Jump to content

മസ്‌ലെനിറ്റ്‌സ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മസ്‌ലെനിറ്റ്‌സ
Maslenitsa, Boris Kustodiev, 1919 (Isaak Brodsky Museum, St. Petersburg)
ഇതരനാമംബട്ടർ വീക്ക്, ക്രേപ്പ് വീക്ക്, ചീസ്ഫെയർ വീക്ക്, സിറോപസ്റ്റ്, കൊളോഡിയ, മസ്നിറ്റ്സിയ
ആചരിക്കുന്നത്കിഴക്കൻ സ്ലാവ്സ് mostly Russia, Ukraine and Belarus, as well as Russian, Ukrainian and Belarusian diaspora communities
തരംEthnic
പ്രാധാന്യംseeing off winter last week before Great Lent
ആഘോഷങ്ങൾmaking blini (pancakes), making visits, sleigh rides, dressing up, bonfires, snowball fights, the capture of the Snow Fortress, burning of the Maslenitsa Scarecrow, In Ukraine and Belarus: eating varenyky with cottage cheese
ആവൃത്തിannual
ബന്ധമുള്ളത്Mardi Gras

ഒരു കിഴക്കൻ സ്ലാവിക് മത-നാടോടി അവധിക്കാലമാണ് മസ്‌ലെനിറ്റ്‌സ (ബെലാറഷ്യൻ:, റഷ്യൻ: Мaсленица, റുസിൻ: ഫാസെംഗി, ഉക്രേനിയൻ: Масниця ,; ബട്ടർ ലേഡി, ബട്ടർ വീക്ക്, ക്രേപ്പ് വീക്ക്, അല്ലെങ്കിൽ ചീസ്ഫെയർ വീക്ക് എന്നും അറിയപ്പെടുന്നു). സ്ലാവിക് പുരാണത്തിലെ നിരവധി ഘടകങ്ങൾ അതിന്റെ ആചാരത്തിൽ നിലനിർത്തിയിട്ടുണ്ട്. അൻപതു നോമ്പിന് മുമ്പുള്ള അവസാന ആഴ്ചയിൽ അതായത് കിഴക്കൻ ഓർത്തഡോക്സ് പാസ്ചയ്ക്ക് എട്ടാം ആഴ്ചയിൽ ഇത് ആഘോഷിക്കപ്പെടുന്നു.

ഈസ്റ്റർ ആഘോഷിക്കുന്ന തീയതിയെ ആശ്രയിച്ച് എല്ലാ വർഷവും മസ്ലെനിറ്റ്സയുടെ തീയതി മാറുന്നു. ഇത് പടിഞ്ഞാറൻ ക്രിസ്ത്യൻ കാർണിവലിനോട് യോജിക്കുന്നു. ഓർത്തഡോക്സ് നോമ്പുകാലം ബുധനാഴ്ചയ്ക്ക് പകരം ഒരു തിങ്കളാഴ്ചയാണ് ആരംഭിക്കുന്നത്. കൂടാതെ ഈസ്റ്റർ ഓർത്തഡോക്സ് തീയതി പാശ്ചാത്യ ക്രിസ്ത്യൻ തീയതിയിൽ നിന്ന് വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. മസ്‌ലെനിറ്റ്‌സ ആഘോഷത്തിന്റെ പരമ്പരാഗത ആട്രിബ്യൂട്ടുകൾ മസ്‌ലെനിറ്റ്‌സയുടെ നോക്കുകുത്തികൾ, കുതിരവലിക്കുന്ന ഹിമവണ്ടിയിലെ സവാരികൾ, ഉത്സവങ്ങൾ എന്നിവയാണ്. റഷ്യക്കാർ പാൻകേക്കുകളും ടോർട്ടിലകളും (മെക്‌സിക്കോക്കാരുടെ ഒരു തരം ചോളദോശ) ബെലാറസ്യരും ഉക്രേനിയക്കാരും കൊഴുക്കട്ടയും ചീസ്കേക്കുകളും ചുടുന്നു.

പാരമ്പര്യങ്ങൾ

[തിരുത്തുക]
Vasily Surikov. Взятие снежного городка Taking a Snow Town, 1891.
Leonid Solomatkin. Maslenitsa, 1878.
K. Kryzhanovsky. Sunday of Forgiveness, 19th century.
Scenery at Celebration of Maslenitsa

A.D. രണ്ടാം നൂറ്റാണ്ടിലെ പുരാവസ്തു തെളിവുകൾ പ്രകാരം അവശേഷിക്കുന്ന ഏറ്റവും പഴയ സ്ലാവിക് അവധിക്കാലമായിരിക്കാം മസ്ലെനിറ്റ്സ.[1] പുറജാതീയ പാരമ്പര്യത്തിലാണ് മസ്‌ലെനിറ്റ്‌സയുടെ ഉത്ഭവം. സ്ലാവിക് പുരാണത്തിൽ, മസ്ലെനിറ്റ്സ ഒരു സൂര്യോത്സവമാണ്. പുരാതന ദേവനായ വോലോസ് [1]ആവിഷ്‌കരിച്ചതും ശൈത്യകാലത്തിന്റെ ആസന്നമായ ആഘോഷവുമാണ്. ക്രൈസ്തവ പാരമ്പര്യത്തിൽ, അൻപതു നോമ്പിന്റെ ആരംഭത്തിന് മുമ്പുള്ള അവസാന ആഴ്ചയാണ് മസ്ലെനിറ്റ്സ.[2]

