മഹ്‌മൂദ് ദർവീഷ്
മഹ്‌മൂദ് ദാർവീഷ് محمود درويش | |
---|---|
തൊഴിൽ | Poet and writer |
ദേശീയത | Palestinian |
Period | 1964-2008 |
Genre | Poetry |
ഒരു ഫലസ്തീനിയൻ കവിയും ഗ്രന്ഥകാരനുമാണ് മഹ്‌മൂദ് ദർവീഷ്. ഫലസ്തീന്റെ ദേശീയ കവിയായി പരിഗണിക്കപ്പെടുന്ന ദാർവീഷ്[1] തന്റെ സാഹിത്യ സംഭാവനകൾക്ക് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഏഥൻ നഷ്ടം, ജനനം, ഉയിർത്തെഴുന്നേല്പ്,വിപ്രവാസം,ജന്മഗേഹം നഷ്ടപ്പെട്ടവരുടെ മനോവ്യഥ തുടങ്ങിയവയുടെ രൂപകമായിട്ടാണ് ദാർവീഷിന്റെ സൃഷ്ടികളിൽ ഫലസ്തീൻ കടന്നുവരുന്നത്.[2][3]
ജീവിതരേഖ
[തിരുത്തുക]പശ്ചിമ ഖലീലിയിലുള്ള അൽ-ബിർവ ഗ്രാമത്തിലാണ് ദർവീഷിന്റെ ജനനം. സാലിമിന്റെയും ഹുറയ്യ ദർവീഷിന്റെയും രണ്ടാമത്തെ മകനായിരുന്നു ദർവീഷ്. അച്ഛൻ ഒരു മുസ്ലിം ഭൂവുടമയായിരുന്നു. അമ്മ നിരക്ഷരയായിരുന്നു. ദർവീഷിനെ വായന പഠിപ്പിച്ചത് മുത്തഛനാണ്. ഇസ്രയേൽ സംസ്ഥാനം രൂപവത്കരിക്കപെട്ടതോടെ ദർവീഷിന്റെ കുടുംബം ലബനാനിലെ ജെസ്സിനിലേക്കും പിന്നീട് ദമൂറിലേക്കും പാലായനം ചെയ്തു. ഒരു വർഷത്തിനു ശേഷം അവർ തിരിച്ചു വരികയും ഇസ്രയേലിന്റെ ഭാഗമായ ആകറിലെ ദാറുൽ അസദിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. ജദീദിയിൽ നിന്ന് രണ്ട് കിലോമീറ്റർ വടക്കുമാറി കഫ്‌ർ യാസിഫിലുള്ള ഹൈസ്കൂളിലാണ് ദർവീഷ് പഠിച്ചത്. പിന്നീട് അദ്ദേഹം ഹൈഫയിലേക്ക് താമസം മാറി. ദർവീഷിന്റെ ആദ്യ കവിതാ പുസ്തകം അസാഫിൽ ബിലാ അജിനിഹാ അഥവാ 'ചിറകൊടിഞ്ഞ കുരുവി' അദ്ദേഹത്തിന്റെ പത്തൊമ്പതാം വയസ്സിലാണ് പുറത്തുവരുന്നത്. 1970 ൽ ദർവീഷ് ഇസ്രയേൽ വിടുകയും റഷ്യയിലേക്ക് പഠനത്തിനായി പോകുകയും ചെയ്തു. ഒരു വർഷം മോസ്കോ സർവകലാശാലയിൽ പഠിച്ചതിനു് ശേഷം അദ്ദേഹം ഈജിപ്തിലേക്കും അവിടുന്ന് ലബനോനിലേക്കും പോയി. 1973 ൽ ദർവീഷ് പി.എൽ.ഒ.യിൽ ചേർന്നതോടെ അദ്ദേഹത്തിന് ഇസ്രയേലിൽ പുനഃപ്രവേശനം തടയപ്പെട്ടു. 1995 അദ്ദേഹത്തിന്റെ സഹപ്രവർത്തക എമിലി ഹബീബിയുടെ ശവസ്കാരചടങ്ങിനായി ഇസ്രയേലിലേക്ക് മടങ്ങിയ ദർവീഷിന് നാലു ദിവസം അവിടെ തങ്ങുന്നതിന് അനുമതി നൽകുകയുണ്ടായി. 1995 ൽ ദർവീഷിന് ഇസ്രയേലിലെ റാമല്ലയിൽ സ്ഥിരതാമസമാക്കാൻ അനുമതി ലഭിച്ചങ്കിലും അവിടുത്തെ താമസം അദ്ദേഹത്തിനു വിപ്രവാസ ജീവിതമായി അനുഭവപ്പെട്ടതിനാൽ വെസ്റ്റു ബാങ്കിനെ തന്റെ സ്വദേശമായി കാണുകയുണ്ടായില്ല എന്നും അദ്ദേഹം പറയുകയുണ്ടായി.തീർച്ചയായും അദ്ദേഹത്തിന്റെ വാക്കുകൾ ഇന്നും മായാതെ മറയാതെ നിൽക്കുന്നു.
അവലംബം
[തിരുത്തുക]അധിക വായനയ്ക്ക്
[തിരുത്തുക]