Jump to content

മസാഷി കിഷിമോടോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മസാഷി കിഷിമോടോ
ജനനം
Kishimoto Masashi
岸本 斉史

(1974-11-08) നവംബർ 8, 1974  (49 വയസ്സ്)
തൊഴിൽമാംഗാ കലാകാരൻ
അറിയപ്പെടുന്നത്നരുടോ
ബന്ധുക്കൾസെഷി കിഷിമോടോ (twin brother)

മസാഷി കിഷിമോടോ ജാപ്പനീസ് കാർട്ടൂണിസ്റ്റും മാംഗ കലാകാരനുമാണ്. ഇംഗ്ലീഷ്:Kishimoto Masashi. നറുടൊ എന്ന മാംഗാ പരമ്പരയിലൂടെയാണ് ഇദ്ദേഹം ലോകപ്രശസ്തനായത് ഇതുവരെ നരുടൊ ലോകമാകെ 22 കോടിയിലേറെ പതിപ്പുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. ഇതുകൂടാതെ മസാഷി അനിമേ ചലച്ചിത്രങ്ങളായ Road to Ninja: Naruto the Movie, The Last: Naruto the Movie, Boruto: Naruto the Movie എന്നിവയുടെ നിർമ്മാണത്തിലും പങ്കാളിയായിട്ടുണ്ട് വളരെ ചെറുപ്പത്തിലേ മാംഗ വായിച്ചുതുടങ്ങിയ മസാഷി സ്വന്തമായി ഒരു മാംഗ എഴുതാനുള്ള ആഗ്രഹം ശക്തമാക്കിയിരുന്നു. അകിര ടോറിയാമ, കാറ്റുശിരോ ഒടാമ എന്നിവർ അദ്ദേഹത്തിന്റ മുഖ്യ പ്രചോദനങ്ങളായിരുന്നു

ആദ്യകാല ജീവിതം[തിരുത്തുക]

1974 നവംബർ 8 ന് ജപ്പാനിലെ ഓകായാമ പെര്ഫെക്റ്റിലായിരുന്നു മസാഷിയുടെ ജനനം. ചെറുപ്പത്തിൽ തന്നെ അനിമേ കണ്ടുതുടങ്ങിയ മസാഷി അതിലേ കഥാപാത്രങ്ങളെ വരച്ചുതുടങ്ങിയിരുന്നു. തന്റെ സഹോദരന്റെ കൂടെ ഡ്രാഗൺ ബാൾ ,കിന്നിക്കുമാൻ തുടങ്ങിയ അനിമേകൾ കണ്ട മസാഷി ഡ്രാഗൺ ബാളിന്റെ സ്രഷ്ടാവായ അകിര ടോറിയാമയെ ആരാധിച്ചുതുടങ്ങി . സ്കൂൾജീവിതത്തിന്റെ അവസാനകാലത്ത് അദ്ദേഹം മാംഗ വരയ്ക്കാൻ സമയം ചെലവിടുകയും ഒരു മാംഗ കലാകാരനാവുക എന്ന ലക്ഷ്യത്തോടെ ആർട്സ് കോളേജിൽ പോവുകയും ചെയ്‌തു. ഇക്കാലത്ത് അദ്ദേഹം ഷൊണെന് ജമ്പ് ആഴ്ചപ്പതിപ്പിന് വേണ്ടി ചമ്പര മാത്രകയിലുള്ള ഒരു മാംഗ രചിക്കുന്നതിനെ പറ്റി ആലോചിച്ചിരുന്നു.എങ്കിലും താൻ അകിറയെ പോലുള്ളവരുമായി മത്സരിക്കാൻ പ്രാപ്തമായിട്ടില്ലെന്നറിഞ്ഞ ശേഷം പഠനത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചു.കോളേജിലെ രണ്ടാമത്തെ വര്ഷം മുതൽ മസാഷി മാസികകളിലെ മാംഗ മത്സരങ്ങൾക്കു വേണ്ടി മാംഗ അയക്കാൻ തുടങ്ങി. എന്നാൽ തന്റെ രചനകൾ സീനാൻ മാംഗയുമായാണ് കൂടുതൽ സാമ്യമെന്നു അദ്ദേഹം പെട്ടെന്നു മനസ്സിലാക്കി,ഷൊണെന് മാംഗയിൽനിന്നും വ്യത്യസ്തമായി ഇത് മുതിർന്ന വായനക്കാർക്ക് വേണ്ടിയുള്ളതായിരുന്നു. ഷൊണെന് ജമ്പ് മാസികക്കുവേണ്ടി ഒരു മാംഗ രചിക്കാനുള്ള ആഗ്രഹത്തത്തോടുകൂടി അദ്ദ്ദേഹം ഗവേഷണമാരംഭിക്കുകയും ചെയ്തു. ഹാഷിരെ മേലോസ് എന്ന അനിമേ കണ്ട അദ്ദേഹം പ്രചോദിതനാവുകയും വിവിധ അനിമേകളിൽ നിന്നും സ്വന്തം ശൈലി രൂപീകരിക്കുവാനുള്ള ശ്രമമാരംഭിക്കുകയും ചെയ്തു.ഇതിനിടെയിലാണ് മസാഷി നിന്കു അനിമേയുടെ ചിത്രകാരനായ തെത്സുയ നിഷിയോയെ കണ്ടുമുട്ടുന്നത് ഇത് മസാഷിയിൽ ഒരുപാട് സ്വാധീനം ചെലുത്തി. തന്റെ ശൈലി ഷൊണെന് മാംഗയായി മാറുന്നത് അദ്ദേഹം തിരിച്ചറിഞ്ഞു.

