ഉള്ളടക്കത്തിലേക്ക് പോവുക

മഴ തേടിയുള്ള നമസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rain prayer
ഔദ്യോഗിക നാമംصلاة الاستسقاء
ഇതരനാമംDrought prayer
ആചരിക്കുന്നത്Muslims
തരംIslamic
പ്രാധാന്യംA Muslim prayer offered to God seeking rain water.
അനുഷ്ഠാനങ്ങൾSunnah prayers
ആരംഭംDuha
അവസാനംZenith - Noon
ആവൃത്തിOccasionally
ബന്ധമുള്ളത്Salah, Nafl prayer, Five Pillars of Islam

മഴ വർഷിപ്പിക്കാനായി വേണ്ടി ദൈവിക ഇടപെടൽ തേടി മുസ്‌ലിംകൾ ചെയ്യുന്ന ഐച്ഛിക നമസ്കാരമാണ് സ്വലാത്തുൽ ഇസ്തിസ്ഖാഅ് (Arabic: صلاة الاستسقاء; ṣalāt al-istisqa). വരൾച്ചാകാലങ്ങളിൽ ഇത്തരം നമസ്കാരം നടത്തൽ പ്രവാചകചര്യയും പുണ്യവുമാണെന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു[1].

അവതരണം

[തിരുത്തുക]

മദീനയിലെ പള്ളിയിൽ വെള്ളിയാഴ്ച ഖുതുബ സമയത്ത് പ്രവാചകൻ മുഹമ്മദിനോട് അനുചരന്മാരിലൊരാൾ നിലനിൽക്കുന്ന വരൾച്ചയിൽ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാണിക്കുകയായിരുന്നു. പ്രവാചകൻ അപ്പോൾ മഴവർഷിക്കാനായി കൈകളുയർത്തി പ്രാർത്ഥന നടത്തുകയും ചെയ്തു.

മറ്റൊരു റിപ്പോർട്ട് പ്രകാരം, നബിയും അനുചരന്മാരും ഒരു മൈതാനത്ത് ഒത്തുചേരുകയും സംഘടിതമായി മഴ തേടിയുള്ള നമസ്കാരം സംഘടിപ്പിക്കുകയും ചെയ്തു എന്ന് കാണാം. ഉച്ചത്തിൽ ഫാത്തിഹയും മറ്റു പ്രാർത്ഥനകളും ഉരുവിട്ടുകൊണ്ട് രണ്ട് റക്അത്ത് ആയിരുന്നു ഈ നമസ്കാരം[2].

ദുആയിൽ കൈകൾ ഉയർത്തൽ

മുസ്ലീം കാർഷിക സമൂഹങ്ങളിൽ, വരൾച്ച പോലുള്ള ദുരന്ത സമയങ്ങളിൽ, ദൈവത്തോട് മഴ പെയ്യിക്കാൻ പ്രേരിപ്പിക്കുന്നതിനായി സമൂഹത്തിന് ആത്മീയ സഹായം നൽകാൻ ഇമാമിനോട് വന്ന് ആവശ്യപ്പെടുന്നു. [3]

ഹദീസുകൾ

[തിരുത്തുക]

മഴക്ക് വേണ്ടിയുള്ള നമസ്കാരവുമായി ബന്ധപ്പെട്ട് ധാരാളം ഹദീസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അവയിൽ ചിലത് ഇങ്ങിനെയാണ്. അനസ്(റ) നിവേദനം: നിശ്ചയം ഉമറൂബ്നൂൽ ഖത്താബിന്റെ കാലത്തു അദ്ദേഹം മഴക്ക്വേണ്ടി പ്രാർത്ഥിച്ചിരുന്നത് അബ്ബാസി(റ)നെ കൊണ്ടായിരുന്നു. അപ്പോൾ അദ്ദേഹം പറയും: അല്ലാഹുവേ! ഞങ്ങളുടെ നബിയെ ക്കൊണ്ട് നിന്നോട് ഞങ്ങൾ മഴക്കുവേണ്ടി പ്രാർത്ഥിപ്പിക്കുകയും അപ്പോൾ നീ ഞങ്ങൾക്ക് മഴ വർഷിപ്പിച്ചു തരികയും ചെയ്യാറുണ്ടായിരുന്നു. അപ്പോൾ നബിയുടെ പിതൃവ്യനെക്കൊണ്ട് ഞങ്ങളിതാ നിന്നോട് മഴക്കു വേണ്ടി പ്രാർത്ഥിപ്പിക്കുന്നു. നീ ഞങ്ങൾക്ക് മഴ വർഷിപ്പിച്ചു തരേണമേ! റാവി പറയുന്നു: അന്നേരം അവർക്കു മഴ ലഭിക്കാറുണ്ട്. (ബുഖാരി. 2. 17. 123)

