മഹുവ മൊയ്ത്ര
മഹുവ മൊയ്ത്ര | |
---|---|
മണ്ഡലം | Krishnanagar (Lok Sabha constituency) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കൊൽക്കത്ത, പശ്ചിമ ബംഗാൾ | മേയ് 5, 1975
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | തൃണമൂൽ കോൺഗ്രസ് |
ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകയും പതിനേഴാം ലോക്സഭയിൽ പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിൽ നിന്നുള്ള പാർലമെന്റ് അംഗവുമാണ് മഹുവ മൊയ്ത്ര (ജനനം: 5 മെയ് 1975) [1]. അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസ് (എ ഐ ടി സി) പാർട്ടി സ്ഥാനാർത്ഥിയായി 2019 ലെ ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിൽ അവർ മത്സരിച്ച് വിജയിച്ചു [2].
വിദ്യാഭ്യാസം
[തിരുത്തുക]കൊൽക്കത്തയിലെ സ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മഹുവ മൊയ്ത്ര അമേരിക്കയിലെ മസാച്യുസെറ്റ്സിലെ സൗത്ത് ഹാഡ്‌ലിയിലെ മൗണ്ട് ഹോളിയോക്ക് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ബിരുദം നേടി.
കരിയർ
[തിരുത്തുക]ജെ പി മോർഗൻ ചേസിന്റെ നിക്ഷേപ ബാങ്കറായി ന്യൂയോർക്ക് സിറ്റിയിലും ലണ്ടനിലും മൊയ്‌ത്ര പ്രവർത്തിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനായി 2009 ൽ ലണ്ടനിലെ ജെ പി മോർഗൻ ചേസിൽ വൈസ് പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ചു. തുടർന്ന്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ യുവജന വിഭാഗമായ ഇന്ത്യൻ യൂത്ത് കോൺഗ്രസിൽ ചേർന്നു, അവിടെ "ആം അഡ്മി കാ സിപാഹി" എന്ന പദ്ധതിയിൽ രാഹുൽ ഗാന്ധിയുടെ വിശ്വസ്തരിൽ ഒരാളായിരുന്നു. 2010 ൽ അവർ അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസ് പാർട്ടിയിലേക്ക് മാറി. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ കരിംപൂർ നിയോജകമണ്ഡലത്തിൽ നിന്ന് 2016 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അവർ തിരഞ്ഞെടുക്കപ്പെട്ടു. 2019 ൽ പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിൽ നിന്ന് പതിനേഴാമത് ലോക്സഭയിലേക്ക് പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു
സ്വകാര്യ ജീവിതം
[തിരുത്തുക]ഒരു ബംഗാളി ഹിന്ദു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച മൊയ്ത്ര ഡെന്മാർക്ക് സ്വദേശിയായ ഫൈനാൻസർ ലാർസ് ബ്രോർസനുമായി വിവാഹബന്ധത്തിൽ ഏർപ്പെട്ടിരുന്നു എങ്കിലും ഇപ്പോൾ വിവാഹ മോചിതയാണ്.
അവലംബം
[തിരുത്തുക]- ↑ "മഹുവ മൊയ്ത്ര -". www.indianexpress.com.
- ↑ "മഹുവ മൊയ്ത്ര -". www.myneta.info.