മാങ്ങ ചമ്മന്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മാങ്ങ ചമ്മന്തി
മാങ്ങ ചമ്മന്തി

കേരളത്തിലെ ഒരു കറി വിഭവമാണ് മാങ്ങ ചമ്മന്തി. പച്ച മാങ്ങ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. കഞ്ഞിയുടെ കറിയായിട്ടാണ് ഇത് ഉപയോഗിക്കുന്നത്. കേരളത്തിൽ മാങ്ങ ധാരാളമായി ലഭിക്കുന്നതുകൊണ്ട് വളരെ പ്രചാരത്തിലുള്ള ഒരു കറിയാണ് ഇത്. തയ്യാറാക്കി ഏതാനും മണിക്കൂറുകൾക്കകം ഇത് ഉപയോഗിക്കേണ്ടതാണ്.

ആവശ്യമുള്ള സാധനങ്ങൾ[തിരുത്തുക]

മാങ്ങ പൂളുകളായി മുറിച്ചത്, അഞ്ചെണ്ണം പച്ചമുളക് അല്ലെങ്കിൽ ചുവന്നമുളക് , തേങ്ങ ചിരവിയത്, ചെറിയ കഷണം ഇഞ്ചി , ചുവന്നുള്ളി, ഉപ്പ്

നിർമ്മിക്കുന്ന വിധം[തിരുത്തുക]

തൊലികളഞ്ഞ മാങ്ങ ഉപ്പുചേർത്ത് ആദ്യം അരച്ചെടുക്കുക. അതിനുശേഷം ഇഞ്ചിയും ചുവന്നുള്ളിയും പച്ചമുളകും ചേർത്ത് അരക്കുക. അതിനുശേഷം ചിരകിയ തേങ്ങ ചേർത്ത് മയത്തിൽ അരച്ചെടുക്കുക. അരക്കുന്നതിനായി അല്പം വെള്ളം ചേർക്കാറുണ്ട്. ]

"https://ml.wikipedia.org/w/index.php?title=മാങ്ങ_ചമ്മന്തി&oldid=1853948" എന്ന താളിൽനിന്ന് ശേഖരിച്ചത്