മാങ്ങോട്ടശ്ശേരി കൃഷ്ണൻ നമ്പൂതിരിപ്പാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മാങ്ങോട്ടശ്ശേരി കൃഷ്ണൻ നമ്പൂതിരിപ്പാട്
Mangottasseri Krishnan Namboodiripad.jpg
തൊഴിൽകവി
അറിയപ്പെടുന്നത്
 • സംസ്കൃതകവി
 • മലയാളകവി

കേരളത്തിലെ ഒരു സംസ്കൃത, മലയാള കവിയായിരുന്നു മാങ്ങോട്ടശ്ശേരി കൃഷ്ണൻ നമ്പൂതിരിപ്പാട് (1906-1981). മഹാകവി രവീന്ദ്രനാഥ ടഗോറിന്റെ ഗീതാഞ്ജലിയുടെ സംസ്കൃതഭാഷ്യം ഇദ്ദേഹം രചിച്ചെങ്കിലും അത് ഇന്നും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. കേന്ദ്ര സാഹിത്യ അക്കാദമി സംസ്കൃതപ്രതിഭാപട്ടം നൽകി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട് [1]. മദ്ധ്യപ്രദേശ് സാഗർ സർവകലാശാല 1967-ൽ കൃഷ്ണൻ നമ്പൂതിരിയെക്കുറിച്ച് സാഗരിക എന്ന പ്രത്യേക പതിപ്പ് പുറത്തിറക്കിയിരുന്നു[1]. ഉള്ളൂർ എസ്. പരമേശ്വരയ്യർ, വള്ളത്തോൾ നാരായണമേനോൻ എന്നിവർ ഇദ്ദേഹത്തിന്റെ ശ്രീകൃഷ്ണ പഞ്ചാശികയെന്ന സംസ്കൃത കൃതിയെ പ്രശംസിച്ച് ശ്ലോകങ്ങളെഴുതിയിരുന്നു. മഞ്ചേരിക്കു സമീപമുള്ള കരിക്കാട് ഇല്ലത്തിലാണ് ഇദ്ദേഹം വസിച്ചിരുന്നത്. സംസ്കൃതത്തിലും മലയാളത്തിലുമായി നിരവധി കൃതികൾ രചിച്ചിട്ടുണ്ട്.

ഭാവഗീതാഞ്ജലി[തിരുത്തുക]

മഹാകവി രവീന്ദ്രനാഥ ടഗോറിന്റെ ഗീതാഞ്ജലിയുടെ 1961-ൽ സംസ്കൃതഭാഷ്യം ഇദ്ദേഹം രചിച്ചിട്ടുണ്ട്. എന്നാൽ ആ രചന ഇതു പ്രസിദ്ധീകരികപ്പെട്ടില്ല. അവ ഇപ്പോഴും കൈയെഴുത്തുപ്രതിയായി അദ്ദേഹത്തിന്റെ ഭവനത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഗീതാഞ്ജലിയുടെ മൂലകൃതിയിൽ നിന്നും നേരിട്ടാണോ അവയുടെ ഇംഗ്ലീഷ്, മലയാള വിവർത്തന പുസ്തകങ്ങളിൽ നിന്നാണോ അവ സംസ്കൃതത്തിലേക്ക് അദ്ദേഹം വിവരണം ചെയ്തിരിക്കുന്നതിനെന്ന് വ്യക്തമായ രേഖകൾ ലഭ്യമല്ല.

സംസ്കൃത കൃതികൾ[തിരുത്തുക]

 • ശ്രീകൃഷ്ണ പഞ്ചാശിക
 • ശ്രീരാമ പഞ്ചാശിക
 • ഭൃംഗസന്ദേശം
 • പൃഥുകാഹരണം
 • പൂപകഥ
 • പ്രമപാശ
 • ചിന്താലഹരി

മലയാള കൃതികൾ[തിരുത്തുക]

 • വാണീമണിമാലിക
 • ശുകവിലാപം
 • രാധ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]