ഉള്ളടക്കത്തിലേക്ക് പോവുക

മസൂദ് പെസെഷ്കിയാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മസൂദ് പെസെഷ്കിയാൻ
مسعود پزشکیان
പെസെഷ്കിയാൻ 2025-ൽ.
9th ഇറാൻ പ്രസിഡന്റ്
പദവിയിൽ
പദവിയിൽ
28 ജൂലൈ 2024
പരമോന്നത നേതാവ്അലി ഖമേനി
ഉപരാഷ്ട്രപതിമുഹമ്മദ് റെസ അരീഫ്
മുൻഗാമിഇബ്രാഹിം റൈസി
മുഹമ്മദ് മൊഖ്ബർ (acting)
Member of the Consultative Assembly
പദവിയിൽ
27 മെയ് 2008 – 28 ജൂലൈ 2024
മണ്ഡലംTabriz, Osku and Azarshahr, (East Azerbaijan)
ഭൂരിപക്ഷം261,605 (36.27%)
Minister of Health and Medical Education
പദവിയിൽ
22 ആഗസ്റ്റ് 2001 – 24 ആഗസ്റ്റ് 2005
രാഷ്ട്രപതിമുഹമ്മദ് ഖതാമി
മുൻഗാമിമുഹമ്മദ് ഫർഹാദി
പിൻഗാമികമ്രാൻ ബാഗേരി ലൻകറാണി
വ്യക്തിഗത വിവരങ്ങൾ
ജനനം (1954-09-29) 29 സെപ്റ്റംബർ 1954 (age 71) വയസ്സ്)
മഹാബാദ്, ഇറാൻ സാമ്രാജ്യത്വ രാഷ്ട്രം
രാഷ്ട്രീയ കക്ഷിസ്വതന്ത്രൻ
മറ്റ് രാഷ്ട്രീയ
അംഗത്വം
പരിഷ്കരണവാദികൾ
പങ്കാളിഫാത്തിമ മജിദി (മരണം 1994)
കുട്ടികൾ4[1]
അൽമ മേറ്റർതാബ്രിസ് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ് (MBBS)
ഇറാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ്
തൊഴിൽഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ
ഒപ്പ്
വെബ്‌വിലാസംdrpezeshkian.ir
Military service
Allegianceഇറാൻ
Branch/serviceഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്
Battles/warsഇറാൻ-ഇറാഖ് യുദ്ധം

മസൂദ് പെസെഷ്കിയാൻ (ജനനംഃ സെപ്റ്റംബർ 29,1954).[a] 2024 ൽ സ്ഥാനമേറ്റെടുത്ത ഇറാനിലെ ഒമ്പതാമത്തെ പ്രസിഡന്റാണ്. പരിഷ്കരണവാദി വിഭാഗത്തിലെ ഒരംഗമായി അറിയപ്പെടുന്ന അദ്ദേഹം 69-ാം വയസ്സിൽ ഇറാന്റെ പ്രസിഡന്റ് പദവിയേറ്റെടുത്തതോടെ രാജ്യത്ത് ഈ സ്ഥാനം വഹിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി മാറി.

പശ്ചിമ അസർബൈജാനിയിലെ മഹാബാദ് നഗരത്തിൽ ഒരു ഇറാനിയൻ-അസർബൈജാനി കുടുംബത്തിൽ ജനിച്ച പെസെഷ്കിയൻ, താബ്രിസ് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിൽ നിന്ന് വൈദ്യശാസ്ത്ര ബിരുദം നേടി. പിന്നീട് ഇറാൻ-ഇറാഖ് യുദ്ധകാലത്ത് (1980–1988) ഇറാനിയൻ സൈനികർക്കിടയിൽ ഒരു ഡോക്ടറായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. മുമ്പ് പിരാൻഷഹർ, നഘദെ എന്നീ കൌണ്ടികളുടെ ഗവർണറായി സേവനമനുഷ്ഠിച്ച് പരിചയമുള്ള പെസെഷ്കിയാൻ 1997 ൽ മുഹമ്മദ് ഖാതമിയുടെ ഭരണകാലത്ത് ആരോഗ്യ സഹ മന്ത്രിയായി നിയമിക്കപ്പെട്ടതോടെയാണ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.[2] 2001 മുതൽ 2005 വരെയുള്ള കാലത്ത് ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രിയായി അദ്ദേഹം രാജ്യത്ത് സേവനമനുഷ്ഠിച്ചു. പിന്നീട് 2008 മുതൽ 2024 വരെയുള്ള കാലഘട്ടത്തിൽ തബ്രീസ്, ഓസ്കു, അസർഷർ എന്നീ ഇലക്ടറൽ ജില്ലകളെ പ്രതിനിധീകരിച്ച് അഞ്ച് തവണ ഇറാൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2016 മുതൽ 2020 വരെയുള്ള കാലയളവിൽ പാർലമെന്റിന്റെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറായി സേവനമനുഷ്ടിച്ചിരുന്നു. 2013ൽ നടന്ന തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറിയതും 2021ൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് നിരസിക്കപ്പെട്ടതുമായ രണ്ട് തിരഞ്ഞെടുപ്പുകളിലും അദ്ദേഹം മുമ്പ് പങ്കെടുത്തിട്ടുണ്ട്. സ്വയം ഒരു മിതവാദിയായി അവതരിപ്പിക്കുന്ന അദ്ദേഹം മൗലികവാദികളുടെ സ്ഥാനാർത്ഥിയായിരുന്ന സയീദ് ജലിലിക്കെതിരെയാണ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്.

