങളും ചെറുകിട വ്യവസായങ്ങളാണ്. പ്രധാനമായും ബെന്റോണൈറ്റ് ഖനന മേഖലകൾ, ഭക്ഷ്യ എണ്ണ ഉത്പാദനം, മീൻപിടുത്തം പരമ്പരാഗത കപ്പൽനിർമ്മാണം, കോട്ടൺ ഉൽപ്പന്നങ്ങളും ഗാർഹിക ബന്ദാനിയുടെയും നിർമ്മാണം, ഭക്ഷ്യ ഉൽപ്പന്നങ്ങളായ മധുരപലഹാരങ്ങൾ & ഫർഷൻ ഉത്പാദനം എന്നിവയാണ്.

പ്രധാനസ്ഥാനങ്ങൾ[തിരുത്തുക]

മാണ്ഡ്വി വർഷം മുഴുവനും വളരെ സുഖദമായ കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശമാണ്. കുച്ച് മഹാരാജാക്കന്മാരുടെ (രാജാക്കന്മാർ) ഒരു വേനൽക്കാല വിശ്രമകേന്ദ്രമായിരുന്നു ഇത്.

72 ജിനാലയ
  • 72 ജിനാലയ : 72 ജിനാലയ ബൌണ്ടർ ജിനാലയ അല്ലെങ്കിൽ ആദിസ്വാർ ബൌണ്ടർ ജിനാലിയ മഹാതീർത്ഥ് എന്നിങ്ങനെയും അറിയപ്പെടുന്നു. 1982ൽ നിർമ്മിക്കപ്പെട്ട ഇത് ഗുൺ സാഗർ സുരീശ്വർജി മഹാരായുടെ സ്മരണാർത്ഥം പണികഴിപ്പിക്കപ്പെട്ടതാണ്. 80 ഏക്കർ പ്രദേശത്ത് അഷ്ടഭുജാകൃതിയിലുള്ളതാണ് ഈ ക്ഷേത്രം.[5] മഹാവീരന്റെ 72 ഡെറികളാണ് ഈ ക്ഷേത്രത്തിലുള്ളത്.[6]ക്ഷേത്രത്തിൽ ആറ് അടിയും 1 ഇഞ്ചുമുള്ള ആദിശ്വർ ഭഗവാന്റെ വിഗ്രഹമാണ് മൂലാനായക്.[7] ഭോജനാലയമടക്കം എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ഒരു ധർമ്മശാല ക്ഷേത്രത്തിലുണ്ട്.[8]
  • ബിർണൽ ജിനായയ എന്നും അറിയപ്പെടുന്നു. ആദിസ്വാർ ബിട്ടൺ ജിനിയായ മഹാത്മത് 1982 ൽ ഗൺ സാഗർ സുരിശ്വർജി മഹാരയുടെ സ്മരണാർത്ഥം പണികഴിപ്പിച്ചതാണ്.
  • വിജയ് വിലാസ് കൊട്ടാരം: മാണ്ഡ്വിയിലെ ആകർഷണങ്ങളുടെ കേന്ദ്രം ആയ വിജയ് വിലാസ് കൊട്ടാരം വാട്ടർ ചാനലുകളും മാർബിൾ ജലധാരകളുമുള്ള ഉദ്യാനങ്ങളുടെ നടുവിൽ സ്ഥിതിചെയ്യുന്ന ഒരു രാജകീയ വാസസ്ഥലം ആണ്. എ ഡി 1920-ൽ രൂപകൽപ്പന ചെയ്ത കൊട്ടാരം ജയ്പൂരിലെ വാസ്തുശില്പികളും കരകൗശലപ്പണിക്കാരും ചേർന്ന് നിർമ്മിക്കുകയും ചെയ്തു. രജപുത്ര വാസ്തുവിദ്യയുടെ എല്ലാ ഘടകങ്ങളും കൊട്ടാരത്തിലുണ്ട്. പ്രധാനമായും ഓർച്ച, ദാതിയ കൊട്ടാരങ്ങളുടെ രൂപകൽപ്പനയും ഇതിൽ ഉൾക്കൊള്ളുന്നു. തൂണുകൾക്കുമുകളിൽ വലിയ കേന്ദ്ര താഴികക്കുടം, വശങ്ങളിൽ ബംഗാൾ താഴികക്കുടങ്ങൾ, നിറമുള്ള ഗ്ലാസ് ജാലകങ്ങൾ, കല്ലിൽ കൊത്തിയ 'ജാലി, കോണുകളിൽ താഴികക്കുടങ്ങൾ, വിപുലീകൃത മണ്ഡപവും കല്ലിൽ കൊത്തിയ മറ്റ് ഘടകങ്ങളും ഇവയെല്ലാം ചേർന്ന് മനോഹരമായ കൊട്ടാരം സന്ദർശനത്തിന് അനുയോജ്യമാക്കുന്നു. വിജയ് വിലാസ് കൊട്ടാരത്തിന് സ്വന്തമായി ഒരു സ്വകാര്യ ബീച്ച് ഉണ്ട്, എയർ കണ്ടീഷൻ ചെയ്ത കൂടാര പാർപ്പിടസൗകര്യവും അവിടെ ലഭ്യമാണ്. ഈ കൊട്ടാരം നിരവധി ഹിന്ദി സിനിമകളുടെ സെറ്റായി ഉപയോഗിക്കുകയും വിനോദസഞ്ചാര കേന്ദ്രമായി മാറുകയും ചെയ്തിട്ടുണ്ട്.
  • സ്വാമിനാരായണക്ഷേത്രം, മാണ്ഡവി: ഈ ക്ഷേത്രം പുതുതായി നിർമ്മിച്ചതാണ്. പഴയ യഥാർഥ ക്ഷേത്രം പ്രധാന നഗരത്തിലാണുള്ളത്. ഇതിന് 157 വർഷം പഴക്കമുണ്ട്. പുതിയ സ്വാമിനാരായണ ക്ഷേത്രം മാണ്ഡ്വിയിലെ പ്രധാന റോഡിൽ നളിയയിലാണ്.
  • വിന്ദ് ഫാംസ് ബീച്ച്, മാണ്ഡ്വി ചക്രവാളത്തിൽ നിരനിരയായുള്ള കാറ്റ് മില്ലുകൾ, മാണ്ഡ്വി കടൽ ബീച്ചിൽ നിന്നുള്ള മനോഹരമായ കാഴ്ച ലഭിക്കുന്നു. 1983-ൽ ഏഷ്യയിലെ ആദ്യത്തെ വിൻഡ് മിൽസ് പ്രോജക്ടുകളായിരുന്നു ഈ ബീച്ചിൽ പ്രവർത്തിക്കുന്ന വിൻഡ് മിൽസ് പദ്ധതികൾ.
  • രുക്മാവതി പാലം: രുക്മാവതി നദിയ്ക്കു മുകളിലൂടെയുള്ള പാലം 1883 ലാണ് നിർമ്മിക്കപ്പെട്ടത്; ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്ന ഇത്തരത്തിലുള്ളതിൽ ഏറ്റവും ദൈർഘ്യമേറിയ നിർമ്മിതിയാണിത്. മേസ്ട്രി സമുദായത്തിൽപ്പെട്ട ചാന്ദിയയിലെ വിസ്രം കർമൻ ചൗഡയാണ് ഈ പാലം നിർമ്മിച്ചത്.[9][10]
  • തോപൻസർ തടാകം: നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഈ തടാകം നഗരത്തിന്റെ പ്രധാന അതിരയാളമായി വർത്തിക്കുന്നു.
  • ബണ്ഡാനി ബസാർ: മാണ്ഡ്വി ബന്ദാനിയ്ക്കും (ടൈ-ഡൈ), മറ്റ് രാജ്യ കരകൗശല വസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിനും പേരുകേട്ടതാണ്.
