മാണിയൂർ ശ്രീമഹാദേവക്ഷേത്രം
കാസർകോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ പരപ്പയ്ക്കടുത്ത് മാണിയൂരിലുള്ള ശിവക്ഷേത്രമാണ് മാണിയൂർ ശ്രീമഹാദേവക്ഷേത്രം. 108 ശിവാലയങ്ങളിൽ പെട്ടതാണ് ഈ ക്ഷേത്രം എന്നാണ് വിശ്വാസം [1].
ഐതിഹ്യം
[തിരുത്തുക]പശ്ചിമഘട്ട മലനിരകളുടെ അടിവാരമായ മാണിയൂരിൽ 1500ൽപ്പരം വർഷങ്ങൾക്കു മുൻപ് തന്നെ ഒരു ശിവക്ഷേത്രം നിലനിന്നിരുന്നു എന്ന് കരുതുന്നു. 3000 വർഷങ്ങൾക്ക് മുൻപ് കൃതമുനി പരമ്പരയിൽപ്പെട്ട ഒരു സിദ്ധൻ ഈ പ്രദേശത്തെത്തി തന്റെ സിദ്ധികൾ ആവാഹിച്ച് പ്രധാന ദേവനായി ശിവനെയും ഉപദേവന്മാരായി ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ് എന്നിവരെയും പ്രതിഷ്ഠിച്ചുവെന്നും സ്ഥലത്തിന് സുബ്രഹ്മണ്യന്റെ ഊര് എന്ന അർത്ഥത്തിൽ മാണിയൂര് എന്ന് പേരിട്ടുവെന്നും വിശ്വസിക്കുന്നു. പ്രതിഷ്ഠ നടത്തിയതിന്റെ പതിമൂന്നാം ദിവസം മുനി, തന്റെ സമാധിസ്ഥലം അടുത്തു തന്നെ നിർമ്മിച്ച് അവിടെ സമാധിയായി എന്നും ഐതിഹ്യമുണ്ട്. ഇവയുടെ ആധികാരികത പരിശോധിക്കപ്പെടേണ്ടതാണെങ്കിലും മാണിയൂരിലും അതിന് ചുറ്റുമുള്ള ഗ്രാമങ്ങളിലും ഇപ്പോൾ കണ്ടെത്തിയിട്ടുള്ള മുനിയറകൾ ഈ ഐതിഹ്യകഥകൾക്ക് ബലം നൽകുന്നുണ്ട്[2].
ക്ഷേത്ര നവീകരണം
[തിരുത്തുക]നൂറ്റാണ്ടുകൾക്ക് മുമ്പ് നിലവിലുണ്ടായിരുന്ന ക്ഷേത്രം കാലപ്പഴക്കത്താൽ തകർന്ന് പോയിരുന്നുവെങ്കിലും, ഇത് ഇപ്പോൾ പുനർനിർമ്മിക്കപ്പെട്ടിട്ടുണ്ട്.
പ്രതിഷ്ഠ
[തിരുത്തുക]ഷഡാധാരത്തോടെയുള്ള പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. നാലമ്പലത്തിൽ, ശിവനു പുറമേ ഗണപതിയെയും സുബ്രഹ്മണ്യനെയും ശ്രീപാർവ്വതിയെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. പുറത്ത്, വനശാസ്താവും നാഗയക്ഷിയും യക്ഷനും കിന്നരനും മാണിഭദ്രനും കുടികൊള്ളുന്നു.
വഴി
[തിരുത്തുക]കാഞ്ഞങ്ങാട് - പാണത്തൂർ അന്ത:സ്സംസ്ഥാന പാതയിൽ, ഒടയഞ്ചാൽ - ഇടത്തോട് വഴിയും, നീലേശ്വരം - ഇടത്തോട് വഴിയും എത്താം.
അവലംബം
[തിരുത്തുക]- ↑ കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“
- ↑ "പനങ്ങാട് 3000 വർഷം പഴക്കമുള്ള മുനിയറയും ഗുഹയും കണ്ടെത്തി". ദേശാഭിമാനിപത്രം. 2016-12-04. Retrieved 2017-12-26.