രചനകൾ[തിരുത്തുക]

മസാഷിയുടെ ആദ്യത്തെ മാംഗ കരാകുറി ആയിരുന്നു ശൂഷ മാസികയിൽ പ്രസിദ്ധീകരിച്ച കരാകുറി മസാഷിയെ ശൂഷ മാസികയുടെ ഹോപ് സ്റ്റെപ് അവാര്ഡിന് അര്ഹനാക്കി ,ഇത് മികച്ച പുതുമുഖ കലാകാരന്മാർക്ക് നൽകുന്നതായിരുന്നു. ഈ സമയത്തുതന്നെ അദ്ദേഹം തന്റെ തിരിച്ചയക്കപ്പെട്ട രചനകൾ മികച്ചതാക്കാനുള്ള ശ്രമമാരംഭിച്ചിരുന്നു. 1997 ൽ തന്നെ അദ്ദേഹം നാരുട്ടോ യുടെ ഒരു ആദ്യരൂപം സൃഷ്ടിച്ചിരുന്നു. ഇതിനുശേഷം കരാകുറിയുടെ പെട്ടെന്നുണ്ടായ പരാജയം അദ്ദേഹത്തെ സീനാൻ മാംഗയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചു. എങ്കിലും യഹാഗി എന്നയാളുടെ പ്രേരണയാല് മസാഷി നാരുട്ടോ പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കാൻ തീരുമാനിച്ചു. ഇവർ രണ്ടുപേരും കൂടി ആദ്യത്തെ മൂന്നു അദ്യായങ്ങൾ രചിക്കുകയും ഷോണെന് ജമ്പ് ആഴ്ചപ്പതിപ്പിൽ ഇടംനേടുകയും ചെയ്തു 1999 മുതൽ 2014 വരെ നാരുട്ടോ പ്രസിദ്ധീകരിച്ചിരുന്നു.72 വാള്യങ്ങളിലായി 700 അദ്യായങ്ങൾ നാരുട്ടോ പ്രസിദധീകരിച്ചിട്ടുണ്ട്. ഇതിനെ ആസ്പദമാക്കി നാരുട്ടോ,നാരുട്ടോ ഷിപ്പ്‌ഡേൻ എന്നിങ്ങനെ രണ്ട് അനിമേ പരമ്പരകളും നിർമിച്ചിട്ടുണ്ട്‌. 2006 ൽ നാരുട്ടോ മികച്ച ഗ്രാഫിക്‌ നോവലായി തിരഞ്ഞെടുക്കപ്പെട്ടു കിഷിമോട്ടോ ടേക്കൺ 6 വീഡിയോ ഗെയിമിന് വേണ്ടി ലാർസ് അലക്സാണ്ടർസോണിന്റെ ഒരു അധിക വേഷം രൂപകൽപന ചെയ്തു നൽകിയിട്ടുണ്ട്. 2010 ൽ ഈ കഥാപാത്രം Naruto Shippuden: Ultimate Ninja Storm 2 പ്രത്യക്ഷപ്പെട്ടിട്ടുണ്ട് . അതേ വര്ഷം തന്നെ മസാഷി ഒരു അദ്യായം മാത്രമുള്ള ബേസ് ബാൾ മാംഗ ബെഞ്ച് ഷോണെന് ജമ്പിനു വേണ്ടി നിർമിച്ചു. ഇത് ആഴ്ചപ്പതിപ്പിന്റെ ടോപ് ഓഫ് സൂപ്പർ ലെജൻഡ് പ്രോജക്ടിന്റെ ഭാഗമായിരുന്നു. ഒൻപതാം നാരുട്ടോ ചലച്ചിത്രം Road to Ninja: Naruto the Movie യുടെ കഥയും കഥാപാത്ര രൂപീകരണവും മസാഷിയുടെയായിരുന്നു.2012 ൽ മസാഷി തന്റെ ദീർഘകാലമായി മാറ്റിവെച്ച മാഫിയ മാംഗ മാരിയോ ജമ്പ് സ്‌കോയാറിൽ പ്രസിദ്ധീകരിക്കുമെന്നറിയിച്ചു, ഇത് അദ്ദേഹം നാരുട്ടോക്ക് മുൻപ് തന്നെ തുടങ്ങിയതായിരുന്നു. 2013ലുടനീളം മസാഷിയുടെ ചെറിയ മാംഗാകളായ ജമ്പ്,മാരിയോ തുടങ്ങിയവ ഇംഗീഷിലേക്ക് തർജ്ജമ ചെയ്യപ്പെട്ടു.


