മഹാൻകോശ്
പഞ്ചാബി ഭാഷയിലുള്ള ഒരു വിജ്ഞാനകോശമാണ് മഹാൻകോശ് (ഹിന്ദി : महानकोश പഞ്ചാബി ਮਹਾਨ ਕੋਸ਼ ) ഗുരു ശബദ് രത്നാകർ മഹാൻ കോശ് എന്നാണ് ഇതിന്റെ പൂർണ്ണനാമം.
ഭായി കഹ്ന് സിങ് നാഭയാണ് ഈ ഗ്രന്ഥം രചിച്ചത്. പഞ്ചാബി ഭാഷയിലെ ആദ്യത്തെ വിജ്ഞാനകോശമായിട്ടാണ് ഇത് പരിഗണിക്കുന്നത്. [1]
നിഘണ്ടു
[തിരുത്തുക]ഗുരുമുഖി അക്ഷരമാല ക്രമത്തിൽ 64, 263 കുറിപ്പുകൾ ഈ വിജ്ഞാനകോശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സിഖ് ധർമ്മസംഹിതയിലെ ചരിത്രപരവും മതപരവുമായ നിബന്ധനകളാണ് ഇവയിൽ അടങ്ങിയിരിക്കുന്നത്.[2] ഓരോ കുറിപ്പുകളും പദാനുപദമായാണ് ചേർത്തിരിക്കുന്നത്. വ്യത്യസ്ത അർത്ഥങ്ങൾ വിവിധ പ്രദേശങ്ങളിൽ അതിന്റെ ഉപയോഗക്രമം, കാലാവധി എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്.[2] നാല് വാള്യങ്ങളായി 1930 ഏപ്രിൽ 13നാണ് ഇത് ആദ്യം പുറത്തിറങ്ങിയത്. പിന്നീട് ദി ലാംഗ്വേജ് ഡിപ്പാർട്‌മെന്റ് ഓഫ് പഞ്ചാബ് ഇത് ഒരു വാള്യമായി പുറത്തിറക്കി. ഏറ്റവും പരിഷ്‌കരിച്ച മഹാൻകോശിന്റെ പതിപ്പ് പുറത്തിറങ്ങിയത് 1981ലാണ്.[2]
ഇംഗ്ലീഷിൽ
[തിരുത്തുക]പട്ട്യാലയിലെ പഞ്ചാബ് സർവ്വകലാശാല ഇത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. [3]
അവലംബം
[തിരുത്തുക]- ↑ Chilana, Rajwant Singh (2005-01-01). International bibliography of Sikh studies. シュプリンガー・ジャパン株式会社. pp. 2–. ISBN 978-1-4020-3043-7. Retrieved 26 March 2011.
- ↑ 2.0 2.1 2.2 Singh, Dharam (1995). Harbans Singh (ed.). The Encyclopedia of Sikhism (2nd ed.). Patiala: Punjabi University, Patiala.
- ↑ http://www.advancedcentrepunjabi.org/eos/