അനസ്(റ) നിവേദനം: മഴക്കുവേണ്ടിയുള്ള പ്രാർത്ഥനയിൽ അല്ലാതെ മറ്റൊരു പ്രാർത്ഥനയിലും നബി(സ) കൈകൾ ഉയർത്താറില്ല. മഴക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ നബി(സ) അവിടുത്തെ രണ്ടു കക്ഷത്തിലെ വെളുപ്പ് കാണുന്നതു വരെ രണ്ടും കയ്യും ഉയർത്താറുണ്ട്. (ബുഖാരി. 2. 17. 141)[4]

ചെയ്യുന്ന രീതി

[തിരുത്തുക]

ഈ പ്രാർത്ഥന നടത്താൻ നിശ്ചയിച്ചിരിക്കുന്ന ദിവസം, പള്ളിയിലെ ഇമാം മുസ്ലീങ്ങളെ ഒരു കൂട്ടായ സ്ഥലത്തേക്ക് നയിക്കുന്നു, കൃഷിക്കും മനുഷ്യ കുടിവെള്ളത്തിനും വ്യക്തിഗത ശുചിത്വത്തിനും ആവശ്യമായ മഴ നൽകണമെന്ന് ദൈവത്തോട് അപേക്ഷിക്കുന്നു. [5]

ഈ പ്രാർത്ഥനാ ചടങ്ങ് പള്ളിക്ക് പുറത്തുള്ള അതേ തുറസ്സായ സ്ഥലത്താണ് നടക്കുന്നത്. ചില സ്ഥലങ്ങളിൽ ഈദ് നമസ്കാരങ്ങൾ നടക്കുന്ന സ്ഥലത്താണ് മഴക്ക് വേണ്ടിയുള്ള നമസ്കാരവും നടക്കാറുള്ളത്. [6]

വിവിധ രാജ്യങ്ങളിലെ പ്രാർത്ഥനകൾ

[തിരുത്തുക]

ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങൾ ഈ പ്രാർത്ഥന പലതവണ നടത്തി വരുന്നു. ചില രാജ്യങ്ങളിൽ ഭരണകൂടങ്ങളും മറ്റിടങ്ങളിൽ മത പണ്ഡിതന്മാരും ഇത്തരം പ്രാർത്ഥനകൾക്ക് നിർദ്ദേശം നൽകാറുണ്ട്[7][8][9][10][11][12][13].

അവലംബം

[തിരുത്തുക]
  1. "صلاة الاستسقاء".
  2. "തിരഞ്ഞെടുത്ത ഹദീസുകൾ/മഴക്കു വേണ്ടിയുള്ള നമസ്കാരം - വിക്കിഗ്രന്ഥശാല". Retrieved 2025-03-17.
  3. Saqib, Muhammad Abdul Karim (13 April 2015). "A Guide to Salat (Prayer) in Islam".
  4. "തിരഞ്ഞെടുത്ത ഹദീസുകൾ/മഴക്കു വേണ്ടിയുള്ള നമസ്കാരം - വിക്കിഗ്രന്ഥശാല". Retrieved 2025-03-17.
  5. Stilt, Kristen (12 January 2012). Islamic Law in Action: Authority, Discretion, and Everyday Experiences in Mamluk Egypt. OUP Oxford. ISBN 9780191629822.
  6. Diem, Werner; Schöller, Marco (2004). The Living and the Dead in Islam: Epitaphs as texts. Otto Harrassowitz Verlag. ISBN 9783447050838.
  7. National, The. "UAE worshippers answer President's call to pray for rain". The National (in ഇംഗ്ലീഷ്). Retrieved 2024-12-09.
  8. ഡെസ്‌ക്, വെബ്. "സഊദിയിൽ മഴക്ക് വേണ്ടിയുള്ള പ്രത്യേക നിസ്‌കാരം നടന്നു". Sirajlive.com. Retrieved 2024-12-09.
  9. "Nationwide rain prayers held in UAE, seeking divine mercy". gulfnews.com (in ഇംഗ്ലീഷ്). 2024-12-07. Retrieved 2024-12-09.
  10. "5. King Salman: The Daedalus of Saudi Arabia", Mohammed bin Salman, Lynne Rienner Publishers, pp. 61–72, 2021-09-01, doi:10.1515/9781685851057-006, ISBN 978-1-68585-105-7, retrieved 2024-12-09
  11. ഡെസ്‌ക്, വെബ്. "മഴക്ക് വേണ്ടി പ്രാർഥിക്കുക: സമസ്ത". Retrieved 2025-03-17.
  12. Afeef (2017-03-03). "ജലക്ഷാമം രൂക്ഷമാകുന്നു; സംസ്ഥാനത്തെ മുസ്ലീം പള്ളികളിൽ മഴയ്ക്കായി പ്രത്യേക പ്രാർത്ഥന..." Retrieved 2025-03-17.
  13. "French Muslims Pray For Rain – International Shia News Agency" (in അമേരിക്കൻ ഇംഗ്ലീഷ്). 2022-08-15. Retrieved 2025-03-17.
"https://ml.wikipedia.org/w/index.php?title=മഴ_തേടിയുള്ള_നമസ്കാരം&oldid=4502236" എന്ന താളിൽനിന്ന് ശേഖരിച്ചത്