  • പരമ്പരാഗത കപ്പൽനിർമ്മാണം: 400 വർഷം പഴക്കമുള്ള ഒരു കപ്പൽ നിർമ്മാണ കേന്ദ്രം കൂടിയാണ് മാണ്ഡ്വി. ഇവിടെ നിർമ്മിക്കപ്പെട്ട യാനങ്ങൾ ഇംഗ്ലണ്ടിലേക്കും തിരിച്ചും നാവികയാത്രകൾ നടത്തിയിരുന്നു. ഇക്കാലത്തുപോലും, മരപ്പണി വിദഗ്ദ്ധർ പരമ്പരാഗത വിദ്യകൾ ഉപയോഗിച്ച് മത്സ്യബന്ധന ബോട്ടുകൾ നിർമ്മിക്കാറുണ്ട്.
  • ക്രാന്തി തീർത്ഥം'ശ്യാംജി കൃഷണവർമ്മ കുടീരം': ലൊഹാനാ മഹാജൻ വാഡിക്കു സമീപമാണ് സ്മാരകം സ്ഥിതിചെയ്യുന്നത്. ശ്യാംജി കൃഷ്ണ വർമ്മ ഒരു പണ്ഡിതനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു. ഉപരിവിദ്യാഭ്യാസത്തിനായി യു.കെ.യിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിനായി അദ്ദേഹം ബ്രിട്ടനിൽ ഇന്ത്യാ ഹൌസ് സ്ഥാപിക്കുകയും, ഒടുവിൽ ഇത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള ദേശീയ പ്രവർത്തനത്തിന്റെ ഒരു വിദേശ ഹബ്ബായി മാറി. മാണ്ഡ്വിയിലാണ് ശ്യാംജി കൃഷ്ണ വർമ്മ ജനിച്ചത്.
  • ക്രാന്തി തീർത്ഥം : ശ്യാംജി കൃഷ്ണ വർമയുടെ സ്മാർക്ക്, മാണ്ഡവിയിൽ നിന്ന് 3 കിലോമീറ്റർ അകലെയുള്ള മാണ്ഡ്വി-ധാർബുഡി റോഡിൽ പുതിയതായി നിർമ്മിച്ചതാണ്. ഗുജറാത്തിലെ രണ്ടാമത്തെ ക്രാന്തി തീർത്ഥം ആണിത്.
  • കാശിവിശ്വനാഥ ബീച്ച, സാലയ: മാണ്ഡ്വിക്കു സമീപത്തുള്ള മറ്റൊരു ബീച്ച്. സമീപസ്ഥമായ ശിവക്ഷേമാണ് ഈ ബിച്ചിന്റെ പേരിനു കാരണം.
  • പൊതു കുളിക്കടവു സംവിധാനം : "KUYDI", താലവ് ഗേറ്റ്.
  • ഖർവാ നാ മാമ ക്ഷേത്രം: ഖർവാ ജാതിക്കാരുടെ ക്ഷേത്രമായ ഇത് ഹനുമാൻ ഡയറിക്കടുത്തായി സ്ഥിതിചെയ്യുന്നു.
  • ഷിറ്റ്ല മാതാ ക്ഷേത്രം: ഷിറ്റ്ല ദേവിയുടെ ക്ഷേത്രമായ ഇത് ലയ്ജ തെരുവോരുത്തു സ്ഥിതിചെയ്യുന്നു.
  • മാണ്ഡ്വി തുറമുഖം: കപ്പലിൽ കയറ്റുമതി, ഇറക്കുമതി എന്നിവ നടത്തുന്ന ഒരു തുറമുഖമാണ് മാണ്ഡ്വി തുറമുഖം.
  • ആശാപുര മാതാ ക്ഷേത്രം: മാണ്ഡ്വിയിലെ ലയ്ജയിൽ സ്ഥിതിചെയ്യുന്നു.
  • രുക്മാവതി നദി: മാണ്ഡ്വിയിലെ നദിയായ രുക്മാവതി മാണ്ഡ്വി പട്ടണത്തിനും സലായക്കും ഇടയിലായി ഒഴുകുന്നു.
  • വിളക്കുമാടം : ഭൂകമ്പത്തിനുശേഷം കൺട്രി ക്രാഫ്റ്റ് സീട്രാസ്പോർട്ടേഷൻ ഒരു വിളക്കുമാടം പുതുതായി കരാർ ചെയ്തു.

