മാട്ടിൽ ശ്രീശാസ്താക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തൃശൂർ ജില്ലയിലെ വരന്തരപ്പള്ളി പഞ്ചായത്തിൽ, ആമ്പല്ലൂർ-വരന്തരപ്പള്ളി റൂട്ടിൽ കരയാമ്പാടത്താണ് മാട്ടിൽ ശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രധാന മൂർത്തി ശാസ്താവ്. ശ്രീകോവിലിൻ മേൽക്കൂരയില്ല. കിഴക്കോട്ടാൺ ദർശനം. ഉപദേവത ഗണപതി. ആറാട്ടുപുഴ പൂരം പങ്കാളിയാണ്. പൂരത്തിനടുത്ത ദിവസം ക്ഷേത്രത്തിൽ പൂരം. സാന്ദീപനിമഹർഷി പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. ചങ്കരംകോത കർത്താക്കന്മാരുടെ ക്ഷേത്രമായിരുന്നു. ഇപ്പോൾ കൊച്ചിൻ ദേവസ്വം ബോർഡിൻറെ കീഴിലാണ്.