മാടായി വടുകുന്ദ ശിവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാടായി വടുകുണ്ട ശിവക്ഷേത്രം നിർമ്മിച്ചത് കോലത്തിരി രാജാക്കന്മാരാണെന്ന് കരുതപ്പെടുന്നു. മദ്ധ്യകാലഘട്ടത്തിലാണ് ഈ ക്ഷേത്രത്തിന്റെ നിർമ്മാണം. കേരളത്തിലെ കണ്ണൂർ ജില്ലയിലെ മാടായി ഗ്രാമത്തിൽ ഉള്ള മാടായിപ്പാറ എന്ന പീഠഭൂമിക്കു മുകളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കണ്ണൂർ ജില്ലാ തലസ്ഥാനത്തു നിന്നും 22 കിലോമീറ്റർ വടക്കായി ആണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 8-ആം നൂറ്റാണ്ടിൽ ഏഴിമല ഭരിച്ചിരുന്ന മൂഷിക സാമ്രാജ്യത്തിന്റെ ഒരു ശാഖയായിരുന്നു കോലത്തിരി രാജ്യം. ഏകദേശം 1200 വർഷങ്ങൾക്കു മുൻപ് ഈ രാജവംശത്തിന്റെ ഒരു ശാഖ മാടായിയിലേക്ക് കുടിയേറിപ്പാർത്തു. മടായി അക്കാലത്തെ ഒരു പ്രധാന തുറമുഖവും വാണിജ്യ കേന്ദ്രവുമായിരുന്നു. ഏഴിമലയ്ക്ക് 4 കിലോമീറ്റർ കിഴക്കാണ് മാടായി. കടൽ നിരപ്പിൽ നിന്നും 150 അടി പൊക്കമുള്ള പീഠഭൂമിയായ മാടായിപ്പാറയിൽ ഇവർ കോട്ടകളും ക്ഷേത്രങ്ങളും നിർമ്മിച്ചു. ഇവിടെ നിന്ന് 20 കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ സ്ഥലങ്ങളും കാണാൻ കഴിയുമെന്നത് ആയിരിക്കും ഈ സ്ഥലം തിരഞ്ഞെടുക്കുവാനുള്ള കാരണം. മാടായിപ്പാറയുടെ തെക്കു-വടക്ക് മൂലയിൽ സ്വയംഭൂവായി വന്ന ശിവലിംഗം കണ്ട് ഇവിടെ ശ്രീ വടുകുണ്ട ശിവക്ഷേത്രം നിർമ്മിച്ചു എന്നാണ് വിശ്വാസം.

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

തെക്ക് വടക്ക് അല്ല...തെക്ക് പടിഞ്ഞാറ് ആണ്