മഹാലക്ഷ്മി റേസ് കോഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മഹാലക്ഷ്മി റേസ് കോഴ്സ്
Bombay18.jpg
സ്ഥലംമഹാലക്ഷ്മി, മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
ഉടമസ്ഥതമഹാരാഷ്ട്ര സർക്കാർ
നടത്തിപ്പ്റോയൽ വെസ്റ്റേൺ ഇന്ത്യ ടർഫ് ക്ലബ്ബ്
തുറന്നത്1883

മുംബൈയിലെ മഹാലക്ഷ്മി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു കുതിരപ്പന്തയവേദിയാണ് മഹാലക്ഷ്മി റേസ് കോഴ്സ്. മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്ത് ഏകദേശം 225 ഏക്കർ (0.91 കിമീ 2, 0.352 ച മൈൽ) വിസ്തീർണ്ണത്തിൽ 2,400 മീറ്റർ (7,900 അടി) ചുറ്റളവുള്ളതാണ് ഈ ട്രാക്ക്. 1883-ൽ മഹാലക്ഷ്മി ഫ്ലാറ്റ് എന്നറിയപ്പെട്ടിരുന്ന ചതുപ്പുനിലത്ത് മെൽബണിലെ കോൾഫീൽഡ് റേസ് കോഴ്സിന്റെ മാതൃകയിൽ ആണ് ഇത് നിർമ്മിച്ചത്. സർ കുസുരോ എൻ വാഡിയയാണ് ഇതിന്റെ നിർമ്മാണച്ചെലവ് സംഭാവന ചെയ്തത്. ഇന്ന് ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഈ സ്ഥലം റോയൽ വെസ്റ്റേൺ ഇന്ത്യ ടർഫ് ക്ലബിനു പാട്ടത്തിന് നൽകിയിരിക്കുന്നു[1]. ഈ റേസ്കോഴ്സിലെ ഗ്രാൻഡ് സ്റ്റാൻഡ് (കാണികൾക്കായി നിർമ്മിച്ച പവലിയൻ) ഒരു നിർദ്ദിഷ്ട പൈതൃകഘടനയാണ്[2] ദക്ഷിണ മുംബൈയിൽ സിവിലിയൻ ഉപയോഗത്തിന് അനുമതിയുള്ള ഏക ഹെലിപാഡ് ഈ റേസ് കോഴ്സിലാണ് ഉള്ളത്.

ബ്രിട്ടീഷ് ഗായകൻ എഡ് ഷീറാൻ തന്റെ ആഗോളസംഗീതപര്യടനത്തിനെ ഭാഗമായി 2015 മാർച്ച് 1 ന് മഹാലക്ഷ്മി റേസ് കോഴ്സിൽ പരിപാടി അവതരിപ്പിച്ചിരുന്നു[3].

അവലംബം[തിരുത്തുക]

  1. "Archived copy". മൂലതാളിൽ നിന്നും 2013-06-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-07-12.CS1 maint: Archived copy as title (link)
  2. "The Mahalaxmi Race Course". Royal Western India Turf Club.
  3. https://www.meraevents.com/event/ed-sheeran-fly-music-festival
"https://ml.wikipedia.org/w/index.php?title=മഹാലക്ഷ്മി_റേസ്_കോഴ്സ്&oldid=3086735" എന്ന താളിൽനിന്ന് ശേഖരിച്ചത്