മാടായി നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1956 ൽ കേരളം രൂപീകൃതമായതിനുശേഷം 1957 ൽ നടന്ന ആദ്യതിരഞ്ഞെടുപ്പിൽ നിലനിന്നിരുന്ന ഒരു നിയമസഭാമണ്ഡലമായിരുന്നു മാടായി നിയമസഭാമണ്ഡലം. മാടായി, മാട്ടൂൽ, കല്ല്യാശ്ശേരി, പാപ്പിനിശ്ശേരി, ചെറുകുന്ന്, കണ്ണപുരം, കുഞ്ഞിമംഗലം, എഴോം, കടന്നപ്പള്ളി, പാണപ്പുഴ എന്നീ പഞ്ചായത്തുകൾ മാടായി നിയമസഭാമണ്ഡലത്തിന്റെ ഭാഗമായിരുന്നു. 1957ലെ ഒന്നാം കേരള നിയമ സഭയിൽ മാടായി മണ്ഡലത്തെ പ്രതിനിധീകരിച്ചത് സ്വാതന്ത്ര സമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായ കെ.പി.ആർ. ഗോപാലൻ ആയിരുന്നു. 1970ൽ എം.വി.രാഘവനും ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. പുനസംഘടനയെ തുടർന്ന് പിന്നീട് ഈ മണ്ഡലം ഇല്ലാതായി. ഈ മണ്ഡലത്തിലുല്പ്പെട്ട പഞ്ചായത്തുകൾ അഴീക്കോട്, പയ്യന്നൂർ മണ്ഡലങ്ങളുടെ ഭാഗമായിതീർന്നു.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [1]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1970* (1) ജെ. മാഞ്ഞൂരാൻ എ.എസ്.പി. കെ. രാഘവൻ സ്വതന്ത്ര സ്ഥാനാർത്ഥി

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാടായി_നിയമസഭാമണ്ഡലം&oldid=2482337" എന്ന താളിൽനിന്ന് ശേഖരിച്ചത്