ഇറാൻ-ഇസ്രായേൽ പ്രോക്സി സംഘർഷത്തിൽ "പ്രതിരോധത്തിന്റെ അച്ചുതണ്ടിനുള്ള" തന്റെ പിന്തുണ തുടർന്നുകൊണ്ടാണ് പെസെഷ്കിയൻ പ്രസിഡന്റ് പദവി ആരംഭിച്ചത്. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യ, ഹിസ്ബുല്ല നേതാവ് ഹസ്സൻ നസ്റുല്ല, ഇറാനിയൻ സൈനിക ഉദ്യോഗസ്ഥൻ അബ്ബാസ് നിൽഫോറോഷൻ എന്നിവരെ ഇസ്രായേൽ വധിച്ചതിന് മറുപടിയായി 2024 ഒക്ടോബറിൽ ഇസ്രായേലിനെതിരായ ഇറാന്റെ ആക്രമണത്തിന് അദ്ദേഹം കാർമ്മികത്വം വഹിച്ചു. ഇറാനെതിരായ അന്താരാഷ്ട്ര ഉപരോധം നീക്കുന്നതിന് പകരമായി അമേരിക്കയുമായുള്ള ആണവ പദ്ധതിയുമായി ബന്ധപ്പെട്ട കരാർ പുനരുജ്ജീവിപ്പിക്കുമെന്ന് പെസെഷ്കിയൻ പ്രത്യാശിച്ചു. എന്നിരുന്നാലും, 2025-ൽ തന്റെ ജീവൻ നഷ്ടപ്പെടുത്താനുള്ള ഉദ്യമം ഉൾപ്പെടെയുള്ള ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് രാജ്യത്തിന്റെ പ്രതികാരപരമായ പ്രത്യാക്രമണങ്ങൾക്ക് അദ്ദേഹം നേതൃത്വം വഹിക്കുകയും തുടർന്നുള്ള പിരിമുറുക്കങ്ങൾ ഒരു ഇറാൻ-ഇസ്രായേൽ യുദ്ധത്തിലേക്ക് വ്യാപിക്കുകയും ചെയ്തു.

ആദ്യകാലവും വിദ്യാഭ്യാസവും

[തിരുത്തുക]

പടിഞ്ഞാറൻ അസർബൈജാനിലെ മഹാബാദിൽ ഇറാനിയൻ അസർബെയ്ജാനി മാതാപിതാക്കളുടെ മകനായാണ് 1954 സെപ്റ്റംബർ 29 ന് പെസെഷ്കിയാൻ ജനിച്ചത്.[3][4][5] താനും മാതാപിതാക്കളും തുർക്കി വംശ പാരമ്പര്യമുള്ളവരാണെന്ന് പെസെഷ്കിയാൻ കരുതുന്നു.[4][6][7] 1973-ൽ ഡിപ്ലോമ നേടിയ അദ്ദേഹം നിർബന്ധിത സൈനിക സേവനത്തിനായി ഇറാനിലെ സാബോൾ നഗരത്തിലേയ്ക്ക് താമസം മാറി. ഇക്കാലത്താണ് അദ്ദേഹത്തിന് വൈദ്യശാസ്ത്രത്തിൽ താൽപര്യം ജനിച്ചത്. സൈനിക സേവനമെന്ന ദൌത്യം പൂർത്തിയാക്കിയ ശേഷം അദ്ദേഹം തന്റെ സ്വന്തം പ്രവിശ്യയിലേക്ക് മടങ്ങിപ്പോകുകയും അവിടെ തബ്രീസ് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശനം നേടുകയും അവിടെനിന്ന് വൈദ്യശാസ്ത്ര ബിരുദം നേടുകയും ചെയ്തു.

ഇറാൻ-ഇറാഖ് യുദ്ധകാലത്ത്, പെസെഷ്കിയൻ പതിവായി സൈന്യത്തിന്റെ മുൻനിര സന്ദർശകനായിരുന്നുകൊണ്ട് മെഡിക്കൽ സംഘങ്ങളെ അയയ്ക്കുകയും പോരാളി, ഡോക്ടർ എന്നീ നിലകളിൽ യുദ്ധ മുഖത്ത് പ്രവർത്തിക്കുകയും ചെയ്തു. 1985ൽ ജനറൽ പ്രാക്ടീഷണർ കോഴ്സ് പൂർത്തിയാക്കിയ അദ്ദേഹം മെഡിക്കൽ കോളേജിൽ ഫിസിയോളജി വിഭാഗത്തിൽ അദ്ധ്യാപനം നടത്താൻ തുടങ്ങി.

യുദ്ധാനന്തരം, തബ്രീസ് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിൽ ജനറൽ സർജറിയിൽ സ്പെഷ്യലൈസ് ചെയ്തുകൊണ്ട് പെസെഷ്കിയാൻ തന്റെ വൈദ്യശാസ്ത്ര വിദ്യാഭ്യാസം തുടർന്നു. 1993ൽ ഇറാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിൽ നിന്ന് കാർഡിയാക് സർജറിയിൽ സബ് സ്പെഷ്യാലിറ്റി ബിരുദം നേടി. പിന്നീട് അദ്ദേഹം ഹൃദയ ശസ്ത്രക്രിയിൽ ഒരു വിദഗ്ധനായി പ്രവർത്തിക്കുകയും 1994 മുതൽ 1999 വരെ തബ്രീസ് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിന്റെ പ്രസിഡന്റായി സേവനമനുഷ്ടിക്കുകയും ചെയ്തു.[8]

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

1997ൽ മുഹമ്മദ് ഖാതമിയുടെ ഭരണകൂടത്തിൽ ആരോഗ്യ ഉപമന്ത്രിയായി ചേർന്നുകൊണ്ടാണ് പെസെഷ്കിയാൻ തന്റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചത്. 2001 മുതൽ 2005 വരെയുള്ള കാലത്ത് അദ്ദേഹം ഇറാനിലെ ആരോഗ്യമന്ത്രിയായിരുന്നു.[9][10] 2008 മുതൽ 2024 വരെ തബ്രീസ്, ഓസ്കു, അസർഷഹ്ർ എന്നിവിടങ്ങൾ പ്രതിനിധീകരിച്ച് അഞ്ച് തവണ ഇറാൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[11][12][13] 2016 മുതൽ 2020 വരെ പാർലമെന്റിന്റെ ആദ്യ ഡെപ്യൂട്ടി സ്പീക്കറായിരുന്നു അദ്ദേഹം. ഇറാനിൽ തുർക്കിക് (തുർക്ക് ദിലി) ഭാഷാ വിദ്യാഭ്യാസം സൌജന്യമായിരിക്കണമെന്ന് അദ്ദേഹം വാദിച്ചു.[14] 2016-ൽ, ഇറാനിയൻ പാർലമെന്റിലെ തുർക്കിക് മേഖലകളുടെ ഭാഗത്തിന്റെ തലവനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. തുർക്കിയിൽ വിദ്യാഭ്യാസത്തിനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നതിനായി ഇത് സ്ഥാപിതമായി. ഇറാനിയൻ പാർലമെന്റിൽ ഒരു വംശീയ നാമത്തിൽ സ്ഥാപിതമായ ഇറാന്റെ ചരിത്രത്തിലെ ആദ്യത്തെ ഗ്രൂപ്പാണിത്. [15][16][17]

