Jump to content

മാഡ്രിഡ് സേവിംഗ്സ് ബാങ്ക് ടവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തോറെ ക്യാജാ മാഡ്രിഡ്Torre Caja Madrid
Map
പഴയ പേര്‌Torre Repsol
അടിസ്ഥാന വിവരങ്ങൾ
തരംഓഫീസ്
സ്ഥാനംPº de la Castellana 259, CTBA, Madrid, Spain
നിർമ്മാണം ആരംഭിച്ച ദിവസം8 ഒക്ടോബർ 2004
പദ്ധതി അവസാനിച്ച ദിവസം2008
ഉടമസ്ഥതCaja Madrid
Height
മേൽക്കൂര250 മീ (820 അടി)
സാങ്കേതിക വിവരങ്ങൾ
നിലകൾ45
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിNorman Foster
DeveloperRepsol YPF
Structural engineerHalvorson and Partners
പ്രധാന കരാറുകാരൻFCC and Dragados

സ്പെയിനിലെ മാഡിഡ്രിൽ സ്ഥിതിചെയ്യുന്ന ഒരു അംബരചുംബിയാണ് തോറെ ക്യാജാ മാഡ്രിഡ് (Torre Caja Madrid) എന്ന് പ്രാദേശികമായി അറിയപ്പെടുന്ന മാഡ്രിഡ് സേവിംഗ്സ് ബാങ്ക് ടവർ (ഇംഗ്ലീഷ്: Madrid Savings Bank Tower). 250 മീറ്റർ ഉയരമുള്ള ഈ കെട്ടിടത്തിൽ 45 നിലകളാണുള്ളത്. ഉയരത്തിൽ യൂറോപ്യൻ യൂണിയനിൽ വെച്ച് 4ആം സ്ഥാനവും സ്പെയിനിലെ ഏറ്റവും ഉയരമുള്ള കെട്ടിടവും തോറെ ക്യാജാ മാഡ്രിഡാണ്.

ലോർഡ് ഫോസ്റ്ററാണ് ഈ കെട്ടിടത്തിന്റെ രൂപകല്പന നിർവഹിച്ചിരിക്കുന്നത്. പ്രാരംഭത്തിൽ, തോറെ റെപ്സോൾ(Torre Repsol) എന്നാണ് ഈ കെട്ടിടം അറിയപ്പെട്ടിരുന്നത്. റെപ്സോൾ YPF എന്ന കമ്പനിയുടെ ആസ്ഥാനമായാണ് ഇത് പണിതുതുടങ്ങിയത്. എന്നാൽ കമ്പനി തങ്ങളുടെ ആസ്ഥാനം നിർദ്ദിഷ്ടസ്ഥലത്തുനിന്നും മാറ്റുവാൻ ആഗ്രഹിച്ചു. ശേഷം ക്യാജാ മാഡ്രിഡ് എന്ന കമ്പനി 815 ദശലക്ഷം യൂറോയ്ക്ക്(ഏകദേശം 6406 കോടി ഇന്ത്യൻ രൂപ) ആ ഭൂമി വാങ്ങി. 2007 ആഗസ്തിലായിരുന്നു ഇത്. ഇങ്ങനെയാണ് ഈ കെട്ടിടം തോറെ ക്യാജാ മാഡ്രിഡ് എന്നറിയപ്പെടാൻ തുടങ്ങിയത്.[2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]