മാട്ടറ
Jump to navigation
Jump to search
കണ്ണൂർ ജില്ലയിലെ ഇരിട്ടിക്ക് അടുത്തുള്ള ഒരു ചെറിയ പട്ടണമാണ് മാട്ടറ. ഉളിക്കൽ ഗ്രാമപഞ്ചായത്തിലാണ് മാട്ടറ സ്ഥിതി ചെയ്യുന്നത്. കണ്ണൂരിൽ നിന്നും തലശ്ശേരിയിൽ നിന്നും തളിപ്പറമ്പിൽ നിന്നും ഏകദേശം ഒരേ ദൂരമാണ് മാട്ടറയിലേക്കുള്ളത്. കണ്ണൂർ നഗരത്തിൽ നിന്ന് 54 കിലോമീറ്ററും തലശ്ശേരി നഗരത്തിൽ നിന്ന് 52 കിലോമീറ്ററും തളിപ്പറമ്പിൽ നിന്ന് 46 കിലോമീറ്ററും ആണ് മാട്ടറയിലെക്കുള്ള ദൂരം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ തലശ്ശേരിയും കണ്ണൂരും ആണ്. ഏറ്റവും അടുത്തുള്ള വിമാനത്താവളം കണ്ണൂരും മംഗലാപുരവും ആണ്
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 32 കി. മീ മാത്രമാണ് മാട്ടറയിലേക്കുള്ള ദൂരം.