മഹ്‌റൂഫുൽ ഖർഹി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇമാം അബൂ ഹനീഫ തങ്ങളുടെ ശിഷ്യനായ ഇമാം ദാവൂദുത്താഈ തങ്ങളുടെ ശിഷ്യനാണ് മഹാനായ മഹ്‌റൂഫുൽ ഖർഹി തങ്ങൾ, തങ്ങൾ ക്രിസ്ത്യാനി ആയിരുന്നു, പിന്നീട് ബാഗ്ദാദിലെ ഖുതുബുകളെ നിയന്ത്രിക്കുന്ന വലിയ പദവിയിലേക്ക് അല്ലാഹു ഇവരെ ഉയർത്തി.

ഇവരെ കുറിച്ചാണ് മഹാനായ നുസൈനുബ്നുൽ അൻസ്വാരി തങ്ങൾ (റ) പറഞ്ഞത്: അന്ത്യനാൾ സംഭവിക്കുന്നതായി ഞാൻ സ്വപ്നം കണ്ടു. അപ്പോൾ അർശിന്റെ താഴെ ഒരാൾ എല്ലാം അവഗണിച്ചു നിൽക്കുന്നുണ്ടായിരുന്നു. മലക്കുകളോട് അല്ലാഹു അയാളെ സംബന്ധിച്ച് പറയുന്നു: ഇത് *മഅ്റൂഫുൽ ഖർഖി(റ)* യാണ്. എന്നോടുള്ള സ്നേഹത്തിന്റെ ലഹരിയിൽ എല്ലാം മറന്ന് നിൽക്കുകയാണ്. എന്നെ കാണൽ കൊണ്ടല്ലാതെ അവരുടെ സ്വബോധം തെളിയുകയില്ല” (രിസാലത്തുൽ ഖുശൈരിയ്യ).

മഹ്‌റൂഫുൽ ഖർഹി തങ്ങളുടെ ശിഷ്യനും ഖലീഫയുമാണ് ജുനൈദുൽ ബാഗ്ദാദി തങ്ങളുടെ അമ്മാവനും ഉസ്താദുമായ മഹാനായ സ്സരീഹു സ്സഖ്ത്തി തങ്ങൾ. ഹിജ്റ 330 ൽ വഫാത്തായ  عَبْد الله ابْن المحاملي (ഇമാം മഹാമിലി തങ്ങൾ) രേഖപ്പെടുത്തുന്നു "70 വർഷമായിട്ട് എനിക്ക് *മഹ്റൂഫുൽ ഖർഖി (റ)* വിൻറ്റെ ഖബറിടം എനിക്കറിയാം മഹാനവർകളുടെ ഖബർ ശരീഫിലേക്ക് ഏതെങ്കിലും പ്രയാസമുള്ളവർ പോയാൽ അദ്ദേഹത്തിൻ റ്റെ എല്ലാ ബുദ്ധിമുട്ടുകളും അവിടന്ന് പരിഹരിക്കപ്പെടുമായിരുന്നു"

മഹാനായ സ്സരീഹു സ്സഖ്ത്തി തങ്ങൾ (ജുനൈദുൽ ബാഗ്ദാദി തങ്ങളുടെ ഉസ്താദ്) പറയുന്നു.എനിക്ക് കിട്ടിയ സ്ഥാനങ്ങൾ എല്ലാം മഹാനായ മഹ്‌റൂഫുൽ ഖർഹി തങ്ങൾ നൽകിയ സദഖയാണ്. ഒരിക്കൽ പെരുന്നാൾ ദിനത്തിൽ മഹാനായ ഗുരു മഹ്‌റൂഫുൽ ഖർഹി തങ്ങൾ തെരുവിൽ കാരക്ക വിൽക്കുന്നതായി കണ്ടു, കാരണം അന്വേഷിച്ചുകൊണ്ടു ഞാൻ മഹാനവർകളുടെ അരികിൽ ചെന്നു. മഹാനായ ഗുരു പറഞ്ഞു - കൊറച്ചു പുത്തനുടുപ്പിട്ട  കുട്ടികൾക്കിടയിൽ ഞാൻ ഒരു ബാലനെ കാണാൻ ഇടയായി, അവന്റെ ഡ്രസ്സ്‌ നന്നേ  മുഷിഞ്ഞിരിന്നു, കാര്യം അന്വേഷിച്ചപ്പോൾ അവനൊരു യതീം ആണെന്ന് മനസ്സിലായി, എന്റെ കയ്യിൽ കുറച്ചു കാരക്കയല്ലാതെ പണമൊന്നും ഇല്ലായിരുന്നു, അപ്പോൾ ഇത് വിറ്റു അവനൊരു പുത്തൻ ഉടുപ്പ് വാങ്ങിക്കാം എന്ന് കരുതി.

ഇത് കേട്ടയുടനെ ഞാൻ പോയി ഒരു പുത്തൻ ഉടുപ്പ് വാങ്ങി മഹ്‌റൂഫുൽ ഖർഹി തങ്ങളുടെ കൈവശം ഏല്പിച്ചു, തങ്ങൾ അവിടുന്ന് എന്നെ അനുഗ്രഹിച്ചു അതിൽ പിന്നെ എന്റെ അവസ്ഥ മാറി, ഒരു പ്രകാശം എന്നിൽ സന്നിവേശിക്കപ്പെടുന്നതായി എനിക്ക് തോന്നി...

(മസ്സാലിക്ക് അസ്സാലിക്കീൻ, vol 1, പേജ് 287.)

