മാഡ്ജ് ആദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞയാണ് മാഡ്ജ് ആദം.(1912-2001) സൗരകളങ്കങ്ങളെ കുറിച്ചുള്ള പഠനങ്ങളിലായിരുന്നു അവർ കൂടുതൽ ശ്രദ്ധിച്ചിരുന്നത്.[1] ലണ്ടനടുത്തുള്ള ഹൈബറിയിലായിരുന്നു ജനനം. അച്ഛൻ അവിടെ തന്നെയുള്ള ഒരു സ്ക്കൂളിലെ അദ്ധ്യാപകനായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കുകയും അവിടെ വെച്ച് കൊല്ലപ്പെടുകയും ചെയ്തു. ഒരു സഹോദരനും ഒരു സഹോദരിയും ഉണ്ടായിരുന്നു. അച്ഛന്റെ മരണത്തെ തുടർന്ന് യോർക്‌ഷെയറിലുള്ള അമ്മയുടെ വീട്ടിലാണ് മാഡ്ജ് വളർന്നത്.[1][2]

അവലംബം[തിരുത്തുക]

  1. 1.0 1.1 Madge Adam-Madge Adam (The Guardian)[1]
  2. Madge Adam 1912–2001[2]
"https://ml.wikipedia.org/w/index.php?title=മാഡ്ജ്_ആദം&oldid=2913868" എന്ന താളിൽനിന്ന് ശേഖരിച്ചത്