പ്രസിഡൻസി (2024-ഇന്നുവരെ)

[തിരുത്തുക]

2024 ജൂലൈ 6 ന് നടന്ന 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ സയീദ് ജലീലിയുടെ 13.5 ദശലക്ഷം വോട്ടുകൾക്കെതിരെ (44.3%) 16.3 ദശലക്ഷം വോട്ടുകൾ (53.7%) നേടി വിജയിച്ചതിന് ശേഷം പെസെഷ്കിയാൻ ഇറാന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2024 ജൂലൈ 28 ന് ഇറാനിലെ പരമോന്നത നേതാവായ അലി ഖമേനി അദ്ദേഹത്തെ ഇറാനിലെ പ്രസിഡന്റായി ഔദ്യോഗികമായി നിയമിക്കുകയും ജൂലൈ 30 ന് ഇറാനിയൻ പാർലമെന്റിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തു.[18][19][20]

അധികാരമേറ്റതിനുശേഷം, അദ്ദേഹം മുഹമ്മദ് എസ്ലാമിയെ വൈസ് പ്രസിഡന്റ്, ആറ്റോമിക് എനർജി ഓർഗനൈസേഷന്റെ തലവൻ എന്നീ തസ്തികകളിൽ നിലനിർത്തി.[21] മുൻ വിദ്യാഭ്യാസ മന്ത്രി മൊഹ്‌സെൻ ഹാജി-മിർസായിയെ തന്റെ ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചതിന് പുറമേ, ഇറാന്റെ മുൻ പ്രഥമ വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ അരീഫിനെയും മുൻ വൈസ് പ്രസിഡന്റും രക്തസാക്ഷികളുടെയും വെറ്ററൻസ് കാര്യങ്ങളുടെയും ഫൗണ്ടേഷന്റെ തലവനുമായ സയീദ് ഒഹാദിയെയും അവരുടെ സ്ഥാനങ്ങളിലേക്ക് തിരികെ നിയമിച്ചു.[22][23][24] മുൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫിനെ തന്ത്രപരമായ കാര്യങ്ങളുടെ വൈസ് പ്രസിഡന്റായി നിയമിച്ച അദ്ദേഹം[25] എക്സിക്യൂട്ടീവ് അഫയേഴ്‌സ് വൈസ് പ്രസിഡന്റായി മുഹമ്മദ് ജാഫർ ഗഹീം പനാഹിനെയും[26] മുൻ ധനകാര്യ മന്ത്രി അലി തയേബ്‌നിയയെ മുതിർന്ന ഉപദേഷ്ടാവായും നിയമിച്ചു.[27] പ്ലാൻ ആൻഡ് ബജറ്റ് ഓർഗനൈസേഷന്റെ വൈസ് പ്രസിഡന്റും തലവനുമായി ഹമീദ് പൗർമൊഹമ്മദിയെയും പാർലമെന്ററി കാര്യങ്ങളുടെ ഡെപ്യൂട്ടിയായി ഷഹ്‌റാം ദാബിരി ഓസ്‌കുയിയെയും നിയമിച്ചു.[28] ശാസ്ത്രം, സാങ്കേതികവിദ്യ, വിജ്ഞാനാധിഷ്ഠിത കാര്യങ്ങൾ എന്നിവയുടെ വൈസ് പ്രസിഡന്റായി ഹൊസൈൻ അഫ്ഷിൻ,[29] വനിതാ, കുടുംബകാര്യങ്ങൾക്കായുള്ള വൈസ് പ്രസിഡന്റായി ഗൈഡൻസ് പട്രോളിന്റെ (ഇറാനിലെ സദാചാര പോലീസ്) വിമർശകയായ സഹ്‌റ ബെഹ്‌റൂസ് അസർ എന്നിവരെയും നിയമിച്ചു.[30]


2024 ജൂലൈയിൽ ഇസ്മായിൽ ഹനിയ്യയെ വധിച്ചതിന് പ്രതികാരമായി ഇസ്രായേലിനെ ആക്രമിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയതിനെത്തുടർന്ന്, ഇത്തരമൊരു ആക്രമണം നടത്തിയാൽ ഇറാന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും അടിസ്ഥാന സൗകര്യങ്ങൾക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് ഖമേനിയോട് ഇക്കാര്യം പുനഃപരിശോധിക്കാൻ അദ്ദേഹം പ്രേരിപ്പിച്ചതായി റിപ്പോർട്ടുണ്ട്.[31] ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഇസ്രായേലിനെതിരെ നേരിട്ടുള്ള ആക്രമണം നടത്താൻ പ്രേരിപ്പിച്ച ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി (IRGC) ഏറ്റുമുട്ടിയ പെസെഷ്കിയൻ അതേസമയം ഒരു പൂർണ്ണ തോതിലുള്ള യുദ്ധം ഒഴിവാക്കാൻ അയൽരാജ്യങ്ങളിലെ ഇസ്രായേലി താവളങ്ങളാണ് ലക്ഷ്യമിടേണ്ടതെന്ന് വാദിച്ചു. ഈ ആക്രമണത്തിൽ ഇസ്രായേലിനെതിരെ പ്രതികരിക്കാൻ ഇറാന് അവകാശമുണ്ടെന്ന് പെസെഷ്കിയാൻ പ്രസ്താവിച്ചു.

