മാംഫെല റാഫേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാംഫെല റാഫേൽ
മാംഫെല റാഫേൽ
ജനനം
മാംഫെല അലെത്ത റാഫേൽ

(1947-12-28) ഡിസംബർ 28, 1947  (76 വയസ്സ്)
ക്രാൻസ്പൂർട്ട്, ട്രാൻസ്വാൾ, ദക്ഷിണാഫ്രിക്ക
ദേശീയതദക്ഷിണാഫ്രിക്ക
അറിയപ്പെടുന്നത്അഗാംഗ്
അപ്പാർത്തീഡ് വിരുദ്ധ പോരാളി
ലോകബാങ്കിന്റെ മുൻ ഡയറക്ടർ
ഗ്രേറ്റസ്റ്റ് സൗത്താഫ്രിക്കൻ (55ആമത്)
ജീവിതപങ്കാളി(കൾ)സ്റ്റീവ് ബികോ

ദക്ഷിണാഫ്രിക്കയിലെ അപ്പാർത്തീഡ് നിയമത്തിനെതിരേ പോരാടിയ ഒരു വനിതയാണ് മാംഫെല റാഫേൽ. ലോക ബാങ്കിന്റെ മുൻ ഡയറക്ടർ കൂടിയായിരുന്നു മാംഫെല. കേപ്ടൗൺ സർവ്വകലാശാലയുടെ വൈസ് ചാൻസിലർ പദവിയും വഹിച്ചിട്ടുണ്ട്.[1] ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ നയങ്ങൾക്കെതിരേ പോരാടാൻ അഗാംഗ് എന്ന ഒരു പുതിയ രാഷ്ട്രീയസംഘടനയ്ക്ക് മാംഫെല രൂപം നൽകി.[2]

ആദ്യകാല ജീവിതം[തിരുത്തുക]

1947 ഡിസംബർ 28 ന് പീറ്റേഴ്സ്ബർഗിനടുത്തുള്ള ക്രാൻസ്പൂർട്ട് പ്രവിശ്യയിലാണ് മാംഫെല ജനിച്ചത്. ഈ പ്രദേശം ഇന്ന് ലിംപോപോ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്. പിതാവ് പിറ്റ്സി എലിഫസ് റാഫേലും, മാതാവ് റാംങ്കോതോ റഹാബും, പ്രൈമറി സ്കൂൾ അദ്ധ്യാപകരായിരുന്നു.[3] സെറ്റോറ്റോൽവേൻ സ്കൂളിലായിരുന്നു മാംഫെലയുടെ പ്രാഥമിക വിദ്യാഭ്യാസം.[4][5] അതിനുശേഷം, നോർത്ത് സർവ്വകലാശാലയിൽ പ്രീ-മെഡിക്കൽ കോഴ്സുകൾ പഠിക്കാനായി ചേർന്നു.[6] നടാൽ മെഡിക്കൽ സ്കൂളിലായിരുന്നു മാംഫെലയുടെ ഉപരിപഠനം. സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാതെ, കറുത്ത വർഗ്ഗക്കാർക്ക് പഠിക്കാവുന്ന ഏക ഉന്ന വിദ്യാഭ്യാസ സ്ഥാപനമായിരുന്നു നടാൽ മെഡിക്കൽ സ്കൂൾ. ഒരു മെഡിക്കൽ സ്കൂളിൽ പഠിക്കാനുള്ള സാമ്പത്തിക ചെലവുകൾ താങ്ങുവാൻ മാംഫെലയുടെ കുടുംബത്തിന് ആകുമായിരുന്നില്ല. 1968 ൽ സൗത്ത് ആഫ്രിക്കൻ ജ്യൂവിഷ് വിമൻസ് അസ്സോസ്സിയേഷൻ സ്കോളർഷിപ്പ് മാംഫെലക്കു ലഭിച്ചു. അതോടൊപ്പം തന്നെ മറ്റു ചില സ്കോളർഷിപ്പുകളും ലഭിച്ചത് മാംഫെലയുടെ പഠനത്തിനാവശ്യമായ ചെലവുകൾ കണ്ടെത്താൻ സഹായിച്ചു.[7]

