മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1999 ൽ മഹാരാഷ്ട്ര സർക്കാർ ഭീകരപ്രവർത്തനങ്ങളെയും സംഘടിത കുറ്റക്റൂത്യങ്ങളെയും നിയന്ത്രിയ്ക്കുന്നതിനു വേണ്ടി പാസ്സാക്കിയതാണ് ഈ നിയമം.[1] ഈ നിയമം ,ഉയർന്നപോലീസ് ഉദ്യോഗസ്ഥനു മുമ്പാകെ കൊടുക്കുന്ന കുറ്റാരോപിതന്റെ കുറ്റസമ്മതമൊഴി കോടതിയ്ക്കു തെളിവായി സ്വീകരിയ്ക്കാമെന്നു വ്യവസ്ഥ ചെയ്യുന്നു.മറ്റു കൂട്ടുപ്രതികളെ സംബന്ധിച്ച് നല്കുന്ന മൊഴിയും തെളിവിൽ സ്വീകരിയ്ക്കാമെന്നും ഈ നിയമം അനുശാസിയ്ക്കുന്നു. കൂടാതെ ആറുമാസക്കാലയളവിലേയ്ക്ക് മുൻകൂർ ജാമ്യം പ്രതിയ്ക്കു ലഭിയ്ക്കുകയില്ല എന്നതും ഈ പ്രത്യേക നിയമത്തിന്റെ വിശേഷതയാണ്.[2] 2013ലെ ഐ.പി.എൽ ഒത്തുകളി വിവാദത്തിൽപെട്ട കളിക്കാർക്കെതിരെ ഈ നിയപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അവലംബം[തിരുത്തുക]

  1. "Special: Lawyer Shrikant Bhat Control of Organised Crime Act". Rediff.com. ശേഖരിച്ചത് 2010-12-23.
  2. "MCOCA extended to Delhi". The Hindu. Jan 08, 2002. ശേഖരിച്ചത് 28 July 2012. Check date values in: |date= (help)

പുറം കണ്ണികൾ[തിരുത്തുക]