Jump to content

മഹാത്മാഗാന്ധി ഗവൺമെന്റ് ആർട്സ് കോളേജ്, മയ്യഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാഹി കോളജ്‌ എന്നും അറിയെടുന്ന മഹാത്മാഗാന്ധി ഗവൺമെന്റ് ആർട്‌സ് കോളജ്‌ മയ്യഴിയിലെ സർക്കാർ ഉടമസ്ഥതയിലുള്ള കോളേജാണ്. പുതുശ്ശേരി സർക്കാരിന്റെ കീഴിലുള്ള ഈ കോളേജ് പോണ്ടിച്ചേരി സർവ്വകലാശാലയോട് അഫിലിയേറ്റു ചെയ്തതാണ്.

കോളേജ് ലോഗോ
മഹാത്മാ ഗാന്ധി ഗവൺമെന്റ് ആർട്സ് കോളേജ് - ഒരു ദൃശ്യം

ചരിത്രം

[തിരുത്തുക]

1970ലാണ് മഹാത്മാഗാന്ധി ഗവ. കോളേജ് മയ്യഴിയിൽ പ്രവർത്തനം ആരംഭിക്കുന്നത്. അക്കാലത്തെ മയ്യഴി എം.എൽ.എ മയ്യഴി ഗാന്ധിയെന്ന് വിശേഷിപ്പിക്കപ്പെട്ട വിമോചനസമരനായകൻ ഐ.കെ.കുമാരനായിരുന്നു. മയ്യഴിയിൽ ഉപരിപഠനസൌകര്യം ഏർപ്പെടുത്തണമെന്ന അദ്ദേഹത്തിന്റെ അഭ്യർത്ഥനയെത്തുടർന്നാണ് മയ്യഴിയിൽ ഗാന്ധിജിയുടെ പേരിൽ കോളേജ് ആരംഭിക്കുന്നത്.

11 ഡിസംബർ 1970 ന് അന്നത്തെ പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ ബി.ഡി.ജട്ടി കോളേജ് ഉദ്ഘാടനം ചെയ്തു. തുടക്കത്തിൽ പ്രീഡിഗ്രി മാത്തമാറ്റിക്സ്, ബയോളജി, എക്കണോമിക്സ്‌ ഗ്രൂപ്പുകളാണ് ഉണ്ടായിരുന്നത്. ആദ്യത്തെ രണ്ടു വർഷം ജൂനിയർ കോളേജ് പദവിയിലായിരുന്നു. കാലിക്കറ്റ് സർവ്വകലാശാലയുടെ കീഴിലായിരുന്നു കോളേജ് അഫിലിയേറ്റ് ചെയ്തിരുന്നത്. 1985-ൽ പോണ്ടിച്ചേരി സർവ്വകലാശാല സ്ഥാപിതമായതു മുതൽ പോണ്ടിച്ചേരി സർവ്വകലാശാലയുമായാണ് അഫിലിയേഷൻ.

സ്വന്തം കെട്ടിടമോ സ്ഥലമോ ഉണ്ടായിരുന്നില്ലെന്നതിനാൽ ജവഹർലാൽ നെഹ്രു ഹൈസ്കൂളിന്റെ കെട്ടിടത്തിലായിരുന്നു കോളേജ് പ്രവർത്തനം ആരംഭിച്ചത്. മയ്യഴിപ്പുഴയുടെ തീരത്തുള്ള മനോഹരമായ രണ്ടു നിലക്കെട്ടിടമായിരുന്നു അത്. പ്രൊഫ. കെ.രവീന്ദ്രനായിരുന്നു കോളേജിന്റെ ആദ്യ പ്രിൻസിപ്പൽ.

1980 -കളിലാണ് ചാലക്കര പ്രദേശത്ത് നിർമ്മിച്ച സ്വന്തം ക്യാമ്പസിലേക്ക് പ്രവർത്തനം മാറ്റിയത്.