ചലച്ചിത്രങ്ങൾ[തിരുത്തുക]

നോവലുകൾ[തിരുത്തുക]

 • Naruto: Tales of a Gutsy Ninja (NARUTO―ナルト― ド根性忍伝 Naruto: Dokonjō Ninden?) — 2010
 • Naruto Jinraiden: The Day the Wolf Howled (NARUTO-ナルト- 迅雷伝 狼の哭く日 Naruto Jinraiden: Ōkami no Naku Hi?) — 2012,
 • Naruto: Kakashi's Story (NARUTO-ナルト- カカシ秘伝 氷天の雷 Naruto: Kakashi Hiden — Hyōten no Ikazuchi?) — 2015,
 • Naruto: Shikamaru's Story (NARUTO-ナルト- シカマル秘伝 闇の黙に浮ぶ雲 Naruto: Shikamaru Hiden — Yami no Shijima ni Ukabu Kumo?) — 2015,
 • Naruto: Sakura's Story (NARUTO-ナルト- サクラ秘伝 思恋、春風にのせて Naruto: Sakura Hiden — Shiren, Harukaze ni Nosete?) — 2015,
 • Naruto: Konoha's Story (NARUTO-ナルト- 木ノ葉秘伝 祝言日和 Naruto: Konoha Hiden — Shūgenbiyori?) — 2015,
 • Naruto: Gaara's Story (NARUTO-ナルト- 我愛羅秘伝 砂塵幻想 Naruto: Gaara Hiden — Sajingensō?) — 2015,
 • Naruto: The Akatsuki's Story (暁秘伝 咲き乱れる悪の華 Naruto: Akatsuki Hiden — Sakimidareru Aku no Hana?) — 2015,
 • Naruto: Tales of a Chaste Ninja (NARUTO―ナルト―ド純情忍伝 Naruto: Dojunjō Ninden?) — 2015
 • Naruto: Itachi's True Story (NARUTO-ナルト- イタチ真伝 Naruto: Itachi Shinden?) — 2015
 • Naruto: Sasuke's True Story (NARUTO-ナルト- サスケ真伝 Naruto: Sasuke Shinden?) — 2015

മാംഗ[തിരുത്തുക]