സ്സരീഹ് സ്സഖ്ത്തി തങ്ങൾ പറയുന്നു. "എനിക്ക് എന്തെങ്കിലും പ്രശ്നം വരുമ്പോൾ ഞാൻ പറയും. അല്ലാഹുവേ മഹ്‌റൂഫുൽ ഖർഹി തങ്ങളെക്കൊണ്ട് എന്നെ സഹായിക്കേണമേ..., എന്റെ എല്ലാ പ്രശനങ്ങളും ഉടൻ പരിഹരിക്കപ്പെടും.

ഒരിക്കൽ മഹ്‌റൂഫുൽ ഖർഹി തങ്ങൾ, അവിടുന്ന് ഓതുന്ന ഖുർആനും നിസ്കരിക്കുന്ന മുസല്ലയും ഒരു സ്ഥലത്തു അദബോടെ വെച്ചു ടൈഗ്രീസ് നദിയിൽ വുളൂ എടുക്കാൻ പോയി (ഇന്നത്തെ പോലെ പ്രിന്റഡ് ഖുർആൻ വാങ്ങിക്കാൻ ലഭിക്കാത്ത കാലം). വുളു ചെയ്തു തിരിച്ചു വന്നപ്പോൾ ഒരു വൃദ്ധ രണ്ടും എടുത്തു പോകുന്നത് കണ്ടു മഹ്‌റൂഫുൽ ഖർഹി തങ്ങൾ അവരെ പിന്തുടർന്നു അവരെ തടഞ്ഞു ചോദിച്ചു.

"വീട്ടിൽ ഖുർആൻ ഓതപ്പെടുന്നവരുണ്ടോ..."

വൃദ്ധ "ഇല്ല" എന്ന് മറുപടി നൽകി.

"എങ്കിൽ ആ ഖുർആൻ തിരിച്ചു നൽകിയാലും."

വൃദ്ധ മുസ്സല്ലയടക്കം മഹ്‌റൂഫുൽ ഖർഹി തങ്ങളെ ഏല്പിച്ചു, അപ്പോൾ മഹ്‌റൂഫുൽ ഖർഹി തങ്ങൾ അത് നിരസിച്ചുകൊണ്ടു പറഞ്ഞു

"മുസല്ല ഞാൻ നിങ്ങൾക്ക് പൊരുത്തപ്പെട്ടു തന്നിരിക്കുന്നു."

വൃദ്ധ അതുമായി നടന്നകന്നു...

(തദ്കിറത്തുൽ ഔലിയ - പേജ് 211)

ഒരിക്കൽ മഹാനായ മഹ്‌റൂഫുൽ ഖർഹി തങ്ങളും ശിഷ്യന്മാരും നടക്കുമ്പോൾ ടൈഗ്രീസ് നദിക്കരയിൽ കൊറേ യുവാക്കൾ വെള്ളമടിച്ചു പാട്ടുപാടി ആർത്തുല്ലസിക്കുന്നത് കണ്ടു. അപ്പോൾ മഹ്‌റൂഫുൽ ഖർഹി തങ്ങളുടെ ശിഷ്യൻ പറഞ്ഞു. "യാ ശൈഖ്, അവരെ വെള്ളത്തിൽ മുക്കിത്താഴ്ത്തി നശിപ്പിക്കാൻ ദുആ ചെയ്യൂ, ഈ സമൂഹം അവരിൽ നിന്നും രക്ഷപ്പെടട്ടെ..."

ഉസ്താദ് അവരോടു പറഞ്ഞു

"എല്ലാരും കൈകൾ ആകാശത്തേക്ക് ഉയർത്തുക."

എന്നിട്ട് അവിടുന്ന് ദുആ ചെയ്തു.

"അല്ലാഹുവേ... ഇഹ ലോകത്ത് അവർക്ക് നീ സന്തോഷം നൽകിയപോല ആഹിറത്തിലും അവരെ നീ സന്തോഷിപ്പിക്കണെ..."

ശിഷ്യൻ ചോദിച്ചു "എന്താണ് ഇതിനർത്ഥം"

മഹ്‌റൂഫുൽ ഖർഹി തങ്ങൾ പറഞ്ഞു "നിങ്ങൾക്ക് മനസ്സിലായികൊള്ളും"

ഉടനെ യുവാക്കൾ കരഞ്ഞു കൊണ്ടു മഹ്‌റൂഫുൽ ഖർഹി തങ്ങളുടെ കാലിൽ വീണു മാപ്പ് പറഞ്ഞു അല്ലാഹുവിനോട് തൗബ ചെയ്തു മടങ്ങി.

മഹ്‌റൂഫുൽ ഖർഹി തങ്ങൾ ശിഷ്യനോട് പറഞ്ഞു.

"ആരും വിഷമിക്കാതെ നിങ്ങളുടെ മനസ്സ് സംതൃപ്തി ആയില്ലേ..."

(തദ്കിറത്തുൽ ഔലിയ പേജ് - 210)

എടങ്ങേറുകൾക്കിടയിൽ ആശ്വാസത്തിന്റെ തുരുത്താണ് മഹാനായ മഹ്‌റൂഫുൽ ഖർഹി തങ്ങൾ, അവരുടെ നാമം മനസ്സിൽ പതിയട്ടെ...


"https://ml.wikipedia.org/w/index.php?title=മഹ്‌റൂഫുൽ_ഖർഹി&oldid=3116033" എന്ന താളിൽനിന്ന് ശേഖരിച്ചത്