കോഴ്സുകളും പഠനപദ്ധതിയും

[തിരുത്തുക]

വിവിധ കോഴ്സുകളും ആരംഭിച്ച വർഷവും: [1]

  • ബി.എ ഇക്കണോമിക്സ്‌ 1973
  • ബി.എസ്.സി കെമിസ്ട്രി 1973
  • ബി.എസ്.സി പ്ലാന്റ് സയൻസ് 1974
  • ബി.കോം 1981
  • ബി.എ ഹിന്ദി 1981
  • ബി.എസ്.സി ഫിസിക്സ് 1983
  • ബി.എസ്.സി സുവോളജി 1985
  • ബി.എസ്.സി മാത്തമാറ്റിൿസ് 1986
  • ബി.എ.ഇംഗ്ലീഷ് 1986
  • ബി.എ മലയാളം 1987
  • ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് 1989

പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകൾ

  • എം.എ ഹിന്ദി 1992
  • എം.എസ്.സി പ്ലാന്റ് സയൻസ് 1997

ഹിന്ദി, കോമേഴ്സ് എന്നിവ ഒഴികെയുള്ള വിഷയങ്ങളിൽ ബിരുദതലത്തിൽ 24 സീറ്റും ഹിന്ദിയിൽ 20 സീറ്റുമാണുള്ളത്. 2016 അദ്ധ്യയനവർഷതത്തിൽ കോമേഴ്സിലെ സീറ്റിന്റെ എണ്ണം 40 ആക്കി വർദ്ധിപ്പിച്ചു. 2013ൽ കേരള സർക്കാരുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ ഏഴ് വിഷയങ്ങളിൽ 10 സീറ്റ് വീതം ബിരുദതലത്തിൽ കേരളത്തിലെ വിദ്യാർത്ഥികൾക്ക് സംവരണം ചെയ്തിട്ടുണ്ട്. ബിരുദാനന്തരബിരുദതലത്തിൽ 5 സീറ്റ് കേരളത്തിലെ വിദ്യാർത്ഥികൾക്ക് സംവരണം ചെയ്തിട്ടുണ്ട്.[2]

പ്രമുഖരായ അദ്ധ്യാപകർ

[തിരുത്തുക]
  • ഡോ. കെ.പി.മോഹനൻ, സാഹിത്യനിരൂപകനായ ഇദ്ദേഹം മലയാളവിഭാഗത്തിന്റെ സ്ഥാപകാദ്ധ്യക്ഷനായിരുന്നു. 2008ൽ പ്രിൻസിപ്പലായി വിരമിച്ചു. ദോശാഭിമാനിവാരികയുടെ പത്രാധിപരായിരുന്നു. ഇപ്പോൾ കേരളസാഹിത്യ അക്കാദമി സെക്രട്ടറി.
  • വത്സലൻ വാതുശ്ശേരി,ചെറുകഥാകൃത്തും സാഹിത്യനിരൂപകനും തിരക്കഥാകൃത്തും. മലയാളവിഭാഗത്തിൽ അദ്ധ്യാപകനായിരുന്നു. ഇപ്പോൾ ശ്രീ ശങ്കര സർവ്വകലാശാലയിൽ പ്രൊഫസറാണ്.
  • എസ്. എസ്.ശ്രീകുമാർ, സാഹിത്യനിരൂപകൻ, 2020 ഇടശ്ശേരി പുരസ്കാര ജേതാവ്.[3] മലയാളവിഭാഗത്തിൽ അദ്ധ്യാപകനാണ്.

പ്രമുഖരായ പൂർവ്വവിദ്യാർത്ഥികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "MAHATMA GANDHI GOVERNMENT ARTS & SCIENCE COLLEGE | മാഹി | India". Retrieved 2021-06-12.
  2. "Department of Stationery and Printing". Archived from the original on 2021-06-12. Retrieved 2021-06-12.
  3. "Edasseri Govindan Nair". Retrieved 2021-06-11.
  4. "The Hindu".

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  • മഹാത്മാഗാന്ധി ഗവൺമെന്റ് ആർട്‌സ് കോളജ്‌, മയ്യഴി - ഔദ്യേഗിക വെബ്സൈറ്റ്
  • മാഹി ജില്ല വെബ്സൈറ്റിൽ കോളേജിനെപ്പറ്റിയുള്ള പേജ് [1]