മാഡലിൻ മുറേ ഒ'ഹൈർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാഡലിൻ മുറേ ഒ'ഹൈർ
Madalyn Murray O'Hair.jpg
മാഡലിൻ മുറേ ഒ'ഹൈർ, 1983
ജനനം
മാഡലിൻ മേയ്സ്

(1919-04-13)ഏപ്രിൽ 13, 1919
മരണംസെപ്റ്റംബർ 29, 1995(1995-09-29) (പ്രായം 76)
മരണ കാരണംഡേവിഡ് ആർ. വാട്ടേഴ്സ് കൊലപ്പെടുത്തി
ദേശീയതഅമേരിക്കൻ
വിദ്യാഭ്യാസം‌സൗത്ത് ടെക്സാസ് കോളേജ് ഓഫ് ലോ
കലാലയംആഷ്‌ലാന്റ് യൂണിവേഴ്സിറ്റി
തൊഴിൽഅമേരിക്കൻ എഥീസ്റ്റ്സ് സ്ഥാപക പ്രസിഡന്റ്
അറിയപ്പെടുന്നത്അബിംഗ്ടൺ സ്കൂൾ ഡിസ്ട്രിക്റ്റ് വേഴ്സസ് ഷെമ്പ് (സുപ്രീം കോടതിയിലെ കേസ്)
കുട്ടികൾവില്യം ജെ. മുറേ, ജോൺ ഗാർത്ത് മുറേ

മാഡലിൻ മുറേ ഒ'ഹൈർ (1919 ഏപ്രിൽ 13 – 1995 സെപ്റ്റംബർ 29)[1] അമേരിക്കയിലെ ഒരു നിരീശ്വരവാദ പ്രവർത്തകയും അമേരിക്കൻ എഥീസ്റ്റ്സിന്റെ സ്ഥാപകയും 1963 മുതൽ 1986 വരെ അതിന്റെ പ്രസിഡന്റുമായിരുന്നു. അമേരിക്കൻ എഥീസ്റ്റ് മാഗസിന്റെ ആദ്യ പതിപ്പുകൾ പുറത്തിറക്കിയത് മാഡലിനാണ്. 1963-ൽ അമേരിക്കയിലെ പൊതു വിദ്യാലയങ്ങളിൽ ഔദ്യോഗികമായി ബൈബിൾ വായന നിർത്തലാക്കുന്നതിനിടയാക്കിയ സുപ്രീം കോടതി വിധിയുണ്ടായ മുറേ വേഴ്സസ് കർലെറ്റ് എന്ന കേസ് മാഡലിൻ പ്രശസ്തയാകുന്നതിന് കാരണമായിട്ടുണ്ട്. ഇതെത്തുടർന്ന് 1964-ൽ ലൈഫ് മാഗസിൻ മാഡലിനെ "അമേരിക്കയിലെ ഏറ്റവും വെറുക്കപ്പെടുന്ന സ്ത്രീയായി" വിശേഷിപ്പിക്കുകയുണ്ടായി.[2][3]

1995-ൽ അമേരിക്കൻ എഥീസ്റ്റ്സിന്റെ മുൻ ഓഫീസ് മാനേജർ ഡേവിഡ് റോലാന്റ് വാട്ടേഴ്സ് എന്നയാൾ മാഡലിനെയും മകൻ ജോൺ മുറേയെയും കൊച്ചുമകൻ റോബിൻ മുറേ ഒ'ഹൈറിനെയും തട്ടിക്കൊണ്ടുപോയി കൊലചെയ്ത് ശവശരീരങ്ങൾ വികൃതമാക്കുകയുണ്ടായി.

അവലംബം[തിരുത്തുക]

  1. "United States Social Security Death Index: Madalyn M Ohair". FamilySearch.org. ശേഖരിച്ചത് June 18, 2013.
  2. Goeringer, Conrad F. (2006). "About American Atheists". atheists.org. American Atheists. ശേഖരിച്ചത് 2007-12-01.
  3. Van Biema, David (1997-02-10). "Where's Madalyn?". Time. മൂലതാളിൽ നിന്നും 2008-03-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-12-01.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Persondata
NAME O'Hair, Madalyn Murray
ALTERNATIVE NAMES Mays, Madalyn (birth name)
SHORT DESCRIPTION American atheist activist
DATE OF BIRTH 1919-04-13
PLACE OF BIRTH Pittsburgh, Pennsylvania, United States
DATE OF DEATH 1995-09-29
PLACE OF DEATH San Antonio, Texas, United States
"https://ml.wikipedia.org/w/index.php?title=മാഡലിൻ_മുറേ_ഒ%27ഹൈർ&oldid=3640787" എന്ന താളിൽനിന്ന് ശേഖരിച്ചത്