1972-ൽ മാംഫെല നടാൽ സ്കൂളിൽ നിന്നും മെഡിക്കൽ ബിരുദം പൂർത്തിയാക്കി. ദർബൻ കിങ്ങ് ആശുപത്രിയിലാണ് തന്റെ പരിശീലത്തിനായി മാംഫെല പ്രവേശിച്ചത്. അവിടെ നിന്നും പിന്നീട് പോർട്ട് എലിസബത്തിലുള്ള ലീവിംഗ്സ്റ്റൺ ആശുപത്രിയിലേക്കു മാറി.[8] 1983 ൽ ദക്ഷിണാഫ്രിക്കൻ സർവ്വകലാശാലയിൽ നിന്നും ബിരുദം കരസ്ഥമാക്കിയിരുന്നു. ഈ പഠനത്തിനായി 1975 ൽ തന്നെ ചേർന്നതായിരുന്നുവെങ്കിലും, 1983ൽ മാത്രമേ പഠനം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നുള്ളു. വിറ്റാവാട്ടർസ്രാൻഡ് സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദ ഡിപ്ലോമയും നേടി.

പൊതുപ്രവർത്തനം[തിരുത്തുക]

മാംഫെല റാഫേൽ

നോർത്ത് സർവ്വകലാശാലയിൽ പഠിക്കുമ്പോൾ തന്നെ അപ്പാർത്തീഡ് നിയമം നടപ്പിലാക്കാൻ ശ്രമിക്കുന്ന വർണ്ണവിവേചനത്തെക്കുറിച്ച് മാംഫെലക്ക് നന്നായി അറിയാമായിരുന്നു. എന്നാൽ അക്കാലത്ത് അതിനെതിരേ എന്തെങ്കിലും ചെയ്യാൻ സ്കൂളധികൃതരുടെ കർശന നിയന്ത്രണങ്ങൾ അനുവദിച്ചിരുന്നില്ല. ഈ സ്കൂളും, അപ്പാർത്തീഡ് നിയമത്തെ അനുകൂലിക്കുന്നവരുടെ കീഴിലായിരുന്നു.[9] നടാൽ സർവ്വകലാശാലയിൽ ഉപരിപഠനത്തിനു ചേരുമ്പോഴാണ് സമാനചിന്താഗതിക്കാരായ ആളുകളുമായി ഇടപഴകുവാൻ മാംഫെലക്ക് അവസരം ലഭിക്കുന്നത്. നടാൽ സർവ്വകലാശാലയിൽ അപ്പാർത്തീഡ് വിരുദ്ധ പോരാട്ടങ്ങളുടെ നേതാവായിരുന്നു സ്റ്റീവ് ബികോ. സ്റ്റീവിനെ പരിചയപ്പെട്ടതാണ് മാംഫെലയുടെ രാഷ്ട്രീയ ജീവിത്തിൽ ഒരു വഴിത്തിരിവാകുന്നത്.[10] സൗത്ത് ആഫ്രിക്കൻ സ്റ്റുഡന്റ്സ് ഓ‍ർഗനൈസേഷന്റെ ന്യൂസ് ലെറ്ററുകളിൽ സ്റ്റീവ് തുടർച്ചയായി ലേഖനങ്ങൾ എഴുതാറുണ്ടായിരുന്നു. ഫ്രാങ്ക് ടോക്ക്, എന്ന കള്ളപ്പേരിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്ന സ്റ്റീവിനെ മാംഫെല ലേഖനങ്ങൾ പൂർത്തിയാക്കാനും, പകർത്തിയെഴുതാനും മറ്റും സഹായിക്കുമായിരുന്നു.[11]