മസ്ലെനിറ്റ്സയുടെ ആഴ്ചയിൽ, ഓർത്തഡോക്സ് ക്രിസ്ത്യാനികൾക്ക് മാംസം നിരോധിച്ചിരിക്കുന്നു. കൂടാതെ മുട്ട, പാൽ, ചീസ്, മറ്റ് പാൽ ഉൽപന്നങ്ങൾ എന്നിവ അനുവദിക്കുന്ന അവസാന ആഴ്ചയാണ് "ചീസ്-ഫെയർ വീക്ക്" അല്ലെങ്കിൽ "ക്രേപ്പ് വീക്ക്" എന്നതിലേക്ക് നയിക്കുന്നത്. മസ്ലെനിറ്റ്സയുടെ ഏറ്റവും സ്വഭാവഗുണമുള്ള ഭക്ഷണം ഓർത്തഡോക്സ് പാരമ്പര്യം ഇപ്പോഴും അനുവദിച്ചിട്ടുള്ള വെണ്ണ, മുട്ട, പാൽ തുടങ്ങിയ സമ്പന്നമായ ഭക്ഷണങ്ങളിൽ നിന്ന് നിർമ്മിച്ച നേർത്ത പാൻകേക്കുകളോ ക്രേപ്പുകളോ ആയ ബ്ലിനി ആണ്.

പാർട്ടികൾ, മതേതര സംഗീതം, നൃത്തം, ആത്മീയ ജീവിതത്തിൽ നിന്നുള്ള മറ്റ് ശ്രദ്ധ എന്നിവ നോയമ്പ് ഒഴിവാക്കുന്നതിനാൽ കൂടുതൽ പ്രാർത്ഥനാപൂർവ്വവും ശാന്തവും ആത്മപരിശോധനയുമുള്ള നോമ്പുകാലത്ത് ഉചിതമല്ലാത്ത സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാനുള്ള അവസാന അവസരത്തെ മസ്ലെനിറ്റ്സ പ്രതിനിധീകരിക്കുന്നു. [1]

ചില പ്രദേശങ്ങളിൽ ഓരോ ദിവസവും മസ്ലെനിറ്റ്സയുടെ പരമ്പരാഗത പ്രവർത്തനം ഉണ്ടായിരുന്നു. “ലേഡി മസ്‌ലെനിറ്റ്‌സ” യുടെ സ്വാഗതം തിങ്കളാഴ്ചയായിരിക്കാം. സമൂഹം വൈക്കോലിൽ നിന്ന് (из соломы) മാസ്‌ലെനിറ്റ്സ പ്രതിമ നിർമ്മിക്കുകയും തുണിക്കഷണങ്ങളാൽ അലങ്കരിച്ചിരിക്കുകയും. കഴുക്കോലിൽ ഉറപ്പിക്കുകയും ചെയ്തിരുന്നു. മുമ്പ് ഇത് കോസ്ട്രോമ എന്നറിയപ്പെട്ടിരുന്നു. ഇതിന് ചുറ്റും പരേഡ് ചെയ്യുന്നു. ആദ്യത്തെ പാൻകേക്കുകൾ നിർമ്മിച്ച് പാവങ്ങൾക്ക് നൽകാം. ചൊവ്വാഴ്ച, നോമ്പുകാലത്തിനുശേഷം വിവാഹം കഴിക്കാൻ യുവാക്കൾ ഒരു പ്രതിശ്രുത വധുവിനെ അന്വേഷിച്ചേക്കാം. ബുധനാഴ്ച മരുമക്കൾക്ക് അമ്മായിയമ്മയെ സന്ദർശിച്ച് പാൻകേക്കുകൾ തയ്യാറാക്കുകയും മറ്റ് അതിഥികളെ ഒരു പാർട്ടിക്ക് ക്ഷണിക്കുകയും ചെയ്യാം. വ്യാഴാഴ്ച ഔട്ട്‌ഡോർ പ്രവർത്തനങ്ങൾക്കായി നീക്കിവച്ചിരിക്കാം. ആളുകൾ ജോലി ഉപേക്ഷിച്ച് സ്ലെഡ്ഡിംഗ്, ഐസ് സ്കേറ്റിംഗ്, സ്നോബോൾ പോരുകൾ, കുതിരവലിക്കുന്ന ഹിമവണ്ടിയിലെ സവാരികൾ എന്നിവയിലൂടെ ദിവസം ചെലവഴിക്കാം. വെള്ളിയാഴ്ച മരുമക്കൾക്ക് അമ്മായിയമ്മമാരെ അത്താഴത്തിന് ക്ഷണിക്കാം. ശനിയാഴ്ച ഒരു നല്ല ബന്ധത്തിനായി പ്രവർത്തിക്കാൻ ഒരു യുവ ഭാര്യ സഹോദരിമാരുമൊത്തുള്ള ഒത്തുചേരലുകൾ നടത്താം.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 Maslenitsa, Blin! The Food and Celebration of the Russians Archived 2008-01-09 at the Wayback Machine. By Josh Wilson, Newsletter, The School of Russian and Asian Studies, 9 March 2005.
  2. Maslenitsa Archived 2013-01-07 at the Wayback Machine. by Margaret McKibben, Russian Folk Group of Seattle, WA, Seattle Community Network. undated.

പുറംകണ്ണികൾ

[തിരുത്തുക]
  • Lives of the Saints The Orthodox Church in America, undated.
  • Marks, Gil (2010). Encyclopedia of Jewish Food. Wiley. pp. 56–58. ISBN 9780470943540. Retrieved April 18, 2012. ISBN 9780470391303
"https://ml.wikipedia.org/w/index.php?title=മസ്‌ലെനിറ്റ്‌സ&oldid=4089723" എന്ന താളിൽനിന്ന് ശേഖരിച്ചത്