മഹാരാജ രഞ്ജിത് സിങ്ങിന്റെ സ്വർണസിംഹാസനം
ദൃശ്യരൂപം
'പഞ്ചാബ് സിംഹം എന്നറിയപ്പെടുന്ന സിഖ് സാമ്രാജ്യ സ്ഥാപകൻ മഹാരാജ രഞ്ജിത് സിങ്ങിന്റെ സ്വർണസിംഹാസനം ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട മറ്റൊരു അഭിമാന ചിഹ്നമാണ്. സാമ്രാജ്യത്തിന്റെ പ്രൗഢി മുഴുവൻ വിളിച്ചോതുന്ന സിംഹാസനത്തിന് എട്ടുവശങ്ങളുണ്ട്. ഓരോ വശത്തും സ്വർണത്താമരയിതളുകൾ കൊത്തിയിട്ടുണ്ട്. 1849 ൽ രണ്ടാം സിഖ് - ബ്രിട്ടിഷ് യുദ്ധത്തിൽ പഞ്ചാബ് തോറ്റപ്പോൾ സിംഹാസനം നാടു കടന്നു. ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട് മ്യൂസിയമാണ് ഇപ്പോൾ ഇതിന്റെ അവകാശി .