മസ്‌കിംഗം നദി
മസ്കിംഗം നദി | |
---|---|
Country | United States |
Physical characteristics | |
പ്രധാന സ്രോതസ്സ് | Confluence of the Tuscarawas and Walhonding Rivers |
നദീമുഖം | Ohio River at Marietta, Ohio 582 ft (177 m)[1] |
നീളം | 111 mi (179 km) |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 8,051 sq mi (20,850 km2)[3] |
മസ്‌കിംഗം നദി (Shawnee: Wakatamothiipi)[4] യു.എസ്. സംസ്ഥാനമായ ഒഹായോയുടെ തെക്കുകിഴക്കൻ മേഖലയിലൂടെ ഒഴുകുന്ന ഏകദേശം 111 മൈൽ (179 കിലോമീറ്റർ) നീളമുള്ള ഒഹായോ നദിയുടെ ഒരു പോഷകനദിയാണ്. പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു പ്രധാന വാണിജ്യ ജലപാതയായിരുന്ന ഇത്, ഒഹായോയുടെ കിഴക്കൻ മലയോര പ്രദേശങ്ങളിലൂടെ തെക്കോട്ട് ഒഴുകുന്നു. ഒഹായോ നദിയുമായുള്ള ബന്ധം വഴി, ഇത് മിസിസിപ്പി നദിയുടെ നീർത്തടത്തിന്റെ ഭാഗമാണ്. ലോക്കുകളുടേയും അണക്കെട്ടുകളുടേയും ഒരു പരമ്പരയിലൂടെ നദിയുടെ കൂടുതൽ ഭാഗവും സഞ്ചാരയോഗ്യമാണ്.
ഗതി
[തിരുത്തുക]കിഴക്കൻ-മധ്യ ഒഹായോയിലെ കോഷോക്‌ടണിൽ വാൽഹോണ്ടിംഗ്, ടസ്കരാവാസ് നദികളുടെ സംഗമസ്ഥാനത്താണ് മസ്‌കിംഗം നദി രൂപപ്പെടുന്നത്. ഇത് തെക്കോട്ട് വക്രഗതിൽ കോൺസ്‌വില്ലെ, ഡ്രെസ്‌ഡൻ ഗ്രാമങ്ങൾ പിന്നിട്ട് സാനെസ്‌വില്ലിലേക്കും പിന്നീട് തെക്കുപടിഞ്ഞാറൻ ദിശയിലേയ്ക്ക് തിരിഞ്ഞ് ദക്ഷിണ സാൻസ്‌വില്ലെ, ഫിലോ, ഗെയ്‌സ്‌പോർട്ട്, മാൾട്ട, മക്കോണൽസ്‌വില്ലെ, ബെവർലി, ലോവൽ, സ്റ്റോക്ക്‌പോർട്ട്, ഡെവോല തുടങ്ങിയ ഗ്രാമങ്ങളിലൂടെ ഒഴുകുന്നു. ഇത് മാരിയറ്റ പട്ടണത്തിനു സമീപം ഒഹായോ നദിയുമായി ചേരുന്നു. മസ്കിംഗം നദി അതിന്റെ മുന്നോട്ടുള്ള ഗതിയിൽ കോൺസ്‌വില്ലിനടുത്ത് വിൽസ് ക്രീക്ക്; ഡ്രെസ്‌ഡനിൽ വച്ച് വകറ്റോമിക ക്രീക്ക്; സാൻസ്‌വില്ലെയിൽവച്ച് ലിക്കിംഗ് നദി; ദക്ഷിണ സാൻസ്‌വില്ലിലെയിൽവച്ച് മോക്‌സഹാല ക്രീക്ക്; ബെവർലിക്ക് സമീപത്തുവച്ച് വുൾഫ് ക്രീക്ക് എന്നിവയെ സ്വീകരിക്കുന്നു.[5]
അവലംബം
[തിരുത്തുക]- ↑ U.S. Geological Survey. Marietta quadrangle, Ohio. 1:24,000. 7.5 Minute Series. Washington, D.C.: USGS, 1994.
- ↑ United States Environmental Protection Agency. "Watershed Report: Muskingum River". watersgeo.epa.gov. Archived from the original on 2021-07-03. Retrieved 2021-07-03.
- ↑ "Map of Ohio watersheds". Archived from the original on 2007-03-11.
- ↑ "Shawnees Webpage". Shawnee's Reservation. 1997. Archived from the original on May 2, 2013. Retrieved April 26, 2013.
- ↑ DeLorme (1991). Ohio Atlas & Gazetteer. Yarmouth, Maine: DeLorme. ISBN 0-89933-233-1