ചിത്രശാല[തിരുത്തുക]

ഭക്ഷണം[തിരുത്തുക]

മാണ്ഡ്വിയിൽനിന്നുള്ള ജനപ്രിയ ഭക്ഷ്യവസ്തുക്കളിൽ മാണ്ഡ്വിയിലെ തനതായ ഭക്ഷ്യവിഭവമായ ഡബേലി ഇപ്പോൾ ഗുജറാത്തിലുടനീളവും മഹാരാഷ്ട്രയിലും ലഭ്യമാണ്. ഇതുകൂടാതെ കഴിഞ്ഞ 8 മുതൽ 10 വരെയുള്ള വർഷങ്ങളിൽ പഞ്ചാബി, ദക്ഷിണേന്ത്യൻ, ചൈനീസ് രുചികളിലുള്ള വിവിധ ഭക്ഷണങ്ങൾ ഇവിടെ വളരെ എളുപ്പത്തിൽ കിട്ടുന്നു. നല്ല ഗുജറാത്തി ഭക്ഷണവും മാണ്ഡ്വിയിൽ ലഭ്യമാണ്. ചെറുതും വലുതുമായ 20 ൽ അധികം ഡൈനിങ് ഹാളുകളും റെസ്റ്റോറന്റുകളും നഗരത്തിൽ വിജയകരമായി പ്രവർത്തിക്കുകയും അവിടെയെല്ലാം നല്ല ഭക്ഷണവും ലഭ്യമാണ്.

അവലംബം[തിരുത്തുക]

  1. "Census of India". Office of registrar general and census commissioner of India. Retrieved 2008-08-29. {{cite web}}: Cite has empty unknown parameter: |coauthors= (help)
  2. "500-year-old Mandvi fort being demolished in Kutch". The Times of India. 29 October 2001. Retrieved 1 February 2015.
  3. Cutch
  4. Kadia Kshatriya Itihas by Nutan Prakashan: 1897
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-05-14. Retrieved 2019-06-12.
  6. http://www.nivalink.com/things-to-do/72-jinalaya
  7. http://panjokutch.com/Religion/108tirth/Bauter.htm
  8. http://www.kutchtourguide.com/blog/72-jinalaya-a-great-jain-pilgrimage/
  9. Nanji Bapa ni Nondh-pothi published in Gujarati in year 1999 from Vadodara. It is a diary of Railway Contracts done by KGK community noted by Nanji Govindji Tank of Hajapar/Jamshedpur, compiled by Dharsibhai Jethalal Tank of Nagalpar/Tatanagar. (This book was given Aank Sidhhi award by Kutch Shakti at Mumbai in year 2000) Vishram Karman Chawda of Chandiya : Railway Contracts in Cutch State Railway, MSM Rly, BNR, etc. Rukmavati Bridge and Mandvi Port Docks in 1883 are done by him: Page: 69
  10. Ratna Bhagat ni Chopdi: 1930 IInd Endition : Vishram Karman of Chandiya : Rukmavati Bridge and Docks of Mandvi Year of Construction 1883
"https://ml.wikipedia.org/w/index.php?title=മാണ്ഡ്വി,_ഗുജറാത്ത്&oldid=3705211" എന്ന താളിൽനിന്ന് ശേഖരിച്ചത്