മസൂല
ദൃശ്യരൂപം
ഇന്ത്യയുടെ കിഴക്കൻ തീരത്ത് ഉപയോഗിക്കുന്ന ഒരു മൽസ്യബന്ധനതോണിയാണ് മസൂല. മരപ്പലകൾ കയറുകൊണ്ട് തുന്നിച്ചേർത്താണ് ഈ തോണി നിർമ്മിക്കുന്നത്. കിഴക്കൻ തീരത്തെ ശക്തമായ തിരമാലയിൽ നിന്നും രക്ഷ നേടാൻ ഇത്തരത്തിലുള്ള അയഞ്ഞ ഘടന മൂലം സാധിക്കുന്നു. വർഷം തോറും ഈ വഞ്ചികൾ പുതുക്കിത്തുന്നേണ്ടതുണ്ട്[1]. കേരളതീരത്തും ഇത്തരത്തിലുള്ള വഞ്ചികൾ കാണുന്നുണ്ട്.