1970 മുതൽ മാംഫെല സ്റ്റീവിനൊപ്പം പൂർണ്ണമായും രാഷ്ട്രീയപ്രവർത്തകയായി മാറി. സൗത്ത് ആഫ്രിക്കൻ സ്റ്റുഡന്റ്സ് ഓർഗനൈസേഷന്റെ സർവ്വകലാശാലയിലെ പ്രാദേശിക ഘടകത്തിന്റെ ചെയർപേഴ്സനായി മാംഫെല തിരഞ്ഞെടുക്കപ്പെട്ടു. 1974 ൽ കമ്മ്യൂണിസ്റ്റ് നിരോധന നിയമത്തിന്റെ പേരിൽ മാംഫെലക്കെതിരേ സർക്കാർ കേസെടുത്തു. മാംഫെലയുടെ ലഘുലേഖകളും, മറ്റു സാഹിത്യങ്ങളും രാജ്യത്ത് നിരോധിക്കപ്പെട്ടു.[12] 1975 ൽ മാംഫെല പാവപ്പെട്ട കറുത്ത വർഗ്ഗക്കാർക്കു ചികിത്സ ലഭ്യമാക്കുന്നതിനുവേണ്ടി ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ആരംഭിക്കുകയുണ്ടായി. സാനെംപിലോ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എന്ന ഈ സ്ഥാപനം പൊതുമേഖലക്കു പുറത്തു തുറക്കുന്ന ആദ്യത്തെ ആതുരാലയമായിരുന്നു.[13] ബ്ലാക്ക് കമ്മ്യൂണിറ്റി ഹെൽത്ത് പ്രോഗ്രാമിന്റെ ഈസ്റ്റേൺ കേപ് ശാഖയുടെ മാനേജറായി മാംഫെല നിയമിതയായി. സ്റ്റീവ് ബികോയെ സർക്കാർ പൊതുപ്രവർത്തനത്തിൽ നിന്നും വിലക്കിയപ്പോൾ, ബ്ലാക്ക് കമ്മ്യൂണിറ്റി പ്രോഗ്രാമിന്റെ ചുമതല കൂടി മാംഫെലക്ക് ഏറ്റെടുക്കേണ്ടി വന്നു. 1976 ൽ തീവ്രവാദ നിരോധന നിയമമനുസരിച്ച് മാംഫെലയുടെ പൊതുപ്രവർത്തനം സർക്കാർ നിരോധിച്ചു. പുതുതായി നടപ്പിൽ വരുത്തിയ ഈ നിയമം വഴി തടഞ്ഞുവെക്കപ്പെടുന്ന ആദ്യത്തെ ആളായിരുന്നു മാംഫെല റാഫേൽ.[14]

ഔദ്യോഗിക ജീവിതം[തിരുത്തുക]

പൊതുപ്രവർത്തനത്തോടൊപ്പം പഠനവും തുടർന്നുകൊണ്ടു പോയ മാംഫെല കേപ്ടൗൺ സർവ്വകലാശാലയിൽ നിന്നും സോഷ്യൽ ആന്ത്രപോളജിയിൽ പി.എച്ച്.ഡി കരസ്ഥമാക്കി.[15] 1986 ൽ കേപ്ടൗൺ സർവ്വകലാശാലയിൽ ജോലിക്കായി പ്രവേശിക്കുകയും, 1991 സർവ്വകലാശാലയുടെ ഉപ വൈസ് ചാൻസലറായി നിയമിതയാവുകയും ചെയ്തു. സെപ്തംബർ 1996 ൽ മാംഫെല കേപ്ടൗൺ സർവ്വകലാശാലയുടെ വൈസ് ചാൻസിലറായി ചുമതലയേറ്റെടുത്തു.[16] ദക്ഷിണാഫ്രിക്കയിലെ ഏതെങ്കിലും ഒരു സർവ്വകലാശാലയിൽ ഇത്തരമൊരു സ്ഥാനമേറ്റെടുക്കുന്ന ആദ്യത്തെ കറുത്ത വർഗ്ഗക്കാരി വനിതയായിരുന്നു മാംഫെല.[17]