2024 ഓഗസ്റ്റ് 11 ന് പെസെഷ്കിയൻ മന്ത്രിസഭയുടെ ഭാഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട 19 മന്ത്രിമാരുടെ പേരുകൾ പ്രഖ്യാപിക്കപ്പെട്ടു. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, മന്ത്രിസഭയുടെ ഘടനയിൽ പ്രതിഷേധിച്ച് ഒരു മന്ത്രിസഭാംഗമായ സരിഫ് രാജി താൻ രാജി വയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചു. 2001 ന് ശേഷം ആദ്യമായി ഓഗസ്റ്റ് 21 ന് ഇറാൻ പാർലമെന്റ് മുഴുവൻ മന്ത്രിസഭയ്ക്കും അംഗീകാരം നൽകി. ഇറാനിയൻ രാഷ്ട്രീയത്തിലെ എല്ലാ ക്യാമ്പുകളെയും തൃപ്തിപ്പെടുത്താൻ തക്കവണ്ണം കഴിവുള്ള തിരഞ്ഞെടുത്ത മന്ത്രിമാരായിരുന്നു പെസെഷ്കിയൻ മന്ത്രിസഭയിൽ ഉണ്ടായിരുന്നത്. 1979 ലെ ഇറാനിയൻ വിപ്ലവത്തിനുശേഷം ഇറാനിൽ മന്ത്രിയായ രണ്ടാമത്തെ വനിതയായ ഫർസാനെ സാദെഗ്, 2015 ലെ ആണവ കരാർ ചർച്ച ചെയ്യാൻ സഹായിച്ച അബ്ബാസ് അരഘ്ചി എന്നിവരും ഇതിൽ ഉൾപ്പെടുന്നു.[32]

പ്രസിഡന്റ് എന്ന നിലയിൽ പെസെഷ്കിയന്റെ ആദ്യ അന്താരാഷ്ട്ര സന്ദർശനം 2024 സെപ്റ്റംബറിൽ ഇറാഖിലേക്കായിരുന്നു. ഗാസ യുദ്ധസമയത്ത് യു.എസും ഇറാൻ അനുകൂല പൌരസേനകളും തമ്മിലുള്ള ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇറാഖിലെ സഖ്യകക്ഷികളായ ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കെയായിരുന്നു ഈ യാത്ര.[33] ഇറാഖി കുർദിസ്ഥാനിലെ നേതാക്കളുമായും അദ്ദേഹം എർബിലിൽ കൂടിക്കാഴ്ച നടത്തി.[34]

ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമായ 2024 സെപ്റ്റംബറിലെ ലെബനാനിൽ ഹിസ്ബുള്ള അംഗങ്ങൾ വഹിച്ച പേജറുകൾ പൊട്ടിത്തെറിച്ച സംഭവത്തിനു ശേഷം, ഇസ്രായേലുമായുള്ള ശത്രുത ലഘൂകരിക്കാൻ ഇറാൻ തയ്യാറാണെന്ന് പെസെഷ്കിയൻ പ്രസ്താവിച്ചു.[35] എന്നിരുന്നാലും, ഇറാനിയൻ കമാൻഡർ അബ്ബാസ് നിൽഫറൂഷാൻ, ഹസ്സൻ നസ്രല്ല ഉൾപ്പെടെയുള്ള ഹിസ്ബുള്ള നേതാക്കൾ എന്നിവരുടെ വധത്തിനും തെക്കൻ ലെബനനിലെ ഇസ്രായേൽ അധിനിവേശത്തിനും ശേഷം 2024 ഒക്ടോബറിൽ ഇറാൻ ഇസ്രായേലിനെതിരെ മിസൈലുകൾ വിക്ഷേപിച്ചു. ഇസ്രായേലിന്റെ ആക്രമണത്തോടുള്ള പ്രതികരണമാണ് ഈ മിസൈൽ ആക്രമണമെന്ന് പെസെഷ്കിയൻ പ്രസ്താവിക്കുകയും ഇറാനുമായി വീണ്ടുമൊരു സംഘർഷത്തിൽ ഏർപ്പെടുന്നതിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു.[36]

ഇറാൻ-ഇസ്രായേൽ യുദ്ധം

[തിരുത്തുക]

2025 ജൂൺ 13 ന് ഇസ്രായേൽ ഇറാനെതിരെ വ്യോമാക്രമണം നടത്തിയതോടെ, ഇറാൻ-ഇസ്രായേൽ യുദ്ധത്തിന്റെ തുടക്കമായി. ഇതിന് മറുപടിയെന്ന നിലയിൽ, അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള ഇറാന്റെ സഹകരണം താൽക്കാലികമായി നിർത്തിവയ്ക്കാൻ പെസെഷ്കിയാൻ ഉത്തരവിട്ടു.

ജൂൺ 16 ന് ഇസ്രായേൽ സൈന്യം പെസെഷ്കിയനെ വധിക്കാൻ ശ്രമിച്ചതായി ഫാർസ് വാർത്താ ഏജൻസിയോടൊപ്പം യു.എസ്. രഹസ്യാന്വേഷണ വൃത്തങ്ങളും സ്ഥിരീകരിച്ചു.[37][38][39][40][41] യുദ്ധത്തിന്റെ ആദ്യ മണിക്കൂറുകളിൽ ഇസ്രായേലി വ്യോമസേന ഇറാനിലെ പ്രമുഖ സൈനിക നേതാക്കളെയും, ആണവ ശാസ്ത്രജ്ഞന്മാരെയും, രാഷ്ട്രീയ പ്രവർത്തകരെയും വധിച്ചു.[42] ഇറാനിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി പെസെഷ്കിയാൻ കൂടിക്കാഴ്ച നടത്തുന്ന കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണവും കൊലപാതക ശ്രമത്തിൽ ഉൾപ്പെടുന്നു. രക്ഷപ്പെടാനുള്ള വഴികൾ തടയുന്നതിനും വായുസഞ്ചാരം തടസ്സപ്പെടുത്തുന്നതിനുമായി കെട്ടിടത്തിന്റെ പ്രവേശന കവാടങ്ങളും പുറത്തേയ്ക്കുള്ള വാതിലുകളും ലക്ഷ്യമാക്കി ആറ് മിസൈലുകളോ ബോംബുകളോ ഉപയോഗിച്ചാണ് ഈ ആക്രമണം നടത്തിയത്.[43] ലക്ഷ്യമിട്ട നിലയിലേക്കുള്ള വൈദ്യുതി മുടങ്ങിയെങ്കിലും, പെസെഷ്കിയാൻ ഉൾപ്പെടെയുള്ള ഇറാനിയൻ ഉദ്യോഗസ്ഥർക്ക് മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്ന അടിയന്തര വഴിയിലൂടെ രക്ഷപ്പെടാൻ സാധിച്ചു.[42][43][44] കൊലപാതകശ്രമത്തിൽ പെസെഷ്കിയൻ്റെ കാലിന് ചെറിയ പരുക്കേറ്റിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. [42][45]

വീക്ഷണങ്ങൾ

[തിരുത്തുക]

 

ഐആർജിസി യൂണിഫോം ധരിച്ച പെസെഷ്കിയനും മഹ്മൂദ് സാദിഗിയും, 2019.

ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്

[തിരുത്തുക]

ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ( IRGC) ഉറച്ച പിന്തുണക്കാരനാായ പെസെഷ്കിയാൻ അതിന്റെ ഇപ്പോഴത്തെ അവതാരം "ഭൂതകാലത്തിൽ നിന്ന് വ്യത്യസ്തമാണ്" എന്ന് വിശേഷിപ്പിച്ചു.[46] 2019ൽ ട്രംപ് ഭരണകൂടം IRGCയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചതിനെ അദ്ദേഹം അപലപിച്ചു.[47] 2019-ൽ ഒരു അമേരിക്കൻ ഡ്രോൺ ഇറാനിൽ വെടിവച്ചിട്ടതിന് ശേഷം, പെസെഷ്കിയാൻ അമേരിക്കൻ സർക്കാരിനെ "തീവ്രവാദി" എന്ന് വിളിക്കുകയും ഡ്രോണിനെ ലക്ഷ്യമിട്ടുള്ള ഐആർജിസിയുടെ നടപടിയെ "ക്രിമിനൽ അമേരിക്കയുടെ നേതാക്കളുടെ മുഖത്തേയ്ക്കുള്ള ശക്തമായ ഒരു പ്രഹരം" എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.[48] 2024 ജൂണിൽ ഒരു സർവകലാശാലാ യോഗത്തിലും ചില വിമർശനങ്ങൾക്ക് മറുപടിയെന്ന നിലയിലും പെസെഷ്കിയൻ ഐആർജിസി യൂണിഫോം ധരിക്കുകയും ഐആർജിസിയാണ് രാജ്യം ഏകീകൃതമായിരിക്കുന്നതിന്റെ കാരണം എന്നതിനാൽ അത് വീണ്ടും ധരിക്കുമെന്ന് ഊന്നിപ്പറയുകയും ചെയ്തു.[49]

സർക്കാർ വിരുദ്ധ പ്രക്ഷോഭം

[തിരുത്തുക]

ഇറാനിയൻ സംവിധാനത്തെ പെസെഷ്കിയാൻ പലതവണ വിമർശിച്ചിട്ടുണ്ട്. 2009ലെ തിരഞ്ഞെടുപ്പിന് ശേഷമുള്ള പ്രതിഷേധത്തിനിടെ, ഒരു പ്രസംഗത്തിൽ, പ്രതിഷേധക്കാരോടുള്ള പെരുമാറ്റത്തെ പെസെഷ്കിയാൻ വിമർശിച്ചിരുന്നു. ആളുകളെ "ഒരു വന്യമൃഗത്തെപ്പോലെ" കണക്കാക്കരുതെന്ന് മാലിക് അഷ്തറിനെ അഭിസംബോധന ചെയ്തുകൊണ്ട് ആദ്യത്തെ ഷിയാ ഇമാം [അലി] പറഞ്ഞ വാക്കുകൾ അദ്ദേഹം തന്റെ പ്രസംഗത്തിൽ പരാമർശിച്ചു.[50]

2018 ലെ പ്രതിഷേധങ്ങൾ കൈകാര്യം ചെയ്ത ഇറാന്റെ രീതി "ശാസ്ത്രീയമായും ബൌദ്ധികമായും തെറ്റാണ്" എന്ന് പെസെഷ്കിയാൻ അഭിപ്രായപ്പെട്ടു. എല്ലാ സംഭവങ്ങൾക്കും രാജ്യത്തെ സംവിധാനത്തെ കുറ്റപ്പെടുത്തിയ അദ്ദേഹം, "ഞങ്ങൾ കൂടുതൽ നന്നായി ചെയ്യേണ്ടതായിരുന്നു" എന്ന് പറഞ്ഞു. 2022 ലെ പ്രതിഷേധത്തിന് ശേഷം, മഹ്സ അമിനിയുടെ മരണം സംബന്ധമായി ഒരു വിലയിരുത്തലും ഒപ്പം വിശദീകരണ സംഘവും രൂപീകരിക്കണമെന്ന് പെസെഷ്കിയാൻ ആവശ്യപ്പെട്ടു.[51] പ്രതിഷേധക്കാരെ കൈകാര്യം ചെയ്യുന്ന രീതിയും വിചാരണയും ഇറാനിലെ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം കണക്കാക്കുകയും പ്രതികൾക്ക് അഭിഭാഷകരെ നിയമിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തെങ്കിലും, പിന്നീട് അദ്ദേഹം ഒരു തിരുത്തൽ പ്രസ്താവന ഇറക്കുകയും, പ്രതിഷേധങ്ങളെ അപലപിച്ചുകൊണ്ട്, അത് ജനങ്ങളുടെ താൽപ്പര്യത്തിന് അനുയോജ്യമാണെന്ന് കരുതുന്നില്ല എന്ന് പറയുകയും ചെയ്തു.[52]

വിദേശ നയം

[തിരുത്തുക]
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പെസെഷ്കിയാനും (22 ഒക്ടോബർ 2024 ).
2024 ഒക്ടോബർ 24 ന് റഷ്യയിലെ കസാനിൽ നടന്ന 16-ാമത് ബ്രിക്സ് ഉച്ചകോടിയിൽ ഷി ജിൻപിംഗ്, അബ്ദുൽ ഫത്താഹ് അൽ-സിസി, മറ്റ് നേതാക്കൾ എന്നിവരോടൊപ്പം പെസെഷ്കിയാൻ.

ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് അമേരിക്കയുമായി ചർച്ചകൾ പുനരാരംഭിക്കുന്നതിനെ പിന്തുണച്ചിട്ടുള്ള പെസെഷ്കിയൻ, ഇറാനെതിരെയുള്ള അന്താരാഷ്ട്ര ഉപരോധങ്ങൾ നീക്കുന്നതിന് പകരമായി 2015 ൽ അമേരിക്കയുമായും മറ്റ് ലോകശക്തികളുമായും ഇറാൻ ഉണ്ടാക്കിയ കരാർ പുനരുജ്ജീവിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തു.

