മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, തൃശ്ശൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തൃശ്ശൂർ ജില്ലയിലെ ഒരു പ്രധാന പോളിടെൿനിക്കാണ് മഹാരാജാസ് പോളിടെൿനിക് അഥവാ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്. തൃശ്ശൂർ നഗരത്തിന്റെ ഹൃദയ ഭാഗത്ത് തന്നെ ചെമ്പുക്കാവ് എന്ന സ്ഥലത്താ‍ണ് മഹാരാജാസ് പോളിടെൿനിക് സ്ഥിതി ചെയ്യുന്നത്. മഹാരാജാസ് പോളിടെൿനിക് കേരള സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസസ്ഥാപനമാണ്.[1]. ഇത് തൃശ്ശൂർ ജില്ലയിലെ നോഡൽ പോളിടെൿനിക്കാണ്.

സ്ഥാപന ചരിത്രം[തിരുത്തുക]

രണ്ടാം ലോക മഹായുദ്ധകാലത്ത് ഒരു യുദ്ധ പരിശീലന സ്ഥാപനമായിട്ടാണ് ഈ വിദ്യാഭ്യാസസ്ഥാപനം തുടങ്ങിയത്. പിന്നീട് 1946 ൽ ഇതിനെ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്ന് പേര് മാറ്റി. 1947-48 കാലഘട്ടത്തിൽ ഇവിടെ മൂന്ന് സാങ്കേതിക പഠന ശാഖകൾ തുടങ്ങി.

നിലവിലുള്ള സാങ്കേതിക പഠന ശാഖകൾ[തിരുത്തുക]

മുഴുനീള ശാഖകൾ (കാലയളവ് - മൂന്നു കൊല്ലം)[തിരുത്തുക]

എത്തിചേരാനുള്ള വഴി[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

മഹാരാജാസ് പോളിടെൿനിക്- ഔദ്യോഗികവെബ് സൈറ്റ്

കേരളത്തിലെ പോളിടെൿനിക്കുകളുടെ സമ്പൂർണ്ണ പട്ടിക

കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വിഭാഗം

അവലംബം[തിരുത്തുക]