മാണിക്കൽ ഗ്രാമപഞ്ചായത്ത് (Manickal Gramapanchayat)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെട്ടതാണ് മാണിക്കൽ ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തിൽ നിലവിൽ ഇരുപത്തൊന്ന് വാർഡുകളുണ്ട്. പഞ്ചായത്ത് ഓഫീസ് പിരപ്പൻകോട്ട് സ്ഥിതി ചെയ്യുന്നു. ഈ പഞ്ചായത്തിനെ രണ്ടായി വിഭജിച്ചുകൊണ്ട് എം.സി റോഡ് കടന്നുപോകുന്നു. 1940കളിൽ പഞ്ചായത്തിൻറെ കിഴക്കുഭാഗത്തുള്ള മലകളും പടിഞ്ഞാറുള്ള വെള്ളാനിക്കൽ കുന്നുകളും നിബിഡവനങ്ങളായിരുന്നു. മുയൽ, കാട്ടുപന്നി, മുള്ളൻപന്നി, കുറുക്കൻ, പുള്ളിപ്പുലി തുടങ്ങിയ വന്യമൃഗങ്ങൾ ഈ വനങ്ങളിൽ ധാരാളമായി കാണപ്പെട്ടിരുന്നു. ഇക്കാലത്ത് കന്യാകുളങ്ങരയിൽ പ്രവർത്തിച്ചിരുന്ന ഫോറസ്റ്റ് ഓഫീസാണ് ഇന്നത്തെ കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രമായി മാറിയത്.