ഇസ്രായേൽ ഒഴികെയുള്ള മറ്റെല്ലാ രാജ്യങ്ങളുമായും സൌഹാർദ്ദപരമായ ബന്ധം സ്ഥാപിക്കുന്നതിനെ പിന്തുണയ്ക്കുന്ന അദ്ദേഹം, ഇസ്രായേലിനെതിരെ "പ്രതിരോധത്തിന്റെ അച്ചുതണ്ടിനെ" പിന്തുണയ്ക്കുന്നത് ഇറാൻ തുടരുമെന്ന് പ്രസ്താവിച്ചു. പ്രസിഡന്റായി ചുമതലയേറ്റ ശേഷം, ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിൽ ഫലസ്തീനികളെ ഇറാൻ പിന്തുണയ്ക്കുന്നത് തുടരുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഗാസ മുനമ്പിൽ ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ വംശഹത്യ നടത്തിയതായി പെസെഷ്കിയൻ ആരോപിച്ചു.

ഇറാന്റെ മിസൈൽ പദ്ധതിയെ ന്യായീകരിച്ച പെസെഷ്കിയാൻ, ഇസ്രായേലിൽ നിന്നുള്ള രാജ്യത്തിന്റെ പ്രതിരോധത്തിന് ഇത് തികച്ചും ആവശ്യമാണെന്ന് പ്രസ്താവിക്കുകയും, ഈ വിഷയത്തിൽ അമേരിക്കയുമായും സഖ്യകക്ഷികളുമായും ചർച്ച ചെയ്യുന്നതിന് ആദ്യം ഇസ്രായേലിനെയാണ് നിരായുധീകരിക്കേണ്ടതെന്ന് പ്രസ്താവിക്കുകയും ചെയ്തു.

വംശീയ കാഴ്ചപ്പാടുകളും വനിതാവിഷയങ്ങളും

[തിരുത്തുക]

അസെറികൾ, കുർദുകൾ, ബലൂചികൾ തുടങ്ങിയ വംശീയ വിഭാഗങ്ങളുടെ അവകാശങ്ങൾക്ക് പിന്തുണ നൽകിയിരുന്ന പെസെഷ്കിയൻ ഈ വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് പ്രസ്താവിക്കുന്നു. ഇറാനിയൻ ഭരണഘടനയുടെ ആർട്ടിക്കിൾ 15 എല്ലാ വംശങ്ങൾക്കിടയിലും നടപ്പാക്കുന്നതിനെ അദ്ദേഹം സർവ്വാത്മനാ പിന്തുണയ്ക്കുന്നു. ഈ തത്വം (ആർട്ടിക്കിൾ 15) പറയുന്നുഃ "ഇറാനിലെ ജനങ്ങളുടെ ഔദ്യോഗികവും പൊതുവുമായ ഭാഷയും ലിപിയും പേർഷ്യൻ ആണ്. രേഖകൾ, കത്തിടപാടുകൾ, ഔദ്യോഗിക ഗ്രന്ഥങ്ങൾ, പാഠപുസ്തകങ്ങൾ എന്നിവ ഈ ഭാഷയിലും ലിപിയിലും ആയിരിക്കണം, എന്നാൽ പത്രങ്ങളിലും ബഹുജന മാധ്യമങ്ങളിലും പ്രാദേശിക, വംശീയ ഭാഷകളുടെ ഉപയോഗവും വിദ്യാലയങ്ങളിൽ അവരുടെ സാഹിത്യം പഠിപ്പിക്കുന്നതും പേർഷ്യന് ഭാഷയ്ക്കൊപ്പം സൌജന്യമാണ്". ഈ തത്വം നടപ്പിലാക്കുന്നത് വിഘടനവാദ, വിമത പ്രേരണകളെ ലഘൂകരിക്കുമെന്ന് അദ്ദേഹം വാദിക്കുന്നു. ഇറാനിയൻ വിദ്യാലയങ്ങളിൽ അസർബൈജാനി ഭാഷ പഠിപ്പിക്കുന്നതിനെയും പെസെഷ്കിയാൻ പിന്തുണയ്ക്കുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വാഗ്ദാനം ചെയ്തതു പ്രകാരം പെസെഷ്കിയൻ തന്റെ സർക്കാരിൽ വിവിധ വംശീയ, മത പശ്ചാത്തലങ്ങളിൽ നിന്നുള്ള വനിതകളുടേയും വ്യക്തികളുടേയും എണ്ണം ഗണ്യമായി വർദ്ധിപ്പിച്ചു. രണ്ട് വനിതകളെ വൈസ് പ്രസിഡന്റുമാരായും ഒരു വനിതയെ മന്ത്രിയായും മറ്റൊരു വനിതയെ സർക്കാർ വക്താവായും അദ്ദേഹം നിയമിച്ചു. കൂടാതെ, അദ്ദേഹം ഒരു സുന്നി രാഷ്ട്രീയക്കാരനെ സംസ്ഥാനത്തെ ആദ്യത്തെ സുന്നി ഗവർണറെന്ന നിലയിൽ ഗ്രാമവികസനത്തിന്റെ വൈസ് പ്രസിഡന്റായും നിരവധി വൈസ് മന്ത്രിമാരായും നിയമിച്ചു.[53][54] രാജ്യത്തുടനീളം നിരവധി വനിതകളെ സംസ്ഥാനങ്ങളുടേയും, നഗരങ്ങളുടേയും ഗവർണർമാരായി അദ്ദേഹം നിയമിച്ചിട്ടുണ്ട്.

വ്യക്തി ജീവിതം

[തിരുത്തുക]

പെസെഷ്കിയാന്റെ പത്നിയായിരുന്ന ഫാത്തിമ മജിദി ഒരു ഗൈനക്കോളജിസ്റ്റായിരുന്നു. 1994ൽ അവർ തന്റെ ഇളയ മകനോടൊപ്പം ഒരു വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. അവശേഷിച്ച രണ്ട് ആൺമക്കളെയും ഒരു മകളെയും ഒറ്റയ്ക്ക് വളർത്തിയ അദ്ദേഹം, ഒരിക്കലും പുനർവിവാഹം ചെയ്തിട്ടില്ല.[55] ഷെരീഫ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ നിന്ന് രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള അദ്ദേഹത്തിന്റെ മകൾ സഹ്ര, റൂഹാനി സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പുള്ള കാലത്ത് ജാം പെട്രോകെമിക്കലിൽ ജോലി ചെയ്തിരുന്നു. ഒരു രാഷ്ട്രീയ ഉപദേഷ്ടാവായും അവർ കണക്കാക്കപ്പെടുന്നു.