2000 ൽ മാംഫെല ലോകബാങ്കിന്റെ നാലു ഡിയറക്ടർമാരിലൊരാളായി നിയമിതയായി.[18][19] ലോകബാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങളുടെ അമരക്കാരിലൊരാൾ കൂടിയായിരുന്നു മാംഫെല. വിദേശകാര്യവിഭാഗത്തിന്റെ വൈസ്-പ്രസിഡന്റ് സ്ഥാനം കൂടി മാംഫെല വഹിച്ചിരുന്നു. ഇത്തരം ഒരു സ്ഥാനത്തെത്തുന്ന ആദ്യത്തെ ദക്ഷിണാഫ്രിക്കക്കാരി കൂടിയായിരുന്നു മാംഫെല റാഫേൽ.

അഗാംഗ്[തിരുത്തുക]

2013 ജനുവരിയിൽ മാംഫെല രാഷ്ട്രീയ ജീവിതത്തിലേക്ക് തിരിച്ചുവരികയാണെന്ന് പ്രഖ്യാപിച്ചു. 2013 ഫെബ്രുവരി 18 ന് അഗാംഗ് എന്നൊരു പുതിയ രാഷ്ട്രീയപാർട്ടി അവർ പ്രഖ്യാപിച്ചു.[20] ദക്ഷിണാഫ്രിക്കൻ കോൺഗ്രസ്സ് പാർട്ടിക്ക് ഒരു വെല്ലുവിളിയായി അടുത്ത് തിരഞ്ഞെടുപ്പിൽ പുതിയ പാർട്ടി മത്സരിക്കാനുണ്ടാവുമെന്ന് മാംഫെല സൂചിപ്പിച്ചു.[21] സ്റ്റീവ് ബികോയുടെ പേരുപയോഗിച്ച് പുതിയ രാഷ്ട്രീയപാർട്ടി പ്രചാരണം നടത്തുന്നതിനെതിരേ ചില വിമർശനങ്ങൾ ഉയർന്നിരുന്നു.[22]

അവലംബം[തിരുത്തുക]

