ഉള്ളടക്കത്തിലേക്ക് പോവുക

മാങ്കുളം കൃഷ്ണൻ നമ്പൂതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാങ്കുളം കൃഷ്ണൻ നമ്പൂതിരി
മാങ്കുളം കൃഷ്ണൻ നമ്പൂതിരി
ജനനം(1951-01-20)ജനുവരി 20, 1951
കായംകുളം, ആലപ്പുഴ, കേരളം
മരണം(2025-08-08)ഓഗസ്റ്റ് 8, 2025
ദേശീയതഇന്ത്യൻ
തൊഴിൽ(കൾ)കഥകളി ചെണ്ടവാദ്യകലാകാരൻ, അദ്ധ്യാപകൻ
ജീവിതപങ്കാളിസുഭദ്രാദേവി
കുട്ടികൾലത കെ.നമ്പൂതിരി
കവിത കെ.നമ്പൂതിരി.

പ്രശസ്ത കഥകളി ചെണ്ടവാദ്യകലാകാരനും ആലപ്പുഴ എസ്.ഡി കോളേജ് മുൻ പ്രിൻസിപ്പലുമായിരുന്നു ഡോ.മാങ്കുളം കൃഷ്ണൻ നമ്പൂതിരി(20 ജനുവരി 1951 - 08 ഓഗസ്റ്റ് 2025). ഇൻഡ്യയ്ക്കകത്തും വിദേശത്തും ധാരാളം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. പ്രശസ്തരും പ്രഗത്ഭരുമായ കഥകളി രംഗത്തെ കലാകാരൻമാരും ഒരുമിച്ച് രണ്ടായിരത്തിലധികം വേദികളിൽ പങ്കെടുത്തിട്ടുണ്ട്. [1]

ജീവിതരേഖ

[തിരുത്തുക]
പത്മഭൂഷൺ മടവൂർ വാസദേവൻ, പത്തിയൂർ, കുചേലവൃത്തം കഥ ചെണ്ട മാങ്കുളം

കഥകളി ആചാര്യൻ മാങ്കുളം വിഷ്ണു നമ്പൂതിരിയുടെയും സരസ്വതി അന്തർജ്ജനത്തിന്റെയും മകനാണ്. കലാമണ്ഡലം കേശവന്റെയും വാരണാസി മാധവൻ നമ്പൂതിരിയുടെയും ശിഷ്യനായിരുന്നു. ദൂരദർശൻ കേന്ദ്രം പരിപാടികളുടെ ഉപദേശക സമിതി അംഗമായും പ്രവർത്തിച്ചു. കേരള കലാമണ്ഡലം എക്സിക്യൂട്ടീവ് ബോർഡ് മെംബർ, മെംബർ അക്കാദമിക് കൌൺസിൽ, ഗവേണിംഗ് കൌൺസിൽ മെംബറായിരുന്നു. ലളിതകലാ അക്കാദമി ഗവേണിംഗ് കൌൺസിൽ മെംബർ, കേരള കലാമണ്ഡലം സബ്ജക്ട് എക്സ്പർട്ട് എന്നീ നിലകളിലും പ്രവർത്തിച്ചു. [2] ബയോകെമസ്ട്രിയിൽ ഡോക്‌ടറേറ്റ് നേടിയിട്ടുണ്ട്. ദേശീയ,അന്തർദേശീയ വേദികളിൽ ശാസ്ത്രപ്രബന്ധങ്ങൾ, കാനഡയിലെ റിഥംസ് ഒഫ് ഇന്ത്യ ഫെസ്റ്റിവലിൽ പരിപാടികൾ എന്നിവ അവതരിപ്പിച്ചിട്ടുണ്ട്. വിദേശ യൂണിവേഴ്‌സിറ്റികളിൽ വിസിറ്റിംഗ് പ്രൊഫസറായും പ്രവർത്തിച്ചു. ശാസ്ത്ര ഗവേഷണ രംഗത്ത് യു എസ് ഫെലോഷിപ്പോടെ ജർമനിയിലെ (ഫയ്ബർഗ് സർവകലാശാലയിൽ വിസിറ്റിങ്​ സയന്റിസ്റ്റായും പ്രവർത്തിച്ചു. ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ ഉൾപ്പെടെ ശാസ്ത്ര ഗവേഷണ ഫലങ്ങൾ ഫലങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.

ഭാര്യ:സുഭദ്രാദേവി. മക്കൾ:ലത കെ.നമ്പൂതിരി, കവിത കെ.നമ്പൂതിരി.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കലാസാഗർ പുരസ്കാരം (2021)
  • കലാമണ്ഡലം ഹൈദരാലി പുരസ്കാരം (2019)
  • വാരണാസി പുരസ്കാരം (2016)
  • കഥകളി ചെണ്ടവാദ്യകലാകാരനുള്ള കേരള കലാമണ്ഡലം അവാർഡ് (2015)
  • കലാമണ്ഡലം കൃഷ്ണൻനായർ ജന്മശതാബ്ദി പുരസ്കാരം (2014)
  • സംഗീത നാടക അക്കാദമി ടാഗോർ ജയന്തി ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് (2010)
  • ടാഗോർ ജയന്തി സമഗ്ര സംഭാവന പുരസ്‌കാരം
  • മികച്ച കോളേജ് അദ്ധ്യാപകനുള്ള സെന്റ് ബർക്കമെൻസ് അവാർഡ് (2004)
  • ടെക്സസിലെ ഹൂസ്റ്റണിൽ പ്രവർത്തിക്കുന്ന യു. എസ് ഇൻറർനാഷണൽ അതിറോസ്ക്ളീറോട്ടിക് സൊസൈറ്റി നൽകിയ വിസിറ്റിംഗ് സയൻറിസ്റ്റ്സ് ഫെല്ലോഷിപ്പ് അവാർഡ് (1997)
  • ബാംഗ്ളൂർ ഇൻഡ്യൻ അക്കാദമി ഓഫ് സയൻസ് നൽകിയ ഇൻഡ്യൻ അക്കാദമി ഓഫ് സയൻസ് ഫെല്ലോഷിപ്പ് (1988)
  • കൊല്ലം കഥകളി ക്ളബ്ബിൻറെ കൊട്ടാരക്കര തമ്പുരാൻ അവാർഡ് (1984)

അവലംബം

[തിരുത്തുക]
  1. https://www.deshabhimani.com/district-news/-62174/a-passionate-artist-has-passed-away-54582
  2. https://keralakaumudi.com/apps/news-template.php?wid=1587825&pid=CYB&nm=0