ഖുർആൻ അദ്ധ്യാപകനും ഷിയാ മുസ്ലീങ്ങളുടെ പ്രധാന ഗ്രന്ഥമായ നഹ്ജ് അൽ-ബലഗയുടെ പാരായണക്കാരനുമാണ് പെസെഷ്കിയാൻ.

പേർഷ്യൻ ഭാഷയ്ക്ക് പുറമെ അസർബൈജാനി, കുർദിഷ്, അറബി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും പെസെഷ്കിയാന് പ്രാവീണ്യമുണ്ട്.

ട്രാക്ടർ എസ്. സി. എന്ന ഇറാനിയൻ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബിന്റെ ആരാധകനാണ് പെസെഷ്കിയൻ. [56]

  1. Persian: مسعود پزشکیان, [mæˈsuːd pezeʃkiˈjɒːn]

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]

ഫലകം:Masoud Pezeshkian

അവലംബം

[തിരുത്തുക]
  1. Ahangar, Ali. "مسعود پزشكيان؛ كسي كه مثل هيچ كس نيست". Etemaad Daily (in പേർഷ്യൻ). Archived from the original on 11 June 2024. Retrieved 29 June 2024.
  2. "Iran Elects New President After Death Of Former President Raisi".
  3. "مسعود پزشکیان کیست؟" [Who is Masoud Pezeshkian?]. Entekhab (in പേർഷ്യൻ). 21 May 2024. Archived from the original on 18 June 2024. Retrieved 28 June 2024.
  4. 4.0 4.1 "مسعود پزشکیان در هر فرصتی بر تُرک بودن خود تأکید می‌کند" [Masoud Pezeshkian emphasizes his Turkishness at every opportunity]. Fararu (in പേർഷ്യൻ). Retrieved 2024-07-17.
  5. "Masoud Pezeshkian: The reformist now Iran's president-elect". BBC (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 8 July 2024. Retrieved 2024-07-17.
  6. "İranın yeni prezidenti kimdir? - "Atam da, anam da türkdür" demişdi". Poliqon.info (in അസർബൈജാനി). 2024-07-06. Qətiyyətlə demişəm, mən türkəm. Atam da türkdür, anam da. Türk olmağımla fəxr edirəm
  7. "İran'ın yeni Cumhurbaşkanı Mesud Pezeşkiyan kimdir?". Euronews (in ടർക്കിഷ്). 19 March 2025. Evde çocuklarımla Farsça yerine Türkçe konuşuyorum. Annem de babam da Türk. Türklüğümle gurur duyuyorum diyen Mesud Pezeşkiyan
  8. "در مورد مسعود پزشکیان در ویکی‌تابناک بیشتر بخوانید". Tabnak. Archived from the original on 30 May 2024. Retrieved 13 June 2024.
  9. "Persian Press Review". Tehran Times. 29 May 2010. Archived from the original on 14 June 2011. Retrieved 9 September 2010.
  10. "در مورد مسعود پزشکیان در ویکی‌تابناک بیشتر بخوانید" [Who is Masoud Pezeshkian?]. Tabnak (in പേർഷ്യൻ). Archived from the original on 30 May 2024. Retrieved 10 June 2024.
  11. "Iran's gets a 'reformist' President, but here's a catch: He is also a 'loyalist'". Firstpost (in അമേരിക്കൻ ഇംഗ്ലീഷ്). 2024-07-10. Retrieved 2024-11-15.
  12. Standeford, Donald. "Iran Elects New President After Death Of Former President Raisi". SSJ News (in ഇംഗ്ലീഷ്). Retrieved 2024-11-15.
  13. "Masoud Pezeshkian at Muharram Mourning Ceremony with Revolution Leader" (in അമേരിക്കൻ ഇംഗ്ലീഷ്). 2024-07-13. Retrieved 2024-11-15.
  14. "Təbriz millət vəkilindən türk dilində təhsil yasağına etiraz" [Tabriz MP protests ban on Turkic language education]. Voice of America (in അസർബൈജാനി). 13 February 2016.
  15. "Turkic speakers join forces in Iran's parliament". Al Monitor. 18 January 2017. Archived from the original on 20 May 2017. Retrieved 10 April 2025.
  16. "İran Parlamentinin 100 millət vəkili 'Türk Bölgələri Fraksiyası'nı təsis edib" [100 MPs of the Iranian Parliament establish the 'Turkish Regions Faction'] (in അസർബൈജാനി). Voice of America. 31 October 2016. Archived from the original on 22 March 2025. Retrieved 10 April 2025.
  17. "İran parlamentində "türk deputatlardan ibarət fraksiya yaradılıb"" ["A faction consisting of Turkish deputies has been established in the Iranian parliament"] (in അസർബൈജാനി). BBC. 31 October 2016. Archived from the original on 7 July 2022. Retrieved 10 April 2025.
  18. Hafezi, Parisa (28 July 2024). "Khamenei officially endorses relative moderate as Iran's president". Reuters. Retrieved 28 July 2024.
  19. Molaei, Niloofar (6 July 2024). "پزشکیان در کنار آیت الله خامنه ای رکورد زد /کدام شهرها رئیس جمهورساز بوده اند؟ +جدول" (in പേർഷ്യൻ). KhabarOnline. Archived from the original on 6 July 2024. Retrieved 7 July 2024.
  20. "Reformist lawmaker Masoud Pezeshkian wins Iran's presidential vote". CNN. 6 July 2024. Archived from the original on 6 July 2024. Retrieved 6 July 2024.
  21. "Mohammad Eslami retained as VP, Iran's nuclear chief". United News of India. 11 August 2024. Retrieved 11 August 2024.
  22. Karimi, Nasser (28 July 2024). "Reformist formally takes over as Iran's president after supreme leader offers endorsement". Associated Press. Retrieved 28 July 2024.
  23. "Iran's President Pezeshkian makes first appointments, names First Vice President". Daijiworld. Indo-Asian News Service. 28 July 2024. Retrieved 28 July 2024.
  24. "سعید اوحدی دوباره رئیس بنیاد شهید شد/سعی سعید بین حج و بنیاد شهید!". Tabnak News Agency (in പേർഷ്യൻ). 11 August 2024. Retrieved 11 August 2024.
  25. "Negotiator of 2015 nuclear deal Mohammad Javad Zarif named Iran VP". Daijiworld. Agence-France Presse. 2 August 2024. Retrieved 3 August 2024.
