മഹാമേദാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അഷ്ടവർഗ്ഗത്തിൽ ഉപയോഗിക്കുന്ന ഈ ഔഷധം പ്രധാനമായും ഹിമാലയത്തിൽ മാത്രം കണ്ടുവരുന്നവയാണ്‌. ഇതിന്റെ കിഴങ്ങാണ്‌ ഔഷധത്തിനുപയോഗിക്കുന്നത്. വള്ളിപോലെ പടർന്നു വളരുന്നവയാണ്‌ മേദ. വള്ളിക്ക് വെള്ള നിറമായിരിക്കും. കിഴങ്ങ് വെള്ളനിറത്തിൽ ഇഞ്ചിയുടെ ആകൃതിയിൽ കാണപ്പെടുന്നു. ശീതവീര്യം ആണ്‌ ഉള്ളത്.[1]

ഔഷധഗുണം[തിരുത്തുക]

ഇത് ശരീരത്തിനെ തടിപ്പിക്കുകയും മുലപ്പാലിന്റെ ഉത്പാദനം കുറയ്ക്കുകയും ചെയ്യും. കൂടാതെ പിത്തം വാതരക്തം, ജ്വരം എന്നിവയേയും കഫത്തേയും കുറയ്ക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 ഡോ.കെ.ആർ.രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികൾ എന്ന പുസ്തകത്തിൽ നിന്നും. താൾ 22. H&C Publishers, Thrissure.


"https://ml.wikipedia.org/w/index.php?title=മഹാമേദാ&oldid=1798086" എന്ന താളിൽനിന്ന് ശേഖരിച്ചത്