 • Karakuri one-shot (1996; Hop Step Award winner, published in Hop Step Award Selection 18 ('95~'96) (1996), Akamaru Jump Winter (1997), and Naruto: The Official Premium Fanbook (2009))
 • Naruto one-shot (1997; published in Akamaru Jump Summer (1997) and Naruto: The Official Fanbook (2002))
 • Karakuri (December 21, 1997; debuted and canceled in Weekly Shōnen Jump 1998 No. 4-5)
 • Naruto (September 21, 1999 – November 10, 2014; serialized in Weekly Shōnen Jump, debuted in Weekly Shōnen Jump 1999 No. 43)
 • Bench one-shot (October 11, 2010, published in Weekly Shōnen Jump 2010 No. 45)
 • Mario one-shot (May 2, 2013, published in Jump Square 2013 No. 6)
 • Naruto: The Seventh Hokage and the Scarlet Spring (April 27, 2015 – July 6, 2015; serialized in Weekly Shōnen Jump, debuted in Weekly Shōnen Jump 2015 No. 22-23)
 • Naruto: The Path Lit by the Full Moon (April 25, 2016, published in Weekly Shōnen Jump 2016 No. 21-22 and Boruto: Naruto Next Generations Volume 1)
 • Boruto: Naruto Next Generations - editorial supervisor (May 9, 2016 – ongoing; serialized in Weekly Shōnen Jump, debuted in Weekly Shōnen Jump 2016 No. 23 own anime airing on april 2017)

ചിത്രരചനപുസ്തകങ്ങൾ[തിരുത്തുക]

 • The Art of Naruto: Uzumaki (岸本斉史画集 UZUMAKI Kishimoto Masashi Gashū: Uzumaki?, lit. "Masashi Kishimoto Art Collection: Uzumaki") — 2004[3]
 • Paint Jump: Art of Naruto (PAINT JUMP Art of NARUTO-ナルト-?) — 2008[4]
 • Naruto Illustration Book (NARUTO―ナルト―イラスト集 NARUTO Naruto Irasuto-shū: Naruto?, lit. "Naruto Illustration Collection: Naruto") — 2010[5]
 • Uzumaki Naruto: Illustrations (NARUTO―ナルト―イラスト集 UZUMAKI NARUTO Naruto Irasuto-shū: Uzumaki Naruto?, lit. "Naruto Illustration Collection: Naruto Uzumaki") — 2015

സ്വകാര്യ ജീവിതം[തിരുത്തുക]

മസാഷി കിഷിമോട്ടോ, 666 Satan,Blazer Drive എന്നിവയുടെ കർത്താവായ സെഷി കിഷിമോട്ടോയുടെ ഇരട്ടസഹോദരനാണ് . 2003 ൽ മസാഷി വിവാഹിതനായി ദമ്പതികൾക്ക് ഒരു മകനുണ്ട് .അദ്ദേഹത്തിന്റെ അച്ഛൻ 2014 ലാണ് അന്തരിച്ചത് ,നര്ട്ടോയുടെ 668 ആം ആദ്യയായം അച്ഛനു സമർപ്പിച്ചിരിക്കുകയാണ്

അവലംബം[തിരുത്തുക]

 1. "2014 Naruto Movie Titled 'The Last,' Slated for December 6". AnimeNewsNetwork. ജൂലൈ 23, 2014. Retrieved ജൂലൈ 23, 2014.
 2. "Naruto sequel film to open in theaters in Japan on August 7". Anime News Network. മേയ് 21, 2015. Retrieved മേയ് 21, 2015.
 3. Kishimoto, Masashi (ജൂലൈ 2, 2004). NARUTO―ナルト― 岸本斉史画集 UZUMAKI. Naruto (in ജാപ്പനീസ്). Japan: Shueisha. ISBN 4-08-873706-7.
 4. Kishimoto, Masashi (ഏപ്രിൽ 4, 2008). PAINT JUMP Art of NARUTO-ナルト-. Naruto (in ജാപ്പനീസ്). Japan: Shueisha. ISBN 978-4-08-782168-0.
 5. Kishimoto, Masashi (ജൂലൈ 8, 2009). NARUTO―ナルト―イラスト集 NARUTO. Naruto (in ജാപ്പനീസ്). Japan: Shueisha. ISBN 978-4-08-874823-8.

ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മസാഷി_കിഷിമോടോ&oldid=3980685" എന്ന താളിൽനിന്ന് ശേഖരിച്ചത്