  26. "محمدجعفر قائم پناه، معاون اجرایی دولت پزشکیان کیست؟". KhabarOnline News Agency (in പേർഷ്യൻ). 2 August 2024. Retrieved 3 August 2024.
  27. "علی طیب‌نیا کیست؟ «آقای ضد تورم» یا مقصر «سقوط بازار»". BBC (in പേർഷ്യൻ). 4 August 2024. Retrieved 4 August 2024.
  28. "Iran president makes new appointments". Iran Front Page. 4 August 2024. Retrieved 4 August 2024.
  29. "حسین افشین معاون علمی رئیس جمهور شد + سوابق". Moj News Agency (in പേർഷ്യൻ). 11 August 2024. Retrieved 11 August 2024.
  30. Shahla, Arsalan (10 August 2024). "Iran's Pezeshkian Names Morality Police Critic as Vice President". Bloomberg News. Archived from the original on 10 August 2024. Retrieved 11 August 2024.
  31. "Iranian president Pezeshkian asks supreme leader to refrain from attacking Israel - report". The Jerusalem Post (in ഇംഗ്ലീഷ്). 2024-08-07. Archived from the original on 8 August 2024. Retrieved 2024-08-08.
  32. "Iran parliament approves president's entire cabinet, a first since 2001". Al Jazeera. 21 August 2024. Retrieved 22 August 2024.
  33. Elwelly, Elwely; Azhari, Timour (11 September 2024). "Iran parliament approves president's entire cabinet, a first since 2001". Reuters. Retrieved 11 September 2024.
  34. "Iran president arrives in Iraqi Kurdistan on day two of visit". France 24. 12 September 2024. Retrieved 12 September 2024.
  35. Saraiva, Augusta; Shahla, Arsalan (23 September 2024). "Iran's President Says He's Prepared to Ease Tensions With Israel". Bloomberg. Archived from the original on 23 September 2024. Retrieved 24 September 2024.
  36. Negi, Shrishti (2 October 2024). "Iran's President Masoud Pezeshkian Warns Israel After Missile Attack: 'Let Netanyahu Know...'". News18. Retrieved 2 October 2024.
  37. "Iran's president injured during Israeli strikes, U.S. intelligence sources say". CBS News. 17 July 2025.
  38. "Iran's President Masoud Pezeshkian says Israel tried to assassinate him". Middle East Eye (in ഇംഗ്ലീഷ്). Retrieved 7 July 2025.
  39. "Iranian President Masoud Pezeshkian claims Israel tried to kill him". The Jerusalem Post (in ഇംഗ്ലീഷ്). 7 July 2025. Retrieved 7 July 2025.
  40. "Iran's president claims Israel tried to assassinate him during 12-day war". India Today (in ഇംഗ്ലീഷ്). 8 July 2025. Retrieved 7 July 2025.
  41. "Iran President Pezeshkian was reportedly injured in Israeli strikes". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2025-07-13. Retrieved 2025-07-13.
  42. 42.0 42.1 42.2 "Iranian president lightly wounded while escaping Israeli attack". Al Jazeera.
  43. 43.0 43.1 "Iran's President Was Injured In Israel's Nasrallah-Style Assassination Plot: Report". NDTV.
  44. "Wounded Iranian president forced to escape through emergency hatch during Israeli air strike". Yahoo News. 13 July 2025.
  45. Swan, Melanie (13 July 2025). "Wounded Iranian president forced to escape through emergency hatch during Israeli air strike". The Daily Telegraph.
  46. مسعود پزشکیان: من بازهم لباس سپاه می‌پوشم/ سپاه با چیزی که الآن می‌بینید متفاوت است (in പേർഷ്യൻ). 13 June 2024. Archived from the original on 13 June 2024. Retrieved 13 June 2024.
  47. "ملت با قدرت از سپاه مقتدر دفاع می‌کند". Alef. 16 June 2024. Archived from the original on 14 January 2020. Retrieved 16 June 2024.
  48. "پزشکیان: سپاه مشت محکمی به دهان یاوه‌گویی‌های آمریکا زد/ طنین شعار «مرگ بر آمریکا» در مجلس". Alef. 16 June 2024. Archived from the original on 18 June 2024. Retrieved 16 June 2024.
  49. "پزشکیان: من بازهم لباس سپاه می‌پوشم؛ سپاه اگر نبود کشور تجزیه شده بود". اصلاحات نیوز (in പേർഷ്യൻ). 16 June 2024. Archived from the original on 18 June 2024. Retrieved 16 June 2024.
  50. Mehrabi, Ehsan (10 June 2024). "Who is Masoud Pezeshkian, the Only Pro-Reform Candidate?". Iran Wire. Archived from the original on 17 June 2024. Retrieved 21 June 2024.
  51. "انتخابات ریاست‌جمهوری ایران؛ مهدی کروبی از نامزدی مسعود پزشکیان حمایت کرد". BBC News فارسی (in പേർഷ്യൻ). 19 June 2024. Archived from the original on 20 June 2024. Retrieved 21 June 2024.
  52. Dagres, Holly (19 June 2024). "Masoud Pezeshkian is a possible game changer in the upcoming Iranian presidential election". Atlantic Council (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 20 June 2024. Retrieved 21 June 2024.
  53. "محمد نبی شهیکی، شهروند بلوچ اهل سنت معاون وزير علوم شد".
  54. "آرش زره تن لهونی استاندارد جوان و اهل تسنن کردستان کیست؟". 18 September 2024.
  55. "مسعود پزشکیان", ویکی‌پدیا، دانشنامهٔ آزاد (in പേർഷ്യൻ), 13 June 2024, archived from the original on 7 July 2024, retrieved 13 June 2024
  56. "پزشکیان: اکثر بازی‌های تراکتور را با نوه‌ام محمدحسین به استادیوم می‌رویم /با هم بحث می‌کنیم؛ نقدم می‌کند، اما هیچ‌وقت دعوا نمی‌کنیم – خبرآنلاین". Khabar. Archived from the original on 7 July 2024. Retrieved 16 June 2024.
"https://ml.wikipedia.org/w/index.php?title=മസൂദ്_പെസെഷ്കിയാൻ&oldid=4587000" എന്ന താളിൽനിന്ന് ശേഖരിച്ചത്