മഹാത്മാ ഗാന്ധി കാശി വിദ്യാപീഠ്
Kashi Vidyapith | |
മുൻ പേരു(കൾ) | Kashi Vidyapith |
---|---|
ആദർശസൂക്തം | IAST: Vidhya'mritamaśnute |
തരം | State University (Government) |
സ്ഥാപിതം | 1921 |
വൈസ്-ചാൻസലർ | Prof. T.N. Singh |
സ്ഥലം | Varanasi, Uttar Pradesh, India |
കായിക വിളിപ്പേര് | Vidyapith |
അഫിലിയേഷനുകൾ | UGC |
വെബ്‌സൈറ്റ് | www |
ഇന്ത്യയിലെ ഉത്തർപ്രദേശിലെ വാരണാസിയിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു സർവ്വകലാശാലയാണ് മഹാത്മാ ഗാന്ധി കാശി വിദ്യാപീഠ് (English: Mahatma Gandhi Kashi Vidyapith, Hindi: महात्मा गाँधी काशी विद्यापीठ ) 1921 ൽ കാശി വിദ്യാപിഠ് എന്ന പേരിലാണ് ഇത് സ്ഥാപിതമായത്. പിന്നീട് മഹാത്മാ ഗാന്ധി കാശി വിദ്യാപീഠ് എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. ഉത്തർപ്രദേശ് സർക്കാരിന്റെ നിയമനിർമ്മാണ സഭയുടെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. ആറ് ജില്ലകളിലായി 400 ലധികം അഫിലിയേറ്റഡ് കോളേജുകൾ സർവകലാശാലയിലുണ്ട്. ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലുമായി ലക്ഷക്കണക്കിന് വിദ്യാർത്ഥികളുള്ള ഉത്തർപ്രദേശിലെ ഏറ്റവും വലിയ സംസ്ഥാന സർവകലാശാലകളിൽ ഒന്നാണിത്. ആർട്സ്, അഗ്രികൾച്ചർ സയൻസ്, സയൻസ്, കൊമേഴ്‌സ്, ലോ, കമ്പ്യൂട്ടിംഗ്, മാനേജ്‌മെന്റ് എന്നിവയിൽ നിരവധി പ്രൊഫഷണൽ, അക്കാദമിക് കോഴ്‌സുകൾ ഇത് വാഗ്ദാനം ചെയ്യുന്നു.
നിർമ്മാണം
[തിരുത്തുക]സ്വാതന്ത്ര്യസമരത്തിന്റെ നിസ്സഹകരണ പ്രസ്ഥാനം ശക്തമായ 1921 ഫെബ്രുവരി 10ന് ബാബു ശിവ പ്രസാദ് ഗുപ്തയും ഭഗവാൻ ദാസും ചേർന്നാണ് വാരണാസിയിൽ സർവകലാശാല സ്ഥാപിച്ചത്. യഥാർത്ഥത്തിൽ കാശി വിദ്യാപീഠ് എന്ന് നാമകരണം ചെയ്യപ്പെട്ട ഈ സർവ്വകലാശാലയെ 1995 ൽ മഹാത്മാഗാന്ധി കാശി വിദ്യാപീഠ് എന്ന് പുനർനാമകരണം ചെയ്തു. മഹാത്മാഗാന്ധിയാണ് സർവ്വകലാശാല ഉദ്ഘാടനം ചെയ്തത്. [1] ഭഗവാൻ ദാസ് ആയിരുന്നു ആദ്യത്തെ വൈസ് ചാൻസലർ. മഹാത്മാഗാന്ധി, ലാല ലജ്പത് റായ്, ജമുന ലാൽ ബജാജ്, ജവഹർ ലാൽ നെഹ്‌റു, ബാബു ശിവ പ്രസാദ് ഗുപ്ത, ആചാര്യ നരേന്ദ്രദേവ്, കൃഷ്ണ കാന്ത് മാൽവിയ, പുരുഷോത്തം ദാസ് ടണ്ടൻ എന്നിവർ ആദ്യത്തെ മാനേജ്‌മെന്റ് ബോർഡ് അംഗങ്ങളായിരുന്നു.
അദ്ധ്യയനവിഭാഗം
[തിരുത്തുക]- അഗ്രികൾച്ചർ സയൻസ് ഫാക്കൽറ്റി
- സോഷ്യൽ വർക്ക് ഫാക്കൽറ്റി.
- കൊമേഴ്‌സ് & മാനേജ്‌മെന്റ് ഫാക്കൽറ്റി.
- വിദ്യാഭ്യാസ ഫാക്കൽറ്റി.
- നിയമ ഫാക്കൽറ്റി.
- സയൻസ് & ടെക്നോളജി ഫാക്കൽറ്റി.
- വിദ്യാർത്ഥി ക്ഷേമ വിഭാഗം.
- മദൻ മോഹൻ മാൽവിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിന്ദി ജേണലിസം.
- ഹ്യുമാനിറ്റീസ് ഫാക്കൽറ്റി.
- സോഷ്യൽ സയൻസസ് ഫാക്കൽറ്റി.
- ഇന്റർ ഡിസിപ്ലിനറി സ്റ്റഡീസ് ഫാക്കൽറ്റി.
ഹോസ്റ്റലുകൾ
[തിരുത്തുക]- ഡോ. സമ്പൂർണാനന്ദ് റിസർച്ച് ഹോസ്റ്റൽ
- ആചാര്യ നരേന്ദ്രദേവ് ഹോസ്റ്റൽ
- ലാൽ ബഹാദൂർ ശാസ്ത്രി ഹോസ്റ്റൽ
- ജെ.കെ. വനിതാ ഹോസ്റ്റൽ
പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ ":: MGKVP-Welcome to M.G.Kashi Vidyapith,Varanasi". Archived from the original on 2013-08-10. Retrieved 2020-10-02.