മഴു (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മഴു (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മഴു
സംവിധാനംപി. കെ. കൃഷ്ണൻ
നിർമ്മാണംജോയ് പള്ളിയാൻ
കെ. പി. മുഹമ്മദ്
അഭിനേതാക്കൾബാലൻ കെ. നായർ
രതീദേവി
സുകുമാരൻ
നെല്ലിക്കോട് ഭാസ്കരൻ
സത്താർ
ലളിതശ്രീ
പോൾ വെങ്ങോല

മഞ്ജുലാലി ഫിലിംസിന്റെ ബാനറിൽ ജോയ് പള്ളിയാൻ, കെ. പി. മുഹമ്മദ് എന്നിവർ നിർമിച്ച്, പി. കെ. കൃഷ്ണൻ സംവിധാനം ചെയ്ത് ,1982-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മഴു. ബാലൻ കെ. നായർ, രതീദേവി, സുകുമാരൻ, നെല്ലിക്കോട് ഭാസ്കരൻ, സത്താർ, പോൾ വെങ്ങോല, ലളിതശ്രീ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു [1].

ഇതിവൃത്തം[തിരുത്തുക]

പട്ടാളക്കാരനായ വളർത്തുമകൻ ദാസൻ (സുകുമാരൻ) കൊല്ലപ്പെട്ടു എന്ന വാർത്തയെതുടർന്ന്, മറ്റു ബന്ധുക്കളൊന്നും ഇല്ലാത്ത മധ്യവയസ്കനായ ഗോവിന്ദനാശാനും (ബാലൻ കെ. നായർ), വളർത്തുമകന്റെ അനാഥയായ ഭാര്യ സീതയും (രതീദേവി) തമ്മിൽ പുതിയൊരു ബന്ധം ഉടലെടുക്കുന്നു. പക്ഷേ മരിച്ചുപോയി എന്നുകരുതിയ ആൾ ഒരു ദിവസം തിരിച്ചെത്തുന്നു. തുടർന്ന് കഥാന്ത്യത്തിലെ സംഘട്ടനത്തിൽ പട്ടാളക്കാരൻ കൊല്ലപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. http://www.imdb.com/title/tt0333892/


"https://ml.wikipedia.org/w/index.php?title=മഴു_(ചലച്ചിത്രം)&oldid=2330758" എന്ന താളിൽനിന്ന് ശേഖരിച്ചത്