മാഡം ഡി പോംപഡോർ അറ്റ് ഹെർ തമ്പൂർ ഫ്രെയിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
François-Hubert DROUAIS 1763-4. London NG. Madame de Pompadour at her Tambour Frame..jpg

1753-64 നും ഇടയിൽ ഫ്രാങ്കോയിസ്-ഹുബർട്ട് ഡ്രോയിസ് ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് മാഡം ഡി പോംപഡോർ അറ്റ് ഹെർ തമ്പൂർ ഫ്രെയിം. മാഡം ഡി പോംപഡോർ ചിത്രത്തയ്യൽ ചെയ്യുന്നതായി ചിത്രീകരിച്ചിരിക്കുന്നു. ഈ ചിത്രം ഇപ്പോൾ ലണ്ടനിലെ നാഷണൽ ഗാലറിയിൽ സംരക്ഷിച്ചിരിക്കുന്നു.[1] ലൂയി പതിനാലാമന്റെ കൊട്ടാരത്തിലെ പ്രധാന ഛായാചിത്രകാരനായിരുന്നു ഡ്രോയിസ്. 1763/4 ൽ മാഡം ഡി പോംപഡോറിന്റെ ഈ ചിത്രം അദ്ദേഹം നിർമ്മിക്കുകയും 1764-ലെ വസന്തകാലത്ത് പോംപഡോറിന്റെ മരണശേഷം പൂർത്തിയാക്കുകയും ചെയ്തു.

ചിത്രത്തിൽ പിന്നീട് ചേർത്ത ചതുരാകൃതിയിലുള്ള ക്യാൻവാസിലാണ് ഇരിക്കുന്ന പോംപഡോറിന്റെ തല വരച്ചിരിക്കുന്നത്. അവർ ജീവിച്ചിരിക്കുമ്പോൾ തന്നെ തല ചിത്രീകരിച്ചിരിക്കാം. ബാക്കിയുള്ളവ മാഡം ഡി പോംപഡോറിന്റെ മരണശേഷം ചേർത്തു. മാഡം ഡി പോംപഡോർ 1721-ൽ ജീൻ-ആന്റോനെറ്റ് പോയസൺ ആയി ജനിച്ചു. 1745-ൽ അവർ ഔദ്യോഗിക യജമാനത്തിയാകുകയും മാർക്വിസ് ഡി പോംപഡോർ ആകുകയും ചെയ്തു. ചിത്രം മാഡം ഡി പോംപഡോറിനെ സംസ്കാരമുള്ള സ്ത്രീയായി കാണിക്കുന്നു. എംബ്രോയിഡറി മാത്രമല്ല, മാൻ‌ഡോലിൻ, ബുക്ക് കേസ്, പ്രിന്റുകളുടെ പോർട്ട്‌ഫോളിയോ, ഒരു ചെറിയ നായ എന്നിവയും "മാന്യയും സംസ്കാരമുള്ള" സ്ത്രീയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ചിത്രം മാഡം ഡി പോംപഡോർ ഒരു ടാംബർ എംബ്രോയിഡറി ചെയ്യുന്നതായി കാണിക്കുന്നു. (അവരുടെ കൈകളുടെ സ്ഥാനത്ത് നിന്ന് കണ്ടെത്താൻ കഴിയും).[2]

അവലംബം[തിരുത്തുക]

  1. "François-Hubert Drouais | Madame de Pompadour at her Tambour Frame | NG6440 | National Gallery, London". www.nationalgallery.org.uk. ശേഖരിച്ചത് 2019-09-12.
  2. Willem. "Madame de Pompadour at her Tambour Frame". trc-leiden.nl (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-09-12.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]