മംഗളൂരു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മാംഗളൂർ‍ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


മംഗലാപുരം
Skyline of മംഗലാപുരം, India
India-locator-map-blank.svg
Red pog.svg
മംഗലാപുരം
12°52′N 74°53′E / 12.87°N 74.88°E / 12.87; 74.88
ഭൂമിശാസ്ത്ര പ്രാധാന്യം മഹാനഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം കർണാടക
ജില്ല ദക്ഷിണ കന്നട
ഭരണസ്ഥാപനങ്ങൾ കോർപ്പറേഷൻ
മെയർ
ഡെപ്യൂട്ടി മേയർ
ഗണേഷ് ഹൊസബെട്ടു
ഷക്കീല കാവ
വിസ്തീർണ്ണം 111.18ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 398,745
ജനസാന്ദ്രത 3586.5/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
575001
++91 824
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കർണാടക സംസ്ഥാനത്തെ ഒരു പ്രധാന തുറമുഖ നഗരമാണ്‌ മംഗളൂരു[1] അഥവാ മംഗലാപുരം,മംഗലൂർ (IPA:\ˈmaŋ-gə-ˌlȯr\; Kannada: ಮಂಗಳೂರು, Mangalūru; Tulu: Kudla, ಕುಡ್ಲ; Konkani: Kodial, ಕೊಡಿಯಾಲ್; Beary: Maikala, ಮೈಕಲ) About this soundpronunciation .ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്ത് അറബിക്കടലിന്റെ തീരത്തായിട്ടാണ്‌ ഈ നഗരം സ്ഥിതി ചെയ്യുന്നത്.

ദക്ഷിണ കന്നട ജില്ലയുടെ ആസ്ഥാനമായ ഈ നഗരത്തിലാണ്‌ ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിലൊന്ന് സ്ഥിതിചെയ്യുന്നത്. ചരക്ക് കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യയിൽ ഒമ്പതാം സ്ഥാനമാണ്‌ ഈ തുറമുഖത്തിനുള്ളത്[2]. ഇന്ത്യയിലെ കാപ്പി, കശുവണ്ടി വാണിജ്യത്തിന്റെ 75 ശതമാനവും മംഗലാപുരത്താണ്‌ നടക്കുന്നത്[2][3].

ഗുരുപുര നദിയിലേക്ക് ഇംഗ്ലീഷ് യുദ്ധക്കപ്പലുകൾ പ്രവേശിക്കുന്നത് തടയുന്നതിനായി ടിപ്പുസുൽത്താൻ 1784 ൽ നിർമ്മിച്ച സുൽത്താൻ ബത്തേരി.[4][5]

അന്താരാഷ്ട്ര നിലവാരമുള്ള മംഗലാപുരത്തെ ആരോഗ്യ കേന്ദ്രങ്ങൾ ലോകപ്രശസ്തമാണ്. നിരവധി മെഡിക്കൽ കോളേജുകൾ നഗരത്തിൽ സ്ഥിതി ചെയ്യുന്നു. ദക്ഷിണേന്ത്യയുടെ ആരോഗ്യ തലസ്ഥാനമായി നഗരത്തെ വിശേഷിപ്പിക്കാം. നിരവധി യൂണിവേഴ്സിറ്റികളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. നിരവധി സെലിബ്രറ്റികളെ ഇന്ത്യക്ക് സംഭാവന ചെയ്ത നഗരം കൂടിയാണ് മംഗലാപുരം.

അവലംബം[തിരുത്തുക]

  1. http://www.hindu.com/2005/12/19/stories/2005121916120100.htm
  2. 2.0 2.1 http://www.ellisonroberts.co.uk/files/ellison/EXPLORE%20KARNATAKA.pdf
  3. AIR FM Gold Radio, Delhi (Broadcasted at 18:15 on April 10, 2008)
  4. "Worst-Case Scenario". The Times of India. 30 November 2006. ശേഖരിച്ചത് 2008-08-25.
  5. Kunal Bhatia (26 February 2008). "Mangalore: Of cultural institutions, tiles and religious spots". Mumbai Mirror. ശേഖരിച്ചത് 2008-08-25.


"https://ml.wikipedia.org/w/index.php?title=മംഗളൂരു&oldid=2879474" എന്ന താളിൽനിന്ന് ശേഖരിച്ചത്