 • മാംഫെല, റാഫേൽ (1999). എക്രോസ്സ് ബൗണ്ടറീസ്. ദ ഫെമിനിസ്റ്റ് പ്രസ്സ്. ISBN 978-1558611665.
 • ജൂഡിത്ത്, ഹാർലാൻ (2000). മാംഫെല റാഫേൽ, ചലഞ്ചിംഗ് അപ്പാർത്തീഡ് ഇൻ സൗത്ത് ആഫ്രിക്ക. ദ ഫെമിനിസ്റ്റ് പ്രസ്സ്. ISBN 978-1558612273.
 1. "മാംഫെല റാഫേൽ ടു ദ റെസ്ക്യൂ". ഡെയിലി മാവെറിക്ക്. 28-ജനുവരി-2013. Archived from the original on 2013-12-10. Retrieved 10-ഡിസംബർ-2013. {{cite web}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
 2. ലിഡിയ, പോൾഗ്രീൻ (18-ഫെബ്രുവരി-2013). "ആന്റി അപ്പാർത്തീഡ് ലീഡർ ഫോംസ് എ ന്യൂ പാർട്ടി ഇൻ സൗത്ത്ആഫ്രിക്ക". Archived from the original on 2014-08-12. Retrieved 10-ഡിസംബർ-2013. {{cite web}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
 3. "ഡോക്ടർ.മാംഫെല അലെത്ത റാഫേൽ". സൗത്ത് ആഫ്രിക്കൻ ഹിസ്റ്ററി. Archived from the original on 2013-12-11. Retrieved 11-ഡിസംബർ-2013. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
 4. മാംഫെല റാഫേൽ, ചലഞ്ചിംഗ് അപ്പാർത്തീഡ് ഇൻ സൗത്ത് ആഫ്രിക്ക - ജൂഡിത്ത് ഹാർലാൻ പുറം 24
 5. എക്രോസ്സ് ബൗണ്ടറീസ് - മാംഫെല റാഫേൽ പുറം 38
 6. മാംഫെല റാഫേൽ, ചലഞ്ചിംഗ് അപ്പാർത്തീഡ് ഇൻ സൗത്ത് ആഫ്രിക്ക - ജൂഡിത്ത് ഹാർലാൻ പുറം 44
 7. എക്രോസ്സ് ബൗണ്ടറീസ് - മാംഫെല റാഫേൽ പുറം 52
 8. എക്രോസ്സ് ബൗണ്ടറീസ് - മാംഫെല റാഫേൽ പുറം 85
 9. എക്രോസ്സ് ബൗണ്ടറീസ് - മാംഫെല റാഫേൽ പുറം 57
 10. മാംഫെല റാഫേൽ, ചലഞ്ചിംഗ് അപ്പാർത്തീഡ് ഇൻ സൗത്ത് ആഫ്രിക്ക - ജൂഡിത്ത് ഹാർലാൻ പുറം 47
 11. എക്രോസ്സ് ബൗണ്ടറീസ് - മാംഫെല റാഫേൽ പുറം 59
 12. എക്രോസ്സ് ബൗണ്ടറീസ് - മാംഫെല റാഫേൽ പുറം 88
 13. എക്രോസ്സ് ബൗണ്ടറീസ് - മാംഫെല റാഫേൽ പുറം 97
 14. എക്രോസ്സ് ബൗണ്ടറീസ് - മാംഫെല റാഫേൽ പുറം 111
 15. "മാംഫെല റാഫേൽ". അഗാംഗ്. Archived from the original on 2013-12-12. Retrieved 12-ഡിസംബർ-2013. {{cite web}}: Check date values in: |accessdate= (help)
 16. "മാംഫെല റാഫേൽ". സൗത്ത് ആഫ്രിക്കൻ ഹിസ്റ്ററി. Archived from the original on 2013-12-11. Retrieved 12-ഡിസംബർ-2013. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
 17. "മാംഫെല അലെട്ട റാഫേൽ". ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സ്റ്റഡീസ്. Archived from the original on 2013-12-12. Retrieved 12-ഡിസംബർ-2013. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
 18. "100 വേൾഡ് ക്ലാസ്സ് സൗത്ത് ആഫ്രിക്കൻസ്-മാംഫെല റാഫേൽ". സിറ്റി പ്രസ്സ്. 11-ജൂലൈ-2013. Archived from the original on 2013-12-12. Retrieved 12-ഡിസംബർ-2013. {{cite web}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
 19. തിമൂ‍ർ, മൂൺ (23-ജൂൺ-2013). "എക്സ് വേൾഡ് ബാങ്ക് ഡയറക്ടർ മാംഫെല റാഫേൽ ഫോംസ് എ പൊളിറ്റിക്കൽ പാർട്ടി ഇൻ സൗത്ത്ആഫ്രിക്ക". Archived from the original on 2013-12-12. Retrieved 12-ഡിസംബർ-2013. {{cite web}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
 20. "അഗാംഗ്സ". അഗാംഗ്സ ഔദ്യോഗിക വെബ് വിലാസം. Archived from the original on 2013-12-12. Retrieved 11-ഡിസംബർ-2013. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
 21. "സൗത്ത് ആഫ്രിക്ക, ജോയിൻ മൈ അഗാംഗ്". ദ ഇക്കണോമിസ്റ്റ്. 23-ഫെബ്രുവരി-2013. Archived from the original on 2013-12-12. Retrieved 11-ഡിസംബർ-2013. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
 22. "ബികോ വുഡ് നോട്ട് വോട്ട് ഫോർ റാഫേൽ". മെയിൽ ഗാർഡിയൻ. 15-മാർച്ച്-2013. Archived from the original on 2013-12-12. Retrieved 11-ഡിസംബർ-2013. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=മാംഫെല_റാഫേൽ&oldid=3970860" എന്ന താളിൽനിന്ന് ശേഖരിച്ചത്