മാജിക് 8-ബോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മാജിക് 8-ബോൾ
8 ball face.jpg
Type കൗതുകകരമായ കളിപ്പാട്ടം
Inventor ആൽബർട്ട് കാർട്ടർ/ഏബ് ബുക്ക്മാൻ
Company അലാബെ ക്രാഫ്റ്റ്സ് കമ്പനി
Availability 1950–ഇന്നുവരെ
Materials പ്ലാസ്റ്റിക്
ആൾക്കഹോൾ
നീല നിറം
ഔദ്യോഗിക വെബ്സൈറ്റ്

മാറ്റെൽ എന്ന കമ്പനി നിർമിച്ച് വിപണനം ചെയ്യുന്ന ഭാവി പ്രവചിക്കുന്ന ഒരു കളിപ്പാട്ടമാണ് മാജിക് 8-ബോൾ.

രൂപകൽപ്പന[തിരുത്തുക]

പൊള്ളയായ ഒരു ഗോളമാണ് മാജിക് 8-ബോൾ. ഇതിനുള്ളിൽ ഇരുപത് ത്രികോണാകൃതിയിലുള്ള വശങ്ങളുള്ള ഒരു രൂപം (ഐകോസഹൈഡ്രൺ) നീലച്ചായം ലയിപ്പിച്ച ആൾക്കഹോളിൽ പൊങ്ങിക്കിടക്കുന്നുണ്ട്. 20 വശങ്ങളിലും വിവിധ ഉത്തരങ്ങൾ കാണാൻ സാധിക്കും. ഗോളത്തിന്റെ കീഴിലുള്ള സുതാര്യഭാഗത്തുകൂടി ഒരുസമയത്ത് ഒരുത്തരം വായിക്കാൻ സാധിക്കും.

സുതാര്യഭാഗം താഴെ വരുന്ന രീതിയിൽ ആദ്യം ബോൾ പിടിച്ച ശേഷം അതെ അല്ലെങ്കിൽ അല്ല എന്ന് ഉത്തരം ലഭിക്കുന്ന തരത്തിലുള്ള ഒരു ചോദ്യം ചോദിക്കാം. എന്നിട്ട് സുതാര്യഭാഗം മുകളിൽ കൊണ്ടുവരണം. അപ്പോൾ ഉത്തരം സുതാര്യഭാഗത്ത് നീല പശ്ചാത്തലത്തിൽ വെള്ള അക്ഷരങ്ങളിൽ തെളിഞ്ഞുവരും.

ലഭിക്കാൻ സാദ്ധ്യതയുള്ള ഉത്തരങ്ങൾ[തിരുത്തുക]

മാജിക് 8-ബോളിനുള്ളിലെ 20 ഉത്തരങ്ങൾ:

അത് സുനിശ്ചിതമാണ്
തീരുമാനിക്കപ്പെട്ടതുപോലെ തന്നെ
സംശയലേശമന്യേ
അതെ - തീർച്ചയായും
താങ്കൾക്ക് അതിൽ വിശ്വസിക്കാം
ഞാൻ കാണുന്നത് അതെ എന്നാണ്
വളരെ സാദ്ധ്യതയുണ്ട്
നല്ല അവലോകനം
അതെ
ലക്ഷണങ്ങൾ അതെ എന്ന് സൂചിപ്പിക്കുന്നു
ഉത്തരം വ്യക്തമല്ല, വീണ്ടും ശ്രമിക്കുക
പിന്നീട് വീണ്ടും ചോദിക്കുക
ഇപ്പോൾ താങ്കളോട് പറയാതിരിക്കുന്നതാണ് നല്ലത്
ഇപ്പോൾ പ്രവചിക്കാനാവില്ല
മനസ്സ് ഏകാഗ്രമാക്കി ഒന്നുകൂടി ചോദിക്കൂ
അതിൽ വിശ്വസിക്കരുത്
എന്റെ ഉത്തരം അല്ല എന്നാണ്
അരുത് എന്നാണ് എന്റെ സ്രോതസ്സ് പറയുന്നത്
അവലോകനം അത്ര നന്നല്ല
വളരെ സംശയകരമാണ്

സാദ്ധ്യമായ 10 ഉത്തരങ്ങൾ സമ്മതത്തെ സൂചിപ്പിക്കുന്നു. (), 5 എണ്ണം അരുത് എന്ന് പറയുന്നവയാണ് (), 5 ഉത്തരങ്ങൾ രണ്ടിലൊന്ന് വെളിപ്പെടുത്താത്തവയാണ് (). പ്രോബബിലിറ്റി സിദ്ധാന്തത്തിലെ കൂപ്പൺ വാങ്ങുന്നയാളുടെ പ്രശ്നം അനുസരിച്ച് അവലോകനം ചെയ്താൽ ശരാശരി 72 തവണ പരീക്ഷിച്ചാൽ 20 ഉത്തരങ്ങളും ഒരു തവണയെങ്കിലും ലഭിക്കും. [1]

അവലംബം[തിരുത്തുക]

  1. "List", OEIS .

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാജിക്_8-ബോൾ&oldid=1749223" എന്ന താളിൽനിന്നു ശേഖരിച്ചത്